ആതി പറയുന്നു

ആലാഹയുടെ പെണ്മക്കളാണ് എനിക്ക് സാറ ജോസഫിനെ  കുറിച്ച് പറഞ്ഞു തന്നത് ..അന്ന് വരെ ഞാന്‍ വായിക്കാത്ത തുറന്ന ശക്തമായ  ഭാഷ. അതിനു ശേഷമാണു ഞാന്‍ അവരുടെ കൃതികള്‍  തേടിപിടിച്ചു വായിക്കാന്‍ തുടങ്ങിയത്. മാറ്റാത്തിയോ ഒതപ്പോ വായിച്ചപ്പോള്‍ തോന്നാത്ത അസ്വസ്ഥത മറാത്ത നനവ്‌ പോലെ ആതിക്കൊപ്പം എന്നില്‍ നിറഞ്ഞിരുന്നു .  ആതി തുടക്കം മുതലേ എനിക്കൊരസ്വസ്ഥതയായിരുന്നു..കഥാകാരിയുടെ ഓരോ വാക്കുകളും ആ അസ്വസ്ഥതയുടെ ആഴം കൂട്ടി .  ആമുഖത്തില്‍ കഥാകാരി പറയുന്നു 'എഴുതുന്നതിനിടെ ആതിയിലെ കഥാപാത്രങ്ങള്‍ എന്നെ കാണാന്‍ വന്നു പല കാര്യങ്ങളും പറഞ്ഞു വിലപ്പെട്ട പല റിപ്പോര്ടുകളും കൈ മാറി'. ഒരേ സമയം ആതി കഥയും യഥാര്ത്യവുമായി മാറി .

ചുറ്റും നീര്‍ നിറഞ്ഞ കായലിന്റെ ശബ്ദവും സന്തോഷവും സങ്കടവും എല്ലാം ആതിയില്‍ നിറഞ്ഞു നില്‍ക്കുന്നു..നേരിയ ഇരുള്‍ മൂടിയ സ്ഫടിക നിറമുള്ള നീരൊഴുക്കിന്റെ ശബ്ദം നിറഞ്ഞു നില്‍ക്കുന്ന ആതി. നിറയെ കണ്ടല്‍ കാടുകളും,    ചെമ്മീന്കെട്ടുകളും, വേലിയേറ്റവും വേലിയിറക്കവും എല്ലാം ഇഴ ചേര്‍ന്ന് കിടക്കുന്ന ആതി.. എനിക്ക് തീരെ അപരിചിതമായ    ഗ്രാമം വരികളിലൂടെ സൃഷ്ട്ടിക്കപ്പെടുന്നു.  നൂറ്റാണ്ടുകള്‍ക്കു മുന്‍പില്‍ വെള്ളത്തിലൂടെ നീന്തി കരക്കടുത്ത്   ആതിയെ സൃഷ്‌ടിച്ച   തമ്പുരാനെ പ്രാര്‍ത്ഥി ക്കുമ്പോള്‍,   പൊക്കാളി കൊയ്യുമ്പോള്‍, കായലില്‍ നിന്നും മീന്‍ പിടിച് സുഭിക്ഷമായി ജീവിക്കുമ്പോള്‍ അപ്പോഴെല്ലാം ആതി   എന്റെ മുന്‍പില്‍ പ്രത്യക്ഷപെട്ടത്‌ ആതിരപ്പിള്ളിയായാണ് . ആതിരപ്പിള്ളിയിലെ ഉള്ഗ്രമങ്ങളെ എനിക്ക് പരിചയമില്ല  അവിടെ ദിനകരനും മാര്‍ക്കോസും ഉണ്ടോ എന്നും കഥാ   സായാഹ്നങ്ങള്‍ ഉണ്ടോ എന്നും അറിയില്ല . പക്ഷെ  ആതി നാശത്തിലേക്ക് കൂപ്പു കുത്തിയ ഓരോ നിമിഷവും ഞാനനുഭവിച്ച അസ്വസ്ഥത വര്‍ഷങ്ങളായി അനുഭവിക്കുന്നവര്‍ ഉണ്ടായിരിക്കും .ഗട്ഗില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചപ്പോള്‍ അവര്‍ ആശ്വാസം കൊണ്ടിരിക്കും  കെ എസ്‌ ഇ ബി അത് സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ചോര തിളപ്പോടെ ആക്രോശിച്ചിരിക്കും.
ആതിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജലാശയത്തെ സാക്ഷിയാക്കി അരങ്ങേറിയിരുന്ന  കഥാ സായാഹ്നങ്ങളാണ് .. പരമ്പരാഗത ആചാരമായി ഓരോ സമയത്തും കഥ പറയുന്നവര്‍ ആതിയിലെത്തിചെര്‍ന്നു തോണിയുടെ തുഞ്ഞതിരുന്നു വാക്കുകള്‍ക്ക് പഞ്ഞമില്ലാതെ അവര്‍ കഥ പറയുന്നു.അവര്‍ നിയോഗിക്കപ്പെട്ടവരാണ് ആതിക്ക് വേണ്ടി ..അല്ലെങ്കില്‍ തോണിയില്‍ കയറുമ്പോള്‍ അവര്‍ക്ക് വാക്കുകള്‍ നഷ്ടപ്പെടും അക്ഷരം പുറത്തു വരാതെ പുറം തള്ളപ്പെടും ...

