അച്ചടക്കത്തിന്റെ അകലം
ഒരിക്കല്‍ ഒരു ബന്ദുവിന്റെ വിവാഹദിനത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ കാലുകള്‍ തമ്മിലുള്ള അകലം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എന്റെ തന്നെ ബന്ടുക്കള്‍ അതും സ്ത്രീ ജനങ്ങള്‍ എനിക്ക് അച്ചടക്കമില്ലെന്ന് പറഞ്ഞു സമര്‍ഥിച്ച ഒരു സംഭവമുണ്ടായി. പെട്ടെന്നും അപ്രതീക്ഷിതവുമായ ആ ആക്രമണത്തില്‍ ഞാനൊന്നു പകച്ചു . ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ആരെയും വാദിച്ചു തോല്‍പ്പിക്കുന്ന അവര്‍ക്ക് ചേര്‍ന്ന അഭിപ്രായമാണോ ഇതെന്നുള്ള സംശയത്തില്‍ ഒരു സെക്കന്ഡ് ഞാന്‍ വായ പൊളിച്ചു നിന്ന് പോയി. അങ്ങനെയല്ല ഞാന്‍ അടക്കവും ഒതുക്കവുമുള്ള കുട്ടിയാണെന്ന് കാണിക്കാന്‍ കാലുകള്‍ ചേര്‍ത്ത് വെക്കണോ ഇനിയിപ്പോ അങ്ങനെ ചെയ്താല്‍ എന്തെങ്കിലും ഉപകരമുണ്ടോ എന്നൊക്കെ ചിന്തിച് അവരോടു തിരിച്ചു രണ്ടു വാക്ക് ചോദിയ്ക്കാന്‍ ഉള്ള അവസരവും എനിക്ക് നഷ്ടപ്പെട്ടു . പറയേണ്ടപ്പോള്‍ പറയാത്ത വാക്കിനെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നറിയാം പക്ഷെ ഇപ്പോഴും കാലുകള്‍ തമ്മിലുള്ള അകലമാണോ അച്ചടക്കത്തിന്റെ അളവ് കോലെന്ന ചോദ്യം മനസ്സില്‍ നിന്നോഴിയുന്നില്ല. ചില ബസ് യാത്രകളില്‍ നമ്മുടെ പെണ്‍കുട്ടികളുടെ പെര്‍ഫോര്‍മെന്‍സ് കാണുമ്പോള്‍ എനിക്കിപ്പോഴും അപൂര്‍ണമായൊരു വാഗ്വാദം പോലെ ആ പഴയ സംഭവം ഓര്‍മ വരും .അധികം തിരക്കൊന്നുമില്ലാത്ത ബസുകളില്‍ കാലുകള്‍ ചേര്‍ത്ത് വച്ച് ബാലന്‍സ് കിട്ടാതെ കഷ്ടപ്പെടുന്ന പിള്ളേരെ കാണുമ്പോള്‍ പ്രാന്ത് വരും . വീണു തല പൊട്ടുന്നതിനേക്കാള്‍ വലുതാണല്ലോ അച്ചടക്കം !!!!!!!!!!!!!!!!
Comments
Post a Comment