Posts

Showing posts from 2012

വിവാഹാശംസകളോടെ പ്രിയ കൂട്ടുകാരിക്ക്

എപ്പോഴും ഒരുമിച്ചായിരുന്നു...ഒരുമിച്ച് ഒരേ മുറിയില്‍ ഒരേ ക്ലാസില്‍ ഒരേ ഊണ്‍മേശയില്‍ ...ഇപ്പോഴെങ്ങനെയാണ് നിനക്കും എനിക്കുമിടക്ക് അന്യതയുടെ മതിലുയരുന്നത്. സ്ഥലകാല ബോധമില്ലാതെ ഏതു നേരവും ഡയല്‍  ചെയ്യാമായിരുന്ന നിന്‍റെ നമ്പര്‍ എങ്ങനെയാണ് എന്നെ സമയത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്.പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുന്പോള്‍ എങ്ങനെയാണ് ഞാന്‍ ഒറ്റക്കായിപ്പോകുന്നത്..പ്രിയ കൂട്ടുകാരി നിന്‍റെ  നിറുകയില്‍ സിന്ദൂരം പടരു‌ന്പോള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത   ഓര്‍മകള്‍ക്കു മുന്പില്‍ ഞാന്‍   മാത്രം  ഒറ്റക്ക്.... എട്ടു മണി വരെയുള്ള ഉറക്കവും അവസാന നിമിഷത്തിലെ പരക്കം പാച്ചിലും വൈകിയെത്തുന്ന ക്ലാസുകളുമായി കഴിഞ്ഞിരുന്ന ഞാനും പുലര്‍കാലത്തെ കുളിയും പ്രാര്‍ത്ഥനയും അടുക്കും ചിട്ടയുമായുള്ള ജീവിതവുമായെത്തിയ നീയും എങ്ങിനെയാണ് സമരസപ്പെട്ടത്. ഒരു രീതിയിലും ചേര്‍ന്നു പോകാത്ത ജീവിത ശൈലിയും വിശ്വാസങ്ങളുമായിരുന്നുവെങ്കിലും കണ്‍ടുമുട്ടിയതിനു ശേഷം ‌അഞ്ചു പൂക്കാലം പിന്നിടുന്പോഴും നീയെനിക്കിപ്പോഴും പ്രിയപ്പെട്ടവളായി തന്നെ.. മുറിച്ചു മാറ്റാനാവാത്തത്ര ഹൃദയത്തോട് ചേര്‍ന്ന്... ഓര്‍മകളില്‍ നീയും ഞാനും ഒരുമിച

ഇടവഴി

ഇലപ്പടര്‍പ്പും ഇത്തിരി ഇരുട്ടുമുള്ള  ഇടവഴികളുണ്‍ടായിരുന്നു പക്ഷേ എടുത്തോമനിക്കാന്‍  ഓര്‍മയിലെങ്ങും ഒരു കുഞ്ഞ് മഞ്ചാടി പോലും ഇല്ലാതായിപ്പോയി.

സുമംഗലേച്ചി

Image
ഒരു മലയാള മനോരമ  പത്രം മേശപ്പുറത്തുള്ളതു കൊണ്‍ടു മാത്രം റീഡിങ്ങ് റീഡിങ്ങ് റൂമെന്ന്  പേരു വീണ ഹോസ്റ്റലിലെ ആ കുഞ്ഞു മുറിയില്‍ വച്ചാണ് സുമംഗലേച്ചിയെ ആദ്യം കാണുന്നത്.ആകെ രണ്‍ടു മേശയും മൂന്നു നാലു കസേരകളുമുള്ള മുറിയില്‍ എന്നും ഒരേ സ്ഥലത്ത് ആരോടു മിണ്‍ടാതെ തടിച്ച പുസ്തകങ്ങളിലേക്ക് തല പൂഴ്ത്തിയിരിക്കും.  ഭയങ്കര കര്‍ക്കശ സ്വഭാവക്കാരിയായിരിക്കുമെന്ന് കരുതി ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് ആ വശത്തേക്ക് നോക്കുക പോലും ചെയ്തിരുന്നത്. സര്‍ക്കാര്‍ ജോലിക്കാരിയാണ് വീട്ടിലങ്ങനെ പോകാറില്ല അതില്‍കൂടുതല്‍ ആര്‍ക്കുമൊന്നുമറിയില്ല. വായനയും വര്‍ത്തമാനവുമായി ഏറെ വൈകിയ ഒരു രാത്രിയിലാണ്  സുമംഗലേച്ചി  പാട്ടു പാടിയത്. അത്ര നല്ല ഗായികയൊന്നുമല്ല... കിളിയെപോലുള്ള കുഞ്ഞുശബ്ദം പക്ഷേ പാടുന്നത് ഹൃദയത്തില്‍ നിന്നാണ്.. പഴയ ഹിന്ദി മെലഡി കഭി കഭി മേരേ ദില്‍ മേം....ആ ഒരൊറ്റ പാട്ടല്ലാതെ വേറൊരു പാട്ടും ചേച്ചി പാടുന്നത് ഞാന്‍ കേട്ടിട്ടില്ല.   സുമംഗലേച്ചിയുടെ അരികില്‍ എപ്പോഴും ഒരു ബോക്സില്‍ പേനയും പെന്‍സിലും റബറും സ്കെയിലും അങ്ങനെ എല്ലാ വസ്തുക്കളുമുണ്‍ടാകും ആരോടും ഒന്നും കടം ചോദിക്കില്ല. ആരു ചോദിച്ചാലും കൊടുക്കുകയുമില്ല