കഥാ സായാഹ്നങ്ങളിലൂടെ  സാറ ജോസെഫ് പല പല കഥകളിലൂടെ നാം വളര്‍ത്തിയെടുത്ത സംസ്കാരത്തെ മൂല്യങ്ങളെ നമുക്ക് മുന്‍പില്‍ ഒരിക്കല്‍ കൂടി കാഴ്ച വക്കുന്നു. ബൈബിളിലെയും മഹാഭാരതത്തിലേയും സൂഫി കഥകളിലൂടെയും മറക്കാന്‍ പാടില്ലാത്ത മൂല്യങ്ങളെ ഉയര്തികാക്കുന്നു.  നൂര്മുഹംമെദ്  പരിചയപ്പെടുന്ന പെണ്‍കുട്ടിയെ പോലെ വിനോദ സഞ്ചാരികള്‍  ജലാശയത്തില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങളെ പെറുക്കി മാറ്റി  കണ്ടല്‍ കാടുകള്‍ വെട്ടിതെളിക്കുമ്പോള്‍ മീനുകള്‍ ഇനിയെന്ത് ചെയ്യുമെന്നോര്‍ത്തു വിഷമിക്കുന്ന വെള്ളത്തോട്  ചേര്‍ന്ന് പോകുന്ന മറ്റൊരു സമൂഹം, കഥ പറയാന്‍ വിധിക്കപ്പെട്റ്റ് അങ്ങോട്ടെത്തുന്ന    അപരിചിതര്‍, ആതിയെ പുരോഗതിയിലേക്ക് നയിച്ച്‌ കൊല്ലാകൊല   ചെയ്യുന്ന വികസന ഭ്രാന്തന്മാരായ കുമാരനെ പോലുള്ളവര്‍ ഇതെല്ലം യഥാര്ത്യമാണ് മണ്ണും വെള്ളവും നശിക്കുന്നത് തടയാന്‍ എന്ത് പറഞ്ഞു മനസിലാക്കമേന്നറിയാതെ ബുദ്ധിമുട്ടുന്ന കുറെ അപരിഷ്കൃതര്‍ .ഒപ്പം നഗരം ചവച്ചു തുപ്പിയ കായലിനെ പോലുള്ള കുറെ കുഞ്ഞുങ്ങളും. 

