..എന്‍റെ സാഗരക്കാഴ്ച്ചകള്‍....
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കടല്‍കാണുന്നത്. സ്കൂളില്‍ നിന്നും സംഘടിപ്പിച്ചൊരു വണ്‍ഡേ ടൂര്‍. . നല്ല നട്ടുച്ചനേരത്താണ് ഞങ്ങള്‍ കടല്‍പ്പുറത്ത് ചെന്നിറങ്ങിയത്. വളരെ ദൂരെ നിന്നും കേട്ടിരുന്ന കടലിന്‍റെ ആരവമൊഴിച്ച് ബാക്കിയെല്ലാം എന്‍റെ മുന്‍ധാരണകളെയും പ്രതീക്ഷകളെയും തകിടം മറിച്ചു കളഞ്ഞു. സിനിമയിലൊക്കെ കാണും പോലെ വല്യ മണല്‍പ്പരപ്പും നിറയെ ആളുകളുമൊക്കെ ഉള്ള ഒരു സിനിമാറ്റിക് ബീച്ച് ആയിരുന്നു എന്‍റെ മനസ്സില്‍ പക്ഷേ ഞങ്ങള്‍ ചെന്ന കടല്‍ത്തീരത്തിന് ഞാന്‍ പ്രതീക്ഷിച്ചത്ര വലുപ്പവുമില്ല, മണല്‍ ഞാന്‍ വിചാരിച്ച പോലെ പഞ്ജാരമണലുമല്ല . ആകെ നനഞ്ഞ് ചെറിയ കറുപ്പ് നിറമുള്ള ഒരു ജ്യാതി മണല്‍.അതു മാത്രമല്ല തീരത്തു ഞങ്ങളൊഴികെ വേറൊരാളുമില്ല. മൊത്തത്തിലൊരു ഡ്രൈ അന്തരീക്ഷം.തീരം അങ്ങനൊക്കെയായിരുന്നെങ്കിലും കടലും തിരകളും ചേര്‍ന്ന് ആ യാത്രയൊരു ആഘോഷമാക്കി മാറ്റി.അന്നു തൊട്ടിന്നോളം എന്‍റെ കടല്‍ക്കാഴ്ച്ചകള്‍ക്കെല്ലാം കൂട്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍. പലയിടങ്ങളിലായി കടല്‍ എന്‍റെ സൗഹൃദങ്ങള്‍ക്ക് സാക്ഷിയായി. .................
പത്രപ്രവര്‍ത്തനത്തിന്‍റെ ഇടവേളകളിലായിരുന്നു കടല്‍ക്കാഴ്ച്ചകളുടെ എണ്ണം വര്‍ദ്ധിച്ചത്. തല തിരിഞ്ഞ അഞ്ചാറെണ്ണം കൂട്ടിനുണ്‍ടായിരുന്നതു കൊണ്ട് ക എന്നു പറയുന്പോഴേക്കു കടല്‍ത്തീരത്തെത്താമെന്നൊരു സൗകര്യമുണ്‍ടായിന്നു അക്കാലത്ത്. കടല്‍കണ്‍ടാല്‍ നനയാതെ തിരിച്ചു വന്നിട്ടില്ല അന്നൊന്നും ..അങ്ങനെ തിരകളെ സാക്ഷിയാക്കിയാണ് എന്‍റെ ഓരോ സൗഹൃദവും തളിര്‍ത്തത്. അപ്രതിക്ഷിത തിരകളില്‍ കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോവുമ്പോള്‍ കടല്‍ കൊണ്‍ടുപോകാതെ മുറുകെ പിടിച്ചതും അവരായിരുന്നു.ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ചീത്തകേട്ട് അടിമുടി നനഞ്ഞ് ഐസ്ക്രീം നുണഞ്ഞ് കൈമാറിയ ഇഷ്ടങ്ങള്‍ പിണക്കങ്ങള്‍ സങ്കടങ്ങള്‍ ചീത്ത പറച്ചിലുകള്‍ അങ്ങനെയെന്തെല്ലാം . പത്ര പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വണ്‍ടി കയറും മുന്പേയും ഞാങ്ങള്‍ സാഗരത്തിനു മുന്പില്‍ എത്തി. തീരത്തടിഞ്ഞ ഇളം മഞ്ഞ നിറമുള്ള ശംഖുകള്‍ പെറുക്കിനിറച്ചു. തിരകളെ പ്രണയിച്ച് പ്രണയിച്ച് മതിയാകാതെ ഒടുവില്‍ ഒരു മൊബൈല്‍ ഫോണും സമര്‍പ്പിച്ചു. ഉപ്പു മണക്കുന്ന ആ കാറ്റില്‍ പോലും സൗഹൃദം നിറഞ്ഞു....