എന്‍റെ മേല്‍വിലാസം

Image
മേല്‍വിലാസമെന്ന  സിനിമ കാണുന്പോഴെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്‍ട്... സിനിമയുടെ ഏതു ഭാഗം തൊട്ടു കണ്‍ടാലും    പാര്തിപന്റെ         മുഖം കാണുന്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തൂവും. ആദ്യം കണ്‍പ്പോഴേ വല്ലാതെ സ്വാധീനിച്ചതു കൊണ്‍ടായിരിക്കാം വാലും തലയുമില്ലാതെ ചിത്രം കണ്‍ടാലും കരയുന്നത്. ഇന്ത്യന്‍ സേനയില്‍ ദളിതന്‍ അനുഭവിക്കുന്ന തരംതാഴ്ത്തലുകളും പീഡനങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. എല്ലായിടത്തും ദളിതന്‍ അപമാനിക്കപ്പെട്ടിട്ടേയുള്ളൂ. പക്ഷേ ഇന്ത്യയില്‍ ദളിതന്‍ യാതൊരു തരത്തിലുള്ള തരംതിരിവും അനുഭവിക്കുന്നില്ലെന്ന മട്ടിലാണ് സമൂഹം പെരുമാറുക. അതേ ദളിതന്‍ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടുന്നില്ലെന്നു തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ഞാനെത്ര കണ്ണടച്ചു വിശ്വസിച്ചാലും ആ സത്യത്തെ മൂടി വെക്കാനാവില്ല. സമൂഹത്തിന് ദളിതരോടുള്ള മനോഭാവം പണ്ടു പണ്ട് എങ്ങനെയായിരുന്നുവോ ഇപ്പോഴും അങ്ങനെ തന്നെ. ഇപ്പോള്‍ അതു കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നാണ് എന്‍റെ പക്ഷം .ആത്മീയതയായാലും ഭക്തിയായാലും അന്ധവിശ്വാസമായാലും ഇപ്പോഴുള്ളവര്‍ക്ക് എല്ലാംഒരു പടി കൂടുതലാണല്ലോ. തൊട്ടു കൂടായ്മയും ഇരുന്നിടത്ത് പുണ്യാഹം തെളിക്കലുമെ

..എന്‍റെ സാഗരക്കാഴ്ച്ചകള്‍....

Image
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കടല്‍കാണുന്നത്. സ്കൂളില്‍ നിന്നും സംഘടിപ്പിച്ചൊരു വണ്‍ഡേ ടൂര്‍. . നല്ല നട്ടുച്ചനേരത്താണ് ഞങ്ങള്‍ കടല്‍പ്പുറത്ത് ചെന്നിറങ്ങിയത്. വളരെ ദൂരെ നിന്നും കേട്ടിരുന്ന കടലിന്‍റെ ആരവമൊഴിച്ച് ബാക്കിയെല്ലാം എന്‍റെ മുന്‍ധാരണകളെയും പ്രതീക്ഷകളെയും തകിടം മറിച്ചു കളഞ്ഞു. സിനിമയിലൊക്കെ കാണും പോലെ വല്യ മണല്‍പ്പരപ്പും നിറയെ ആളുകളുമൊക്കെ ഉള്ള ഒരു സിനിമാറ്റിക് ബീച്ച് ആയിരുന്നു എന്‍റെ മനസ്സില്‍ പക്ഷേ ഞങ്ങള്‍ ചെന്ന കടല്‍ത്തീരത്തിന് ഞാന്‍ പ്രതീക്ഷിച്ചത്ര വലുപ്പവുമില്ല, മണല്‍ ഞാന്‍ വിചാരിച്ച പോലെ പഞ്ജാരമണലുമല്ല . ആകെ നനഞ്ഞ് ചെറിയ കറുപ്പ് നിറമുള്ള ഒരു ജ്യാതി മണല്‍.അതു മാത്രമല്ല തീരത്തു ഞങ്ങളൊഴികെ വേറൊരാളുമില്ല. മൊത്തത്തിലൊരു ഡ്രൈ അന്തരീക്ഷം.തീരം അങ്ങനൊക്കെയായിരുന്നെങ്കിലും കടലും തിരകളും ചേര്‍ന്ന് ആ യാത്രയൊരു ആഘോഷമാക്കി മാറ്റി.അന്നു തൊട്ടിന്നോളം എന്‍റെ  കടല്‍ക്കാഴ്ച്ചകള്‍ക്കെല്ലാം കൂട്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍. പലയിടങ്ങളിലായി കടല്‍ എന്‍റെ  സൗഹൃദങ്ങള്‍ക്ക് സാക്ഷിയായി. ................. പത്രപ്രവര്‍ത്തനത്തിന്‍റെ ഇടവേളകളിലായിരു