ഇനിയൊരിക്കലും പൂര്‍വസ്ഥിതിയിലാക്കാന്‍  പറ്റാത്ത വിധം മലിനമായ ചക്കംകണ്ടതിന്റെ ദുരവസ്ഥയും കഥാകാരി മുന്നോട്ടു വക്കുന്നുണ്ട് . വെള്ളവും മണ്ണും മലിനമാകാത്ത പഴയ നാട് ഗൃഹാതുരമായ ഒരോര്‍മ മാത്രമായ ഒരു കൂട്ടം ആളുകളും അതിനൊപ്പം പുറത്തു വരും .മനുഷ്യമലം നിറഞ്ഞു ഒഴുകിയിരുന്ന  അവിടെ ഒരു നാള്‍ പോലും കഴിയാനാവാതെ  ആതിയുടെ കുളിരിലേക്കു മടങ്ങി വന്ന ശയലജ പിന്നീട് കഴിയുന്നത്‌ വീടിനകത്തേക്ക് അടിച്ചു കയറുന്ന ദുര്‍ഗന്ധമുള്ള മലിനജലം ഒഴുകുന്ന ആതിയിലാണ്. താമര പൂവിന്റെ ഗന്ധമുള്ള ആതിയെ  ദുര്‍ഗന്ധത്താല്‍    വീര്‍പ്പു മുട്ടിക്കാന്‍  പ്രകൃതിയെ മറന്നു കൊണ്ടുള്ള ഏതാനും നാളത്തെ പ്രവര്‍ത്തനങ്ങള്‍മതിയായിരുന്നു .അതിനെ തടഞ്ഞു നിര്‍ത്താന്‍ ദിനകരനും കുഞ്ഞിമാതുവും മാര്കൊസും പിന്നെ പുറത്തു നിന്നുമുള്ള ഏതാനും ചിലരും മാത്രം..ആതി വായിച്ചവസാനിച്ചപ്പോഴും അതുയര്‍ത്തിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ബാക്കി നിന്നു. ബണ്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് വെള്ളം വഴി കാണാതെ തല്ലിയലച്ചു കരയുന്ന കാഴ്ച ഒരിക്കലും ആതിരപ്പള്ളിയില്‍ ഉണ്ടാവാതിരിക്കട്ടെ . .തെളിനീരില്‍ നിന്നും ചെളിക്കുണ്ടിലേക്ക്‌ സുഭിക്ഷതയില്‍ നിന്നും പട്ടിണിയിലേക്ക്‌ ഒരു സമൂഹം മാറുന്നതിന്റെ വേദന അതിന്നും മറാത്ത അസ്വസ്ഥതയായി നിറയുന്നു .



Comments

  1. ഈ പരിചയം നന്നായിട്ടുണ്ട്.

    പുസ്തകവിചാരം ബ്ലോഗിലേക്ക് ഉപയോഗിക്കുന്നതില്‍ വിരോധമില്ലെങ്കില്‍ ഒരു മെയില്‍ വഴി അറിയിക്കുമല്ലോ..

    ReplyDelete
    Replies
    1. @Manoraj മനസ്സിലായില്ല ..വിശദീകരിക്കാമോ ?

      Delete
    2. @കറുമ്പി : പുസ്തകവിചാരം എന്നത് മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകക്കുറിപ്പുകളെ ഒരുമിപ്പിക്കാന്‍ ഒരിടം എന്ന രീതിയില്‍ ആരംഭിച്ചിട്ടുള്ള ഒരു ഗ്രൂപ്പ് ബ്ലോഗാണ്. അതിനെ പറ്റി കൂടുതല്‍ അറിയുവാന്‍ താഴെയുള്ള ലിങ്ക് വഴി പോയി നോക്കു..

      പുസ്തകവിചാരത്തിന്റെ ലിങ്ക് : http://malayalambookreview.blogspot.in/

      കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഈ മെയില്‍ വിലാസത്തില്‍ കോണ്ടാക്റ്റ് ചെയ്യു : manorajkr@gmail.com

      ഇവിടെ പോസ്റ്റിനുള്ള വിലയിരുത്തലുകള്‍ തന്നെ കമന്റായി വരട്ടെ. അതുകൊണ്ടാണ് മെയില്‍ വിലാസം നല്‍കുന്നത്.

      Delete
  2. 'ആതി' നല്‍കിയ അസ്വസ്ഥത ഇപ്പോഴും മാറിയില്ല...ശൈലജ എന്റെ കണ്മുന്നില്‍ ഉണ്ടായിരുന്നു...

    ReplyDelete

Post a Comment

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി