പണ്ട് പണ്ട് എ ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ മുകുന്ദപുരം തലസ്ഥാനമാക്കി തൃശൂര്‍ ജില്ലയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന ഒരു പുലയ രാജാവുണ്ടായിരുന്നു. അയ്യന് തിരുകണ്ഠന്.കൊച്ചി രാജാവിന്റെ സാമന്തനായിരുന്നു അയ്യന്. പുലയ രാജാവിന്റെ കീഴില്‍ നാട് സമ്പത് സമൃദ്ധമായെന്നും ഇട്ടു മൂടാന്‍ പൊന്നും പണവും കുമിഞ്ഞുകൂടിയെന്നുമാണ് കേട്ടറിവ്. അങ്ങനെയൊരിക്കല്‍ കൊച്ചി രാജാവ് മുകുന്ദപുരത്തേക്ക് നേരിട്ടെഴുന്നള്ളി, രാജാവിനെ സന്തോഷിപ്പിക്കാനായി അയ്യന് തിരുകണ്ഠന് സ്വര്‍ണം കോണ്ട് പറ വച്ചു. പക്ഷേ പറനിറക്കാന്‍ കുനിഞ്ഞ അയ്യനെ സ്വാര്‍ഥതയും ഭീതിയും മൂത്ത കൊച്ചിരാജാവ് തല്‍ ക്ഷണം വെട്ടിക്കൊന്നുവത്രേ ..! എല്ലാം കേട്ടറിവാണ്. കഥകളില്‍ ചില്ലറ മാറ്റങ്ങളെല്ലാമുണ്‍ടാകാം. എന്തായാലും ഈയിടെ ഇരിങ്ങാലക്കുടയില്‍ അയ്യന് തിരുകണ്ഠന്റെ പേര് വീണ്ടുമുയര്‍ന്നു വന്നു. ദളിത് രാജാവിന്റെ പേര് നഗരത്തിലെ പ്രധാന റോഡിന് നല്‍കണമെന്നാലവശ്യപ്പെട്ടുകൊണ്‍ടുള്ള പത്രവാര്‍ത്തയിലൂടെയായിരുന്നു തുടക്കം. തുടക്കം എന്നൊന്നും പറയാനില്ല. രണ്ട് കോളം വാര്‍ത്തയുടെ ഒരു ദിനം നീളുന്ന ആയുസ് മാത്രമേ ഇക്കാര്യത്തിനുമുണ്ടായ...
വെളുത്ത പൂക്കൾ മാത്രം വിരിഞ്ഞിരുന്ന പൂന്തോട്ട മായിരുന്നു എന്റേത്... വെളുത്ത റോസാ പൂക്കളും വെള്ള നിറമുള്ള പത്തു മണിപ്പൂക്കളും പേരറിയില്ലെങ്കിലും ഇപ്പോഴും പടർന്നു ചുറ്റി അഞ്ചിതളുള്ള വെള്ളപ്പൂക്കൾ വിരിയിക്കുന്നൊരു വള്ളിച്ചെടിയും പിന്നെ ഇന്നോ നാളെയോ മൊട്ടിടുമെന്ന് മോഹിപ്പിച്ച് ഇന്നോളം പൂക്കാതിരുന്നൊരു മുല്ലയും... അതിനു മുമ്പ് പല തവണ നട്ടിട്ടും പൊടിക്കാതിരുന്ന പത്തിരുപത്തൊന്ന് ചുവന്ന റോസാത്തണ്ടുകളോട് പിണങ്ങിയാണ് പേരറിയാത്തൊരു ചെടിയുടെ തണ്ട് നനഞ്ഞ മണ്ണിലേക്ക് നട്ടു പിടിപ്പിച്ചത്. അധികം വൈകും മുൻപേ തന്നെ അതിന്റെ ഹൃദയം പോലുള്ള ഇലകൾ വാടി തളർന്ന് തല കുമ്പിട്ടു. ഞാനെത്ര വെള്ളമിറ്റിച്ചിട്ടും പിറ്റേന്ന് സൂര്യനുദിക്കും വരെ മറ്റാരെയും വിശ്വസിക്കാനില്ലാത്ത പോലെ മണ്ണിനെ കെട്ടിപ്പിടിച്ച് പറ്റിച്ചേർന്ന് കിടന്നു. പക്ഷേ പിറ്റേ ദിവസം തളിച്ച വെള്ളം മുഴുവൻ കുടിച്ച് പതിയെ തലയുയർത്തി നോക്കി. അങ്ങനെ പോകെപ്പോകെ അതൊരിത്തിരി ഉയരത്തിൽ വളർന്ന് പച്ച ഇലകൾക്കിടയിൽ കടും ചുവപ്പുനിറമുള്ള പൂക്കൾ വിരിയിച്ചു. ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് ആ കുഞ്ഞു ചെടി മൊട്ടിട്ടപ്പോഴും പൂവിട്ടപ്പോഴുമായിരുന്നു ...
ആലാഹയുടെ പെണ്മക്കളാണ് എനിക്ക് സാറ ജോസഫിനെ കുറിച്ച് പറഞ്ഞു തന്നത് ..അന്ന് വരെ ഞാന്‍ വായിക്കാത്ത തുറന്ന ശക്തമായ ഭാഷ. അതിനു ശേഷമാണു ഞാന്‍ അവരുടെ കൃതികള്‍ തേടിപിടിച്ചു വായിക്കാന്‍ തുടങ്ങിയത്. മാറ്റാത്തിയോ ഒതപ്പോ വായിച്ചപ്പോള്‍ തോന്നാത്ത അസ്വസ്ഥത മറാത്ത നനവ് പോലെ ആതിക്കൊപ്പം എന്നില്‍ നിറഞ്ഞിരുന്നു . ആതി തുടക്കം മുതലേ എനിക്കൊരസ്വസ്ഥതയായിരുന്നു..കഥാകാരിയുടെ ഓരോ വാക്കുകളും ആ അസ്വസ്ഥതയുടെ ആഴം കൂട്ടി . ആമുഖത്തില്‍ കഥാകാരി പറയുന്നു 'എഴുതുന്നതിനിടെ ആതിയിലെ കഥാപാത്രങ്ങള്‍ എന്നെ കാണാന്‍ വന്നു പല കാര്യങ്ങളും പറഞ്ഞു വിലപ്പെട്ട പല റിപ്പോര്ടുകളും കൈ മാറി'. ഒരേ സമയം ആതി കഥയും യഥാര്ത്യവുമായി മാറി . ചുറ്റും നീര് നിറഞ്ഞ കായലിന്റെ ശബ്ദവും സന്തോഷവും സങ്കടവും എല്ലാം ആതിയില്‍ നിറഞ്ഞു നില്ക്കുന്നു..നേരിയ ഇരുള് മൂടിയ സ്ഫടിക നിറമുള്ള നീരൊഴുക്കിന്റെ ശബ്ദം നിറഞ്ഞു നില്ക്കുന്ന ആതി. നിറയെ കണ്ടല്‍ കാടുകളും, ചെമ്മീന്കെട്ടുകളും, വേലിയേറ്റവും വേലിയിറക്കവും എല്ലാം ഇഴ ചേര്‍ന്ന് കിടക്കുന്ന ആതി.. എനിക്ക് തീരെ അപരിചിതമായ ...
Comments
Post a Comment