വിവാഹാശംസകളോടെ പ്രിയ കൂട്ടുകാരിക്ക്
എപ്പോഴും ഒരുമിച്ചായിരുന്നു...ഒരുമിച്ച് ഒരേ മുറിയില്‍ ഒരേ ക്ലാസില്‍ ഒരേ ഊണ്‍മേശയില്‍ ...ഇപ്പോഴെങ്ങനെയാണ് നിനക്കും എനിക്കുമിടക്ക് അന്യതയുടെ മതിലുയരുന്നത്. സ്ഥലകാല ബോധമില്ലാതെ ഏതു നേരവും ഡയല്‍ ചെയ്യാമായിരുന്ന നിന്‍റെ നമ്പര്‍ എങ്ങനെയാണ് എന്നെ സമയത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്.പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുന്പോള്‍ എങ്ങനെയാണ് ഞാന്‍ ഒറ്റക്കായിപ്പോകുന്നത്..പ്രിയ കൂട്ടുകാരി നിന്‍റെ നിറുകയില്‍ സിന്ദൂരം പടരുന്പോള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത ഓര്‍മകള്‍ക്കു മുന്പില്‍ ഞാന്‍ മാത്രം ഒറ്റക്ക്....
എട്ടു മണി വരെയുള്ള ഉറക്കവും അവസാന നിമിഷത്തിലെ പരക്കം പാച്ചിലും വൈകിയെത്തുന്ന ക്ലാസുകളുമായി കഴിഞ്ഞിരുന്ന ഞാനും പുലര്‍കാലത്തെ കുളിയും പ്രാര്‍ത്ഥനയും അടുക്കും ചിട്ടയുമായുള്ള ജീവിതവുമായെത്തിയ നീയും എങ്ങിനെയാണ് സമരസപ്പെട്ടത്. ഒരു രീതിയിലും ചേര്‍ന്നു പോകാത്ത ജീവിത ശൈലിയും വിശ്വാസങ്ങളുമായിരുന്നുവെങ്കിലും കണ്‍ടുമുട്ടിയതിനു ശേഷം അഞ്ചു പൂക്കാലം പിന്നിടുന്പോഴും നീയെനിക്കിപ്പോഴും പ്രിയപ്പെട്ടവളായി തന്നെ.. മുറിച്ചു മാറ്റാനാവാത്തത്ര ഹൃദയത്തോട് ചേര്‍ന്ന്...
ഓര്‍മകളില്‍ നീയും ഞാനും ഒരുമിച്ച് ബസുകള്‍ക്ക് പിന്നാലെ ഓടി , ബസ് തെറ്റിക്കയറി നേരം വൈകി ഓഫീസിലെത്തി.. ബസില്‍ ലേഡീസ് സീറ്റിനു വേണ്‍ടി അടിപിടികൂടി സീറ്റു തന്നില്ലെന്നും പറഞ്ഞ് ഡ്രൈവറെയും കണ്‍ടകട്റെയും പോലീസ് സ്റ്റേഷനില്‍ കയറ്റി വിസ്തരിച്ചു.. കണ്‍സഷന്‍ സമ്മതിച്ചു തരില്ലെന്നു പറഞ്ഞപ്പോള്‍ അഞ്ചു പൈസ കൊടുക്കാതെ യാത്ര ചെയ്ത് സ്വയം വീരാംഗനമായി.. ഒരോളം വെട്ടലില്‍ ഒരുമിച്ച് രാജി വച്ചു.. കൈയിലെ അവസാന പൈസയും കൊടുത്ത് മില്‍ക്ക് ഷേക്കും കട്ലറ്റും കഴിച്ച് സര്‍വ്വ സ്വതന്ത്രരായി ..മറ്റൊരു ജോലിയെന്ന സ്വപ്നവുമായി ഹോസ്റ്റല്‍ മുറിയില്‍ പകലുകള്‍ കഴിച്ചു. അങ്ങനെയങ്ങനെ എത്ര നാള്‍ ഒരുമിച്ച് ........
ഇടക്കെപ്പോഴോ നിന്നില്‍ നിന്നും തിരിഞ്ഞു നടക്കാനൊരുങ്ങിയിട്ടും നടന്നെത്തിയിടത്ത് നീയുമുണ്‍ടായിരുന്നു അക്കാദമിയുടെ ഇടനാഴിയില്‍ നിന്നും ഒരു പുഞ്ചിരിയിലൂടെ, ഒരുമിച്ച് നടന്നും പിണങ്ങിയും കടലുകളെയും കായലുകളെയും സാക്ഷിയാക്കി പങ്കു വച്ച സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍... ഇപ്പോള്‍ നിന്‍റെ നെറുകയില്‍ സിന്ദൂരം പടരുന്പോള്‍ എനിക്കു നഷ്ടപ്പെടുത്തെന്നതെന്താണ് പറഞ്ഞും കേട്ടും പടുത്തുയര്‍ത്തിയ ഒരു വലിയ ലോകത്തില്‍ ഞാന്‍ ഒറ്റക്കാകുന്നതു പോലെ . പറഞ്ഞും കേട്ടും പടുത്തുയര്‍ത്തിയ ഒരു വലിയ ലോകത്തില്‍ ഞാന്‍ ഒറ്റക്കാകുന്നതു പോലെ .......
ഒന്നൂല്ലേലും കയ്യില്‍ കാല്‍ക്കാശില്ലാതെ കൊച്ചിയിലെ പ്രസ്ക്ളബ്ബിന്റെ പരിസരങ്ങളില്‍ "ആരാണ്ടൊക്കെ ചന്തക്ക് പോയതു പോലെ'' അലഞ്ഞു തൊലിഞ്ഞിരുന്ന സമയത്ത് നിന്നെ ലൈം കുടിക്കാന്‍ പരിശീലിപ്പിച്ച എന്നെ നീ മറന്നു............. സ്മരണ വേണമെടോ സ്മരണ.... ഒരു വരി എഴുതീല്ലേലും വേണ്ടില്ല..... ഒരഞ്ചാറു വരിയെങ്കിലും എന്നെ പുകഴ്ത്തി എഴുതാര്‍ന്നില്ലേ ? ഞാനൂണ്ടാര്‍ന്നില്ലേ ഊരു തെണ്ടാന്‍ ? ......ഛെ ഛീ ഛോ ഛാ മോശമായിപ്പോയി കുഞ്ഞേ മോശമായിപ്പോയി.........
ReplyDeleteഓ.. അതൊക്കെ ആരോര്‍ക്കാന്‍??? തനിക്കു വല്ലോം ഓര്‍മയുണ്‍ടെങ്കില്‍ താന്‍ പോസ്റ്റ് ചെയ് ഞാന്‍ വായിക്കാം.
Delete