ആതി പറയുന്നു

Image
ആലാഹയുടെ പെണ്മക്കളാണ് എനിക്ക് സാറ ജോസഫിനെ  കുറിച്ച് പറഞ്ഞു തന്നത് ..അന്ന് വരെ ഞാന്‍ വായിക്കാത്ത തുറന്ന ശക്തമായ  ഭാഷ. അതിനു ശേഷമാണു ഞാന്‍ അവരുടെ കൃതികള്‍  തേടിപിടിച്ചു വായിക്കാന്‍ തുടങ്ങിയത്. മാറ്റാത്തിയോ ഒതപ്പോ വായിച്ചപ്പോള്‍ തോന്നാത്ത അസ്വസ്ഥത മറാത്ത നനവ്‌ പോലെ ആതിക്കൊപ്പം എന്നില്‍ നിറഞ്ഞിരുന്നു .  ആതി തുടക്കം മുതലേ എനിക്കൊരസ്വസ്ഥതയായിരുന്നു..കഥാകാരിയുടെ ഓരോ വാക്കുകളും ആ അസ്വസ്ഥതയുടെ ആഴം കൂട്ടി .  ആമുഖത്തില്‍ കഥാകാരി പറയുന്നു 'എഴുതുന്നതിനിടെ ആതിയിലെ കഥാപാത്രങ്ങള്‍ എന്നെ കാണാന്‍ വന്നു പല കാര്യങ്ങളും പറഞ്ഞു വിലപ്പെട്ട പല റിപ്പോര്ടുകളും കൈ മാറി'. ഒരേ സമയം ആതി കഥയും യഥാര്ത്യവുമായി മാറി . ചുറ്റും നീര്‍ നിറഞ്ഞ കായലിന്റെ ശബ്ദവും സന്തോഷവും സങ്കടവും എല്ലാം ആതിയില്‍ നിറഞ്ഞു നില്‍ക്കുന്നു..നേരിയ ഇരുള്‍ മൂടിയ സ്ഫടിക നിറമുള്ള നീരൊഴുക്കിന്റെ ശബ്ദം നിറഞ്ഞു നില്‍ക്കുന്ന  ആതി.  നിറയെ കണ്ടല്‍ കാടുകളും,    ചെമ്മീന്കെട്ടുകളും, വേലിയേറ്റവും വേലിയിറക്കവും എല്ലാം ഇഴ ചേര്‍ന്ന് കിടക്കുന്ന  ആതി..  എനിക്ക് തീരെ അപരിചിതമായ     ഗ്രാമം വരികളിലൂടെ സൃഷ്ട്ടിക്കപ്പെടുന്നു.   നൂറ്റാണ്ടുകള്‍ക്കു മുന്‍

.മഴയില്‍ വന്നു പോയവര്‍...