അവിടെ അവസാനിച്ചു ഞാനും തിരകളുമായുള്ള സൗഹൃദം എന്നു തന്നെയാണ് കരുതിയത്. പക്ഷേ അവിടെ തീര്‍ന്നില്ല. ചില സൗഹൃദങ്ങള്‍ അങ്ങനെയാണ്. നഷ്ടപ്പെട്ടുവെന്നു തോന്നും പക്ഷേ വീണ്‍ടും തേടിയെത്തും. പത്രപ്രവര്‍ത്തനം നിര്‍ത്തിവച്ച് വീണ്‍ടും വിദ്യാര്‍ത്ഥിയുടെ ഉടുപ്പെടുത്തണിച്ചപ്പോള്‍ അരികത്തിരുന്നവളാണ് കടല്‍ത്തീരം എന്ന ഓപ്ഷന്‍ മുന്പില്‍ വച്ചത്. അങ്ങനെ വീണ്ടും തിരകളിലേക്ക് ...ഒരു വ്യത്യാസം മാത്രം അവള്‍ക്കു നനയാന്‍ വല്യ താല്‍പര്യമില്ല. ഞാന്‍ ഒറ്റക്കു നനയുന്നത് അത്ര രസമുള്ള കാര്യമല്ല അതുകൊണ്‍ട് അക്കാര്യത്തില്‍ തീരുമാനമായി. പക്ഷേ നനഞ്ഞാലും ഇല്ലെങ്കിലും കടല്‍ ചിലതെല്ലാം തരും കടല്‍ക്കാറ്റടിക്കുന്ന എന്നും സമാധാനം തരുന്ന ശാന്തമായ കുറേ ഓര്‍മകള്‍.ആ കടല്‍ തീരം
എന്‍റെ സ്വപ്നങ്ങളിലെ തീരമായിരുന്നു. വലിയ, നിറയെ പഞ്ചാരമണല്‍ നിറഞ്ഞ് എപ്പോഴും ആള്‍ത്തിരക്കുള്ള ഇടക്കിടെ തോണികള്‍ എത്തുന്ന കടല്‍ത്തീരം . അതൊരു അപകട മേഖലയായിരുന്നു. നോക്കി നില്‍ക്കേ കടല്‍ കയറി വന്നു. തീരത്തു പോലും അപകടച്ചുഴികള്‍ ഒരുക്കി വക്കുന്ന വാശിയുള്ള തിരകള്‍ .എങ്കിലും അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട തീരമായിരുന്നു. ഒരേ കടലിന്‍റെ കുറച്ചു കൂടി ശാന്ത ഗംഭീരമായ തീരം. അതിന്‍റെ ആകാശത്തെപ്പോഴും പല വര്‍ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറന്നിരുന്നു. പൂഴിമണലില്‍ കൊച്ചു കൊച്ചു ഞണ്ടുകള്‍ മാളമുണ്‍ടാക്കിയിരുന്നു.അങ്ങനെയങ്ങനെ എന്‍റെ കടല്‍ യാത്രകള്‍ക്ക് സൗഹൃദത്തിന്‍റെ നിറമായി കടല്‍ക്കാറ്റില്‍ ഞങ്ങളുടെ മാത്രം ക്ലീഷേ തമാശകളും മണ്‍ടത്തരങ്ങളും നിറഞ്ഞു. അതിനിടയില്‍ തീരത്തെ വര മായുന്ന പോലെ ചിലതെല്ലാം എന്നെന്നേക്കുമായി മാഞ്ഞുപോയി ഒപ്പം ഒത്തിരി ഭംഗിയുള്ള ശംഖുകളും ചിപ്പികളും സ്വന്തമായി....
എന്തായാലും എന്‍റെ കടല്‍ത്തീരങ്ങളിലെന്നും വെളിച്ചമുണ്‍ടായി
രുന്നു. വെയിലില്‍ തെളിഞ്ഞു നില്‍ക്കുന്ന നീലാകാശമുണ്‍ടായിരുന്നു എപ്പോഴും ചിരിക്കുന്ന കൂട്ടുകാരുണ്‍ടായിരുന്നു. പ്രണയവും പ്രണയനൈരാശ്യവുമുണ്‍ടായിരുന്നു..ഇരച്ചാര്‍ക്കുന്ന സാഗരം പോലെ ഇപ്പോഴും ആ നിമിഷങ്ങള്‍ മനസ്സില്‍ തിരയടിക്കുന്നു....
ഉള്ളിലൊരിത്തിരിയെങ്കിലും നഷ്ടബോധമില്ലാതെ പിന്നെ ഞാന്‍ ഇതുവരെ കടല്‍തിരകളെ തൊട്ടിട്ടില്ല.………അന്നിന്റെ മദ്ധ്യാഹ്നം സമ്മാനിച്ച സൌഹൃദം പൂക്കുന്ന വേലിയേറ്റങ്ങളും ഉച്ചവെയിലിന്റെ ചൂടിലും ഉ•ാദം പെയ്തിറങ്ങിയ നിമിഷങ്ങളും എല്ലാം ഇന്നലെ കഴിഞ്ഞതെന്ന പോലെ. ഉള്ളില്‍ ഒത്തിരി സന്തോഷം കൂടുവക്കുമ്പോളും… ഓര്‍മ്മയില്‍ ഒരു നഷ്ടബോധം അടയാളപ്പെടുത്തിക്കൊണ്ട്… നിമിഷങ്ങള്‍ .............
ReplyDelete