അക്കാദമിയുടെ നേരിയ ഇരുട്ട് പടര്‍ന്ന  ഇടനാഴിയില്‍ നിന്ന് പുറത്തു തോരാതെ പെയ്യുന്ന മഴയെ വക വയ്ക്കാതെ ലോകം മുഴുവന്‍ കീഴ്മേല്‍ മറിക്കുന്ന ചര്‍ച്ചകളുമായി  മുന്നേറിയ ദിനങ്ങള്‍ .പത്രപ്രവര്‍ത്തനത്തിന്റെ നേരും നെറിയും ചൂടും നിറഞ്ഞു നില്‍ക്കുന്ന കേരള പ്രസ്‌  അക്കാദമിയെന്ന വിശേഷങ്ങളുടെ താഴ്വരയിലേക്ക് ഞങ്ങള്‍ കടന്നു വന്നതും ഒരു തുലാ  വര്‍ഷത്തിന്റെ ചുവടു പിടിച്ചായിരുന്നു. അധികമൊന്നും പരിചയമില്ലാത്ത മേഖല , ജീവിതത്തില്‍ ആദ്യമായി പരസ്പരം കാണുന്ന കുട്ടികള്‍... ഒരോണം ഒരു വിഷു ഒരു ക്രിസ്മസ് അങ്ങനെയെല്ലാം ഒരിക്കല്‍ മാത്രം ഒരുമിച്ച് ആഘോഷിക്കാന്‍       വിധിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍.ഒരാണ്ടത്തെ സൌഹൃദക്കാലത്ത് മഴ മാത്രം പല പ്രാവശ്യം വന്നു പോയി .തുലാവര്‍ഷമായും, ഇടവപ്പാതിയായും കര്‍ക്കടക പേമാരിയായും   ..... ഓരോ തുള്ളികളിലും ഓരോ കഥ പറയുന്ന മഴ പോലെ തന്നെയായിരുന്നു അക്കാദമിയിലെ ക്ലാസ്സുകളും. ഓരോ ദിവസവും ഓരോ വിശേഷങ്ങള്‍ ഓരോരുത്തരും ഓരോ സംഭവങ്ങള്‍ ....  രണ്ടടി നടന്നാല്‍ എത്തുന്ന ഹോസ്റ്റലില്‍ നിന്നും എന്നുമെന്നും നേരം വയ്കിയെത്തി നനഞ്ഞ  അക്കാദമി  ക്കുന്നിന്റെ ചരുവിലൂടെ ഇന്ന് വീഴും അല്ലെങ്കില്‍ നാളെയെങ്കിലും വീഴു

അച്ചടക്കത്തിന്റെ അകലം

ഒരിക്കല്‍ ഒരു ബന്ദുവിന്റെ വിവാഹദിനത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ കാലുകള്‍ തമ്മിലുള്ള അകലം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എന്റെ തന്നെ ബന്ടുക്കള്‍ അതും സ്ത്രീ ജനങ്ങള്‍ എനിക്ക് അച്ചടക്കമില്ലെന്ന് പറഞ്ഞു സമര്‍ഥിച്ച ഒരു സംഭവമുണ്ടായി. പെട്ടെന്നും അപ്രതീക്ഷിതവുമായ ആ ആക്രമണത്തില്‍ ഞാനൊന്നു പകച്ചു . ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആരെയും വാദിച്ചു തോല്‍പ്പിക്കുന്ന അവര്‍ക്ക് ചേര്‍ന്ന അഭിപ്രായമാണോ ഇതെന്നുള്ള സംശയത്തില്‍ ഒരു സെക്കന്ഡ് ഞാന്‍ വായ പൊളിച്ചു നിന്ന് പോയി. അങ്ങനെയല്ല ഞാന്‍ അടക്കവും ഒതുക്കവുമുള്ള കുട്ടിയാണെന്ന് കാണിക്കാന്‍ കാലുകള്‍ ചേര്‍ത്ത് വെക്കണോ ഇനിയിപ്പോ അങ്ങനെ ചെയ്താല്‍ എന്തെങ്കിലും ഉപകരമുണ്ടോ എന്നൊക്കെ ചിന്തിച് അവരോടു തിരിച്ചു രണ്ടു വാക്ക് ചോദിയ്ക്കാന്‍ ഉള്ള അവസരവും എനിക്ക് നഷ്ടപ്പെട്ടു . പറയേണ്ടപ്പോള്‍ പറയാത്ത വാക്കിനെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നറിയാം പക്ഷെ ഇപ്പോഴും കാലുകള്‍ തമ്മിലുള്ള അകലമാണോ അച്ചടക്കത്തിന്റെ അളവ് കോലെന്ന ചോദ്യം മനസ്സില്‍ നിന്നോഴിയുന്നില്ല. ചില ബസ്‌ യാത്രകളില്‍ നമ്മുടെ പെണ്‍കുട്ടികളുടെ പെര്‍ഫോര്‍മെന്‍സ് കാണുമ്പോള്‍ എനിക്കിപ്പോഴും അപൂര്‍ണമായൊരു വാഗ്വാദം

അല്പം പേടിയോടെ

ബ്ലോഗ്ഗിങ്ങിന്റെ ലോകത്തേക്ക് അല്പം പേടിയോടെ ഞാനും