Posts

ലോക് ഡൗണ്‍ കാലത്തെ ചിന്തകള്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..., ഒരു ആംബിയന്‍സിന് യൂട്യൂബില്‍ പാട്ടു വച്ച് കൊണ്ട് ജോലി ചെയ്യുന്നു. പാട്ടുകള്‍ മാറി മാറി ഒടുവി ല്‍ ദേവീ നിന്‍ ചിരിയില്‍ കുളിരോ, പാലൊളിയോ... എന്നു പാടാന്‍ തുടങ്ങി. ദേവീ എന്നുള്ള വിളിക്ക് വല്ലാത്ത ആകര്‍ഷണമാണ്. പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്. ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോളെല്ലാം അതിലെ നായികയായി മാറുന്നത് എന്റെയൊരു ഹോബിയാണ്. അങ്ങനെ രസിച്ചിരിക്കുമ്പോഴാണ് കൂടെയിരുന്നവന്‍, ഈ പാട്ടൊരു രക്ഷയുമില്ല, വെറുതേ മനുഷ്യനെക്കൊണ്ട് സ്വപ്‌നം കാണിക്കുമെന്നും പറഞ്ഞ് പുറകിലോട്ട് ചാഞ്ഞിരുന്നത്. യേശുദാസ് പാടുന്നത് കേട്ട് ഇവനെന്ത് സ്വപ്‌നം കാണാന്‍ എന്നായിരുന്നു എനിക്കാദ്യം തോന്നിയത്. ആ ഇതു കേട്ട് ഞാനും സ്വപ്‌നം കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ അവനും അതേ സംശയം. "നിന്നെ ആരെങ്കിലും ഇങ്ങനെ ദേവീയെന്നു വിളിക്കുന്നതായാണോ നീ സ്വപ്‌നം കാണാറുള്ളത്...?" നടന്നതു തന്നെയെന്ന് റിഫ്ളക്‌സ് ആക്ഷന്‍ പോലെ ഒരു ഡയലോഗും. അതോടെ ആ പാട്ടിന്റെ രസമങ്ങു പോയി. അതു ശരിയാണല്ലോ ഞാനെന്ത് തേങ്ങയ്ക്കാ അങ്ങനെ സ്വപ്‌നം കാണുന്നതെന്നാണ് ആദ്യം തോന്നിയത്. പിന്നെയത്, ശ്ശേ... എന്നെ കണ്ടാല്‍ അങ്ങനൊന്നും...

ടൈം മെഷീൻ

Image
പറഞ്ഞ് പറഞ്ഞെനിക്ക്  നിൻറെ ക്ലാസ്മുറികളെ  എന്റേതിനേക്കാള്‍ പരിചയമായി എല്ലാ ക്ലാസിലും, ആ മരപ്പാളികള്‍ വച്ച്  മറച്ച ട്യൂഷന്‍ ക്ലാസില്‍ പോലും ഏറ്റവും ഒടുവിലത്തെ ബെഞ്ചില്‍  ഞാനുള്ള പോലെ,  നീ എഴുതുന്നു, എഴുന്നേല്‍ക്കുന്നു  നടക്കുന്നു, ചിരിക്കുന്നു, സംസാരിക്കുന്നു....  എല്ലാം എനിക്കു കാണാം; ചിന്തിക്കുന്നതു പോലും അറിയാം. അവിടെ വെയില്‍ വീഴുന്നു,  കാറ്റു വീശുന്നു, സന്ധ്യയാകുന്നു... (അതൊരു ലേശം മഞ്ഞച്ച പഴയ കാലം പോലെ) കണ്ടിരിക്കാന്‍ രസമുള്ള  അധികം ബഹളമില്ലാത്ത  പഴയ ദിലീപ് സിനിമ പോലെ. ഇടയ്‌ക്കൊക്കെ നീ അവരെ പാളി നോക്കുന്നു ആ പെണ്‍കുട്ടികളൊക്കെ  ഉള്ളാലെ സന്തോഷിക്കുന്നു.... നോട്ടങ്ങള്‍ക്കു പോലും വല്ലാത്ത സൗന്ദര്യം... സന്ധ്യ വീഴുമ്പോള്‍  അവള്‍ പോകുന്ന ബസിനു പുറകില്‍ നീ നിനക്കു പുറകില്‍  നിന്റെ ബൈക്കിനേക്കാള്‍ വേഗത്തില്‍, നിങ്ങള്‍ ആരുമറിയാതെ കൈമാറുന്ന നോട്ടങ്ങളുടെ പോലും പങ്കു പറ്റി ഓടിയോ നടന്നോ ഞാന്‍... നമുക്കു പുറകില്‍ മഞ്ഞവെയില്‍ പരക്കുന്ന  കുന്നും മലകളും കുത്തു കയറ്റങ്ങളും. ഞാനെപ്പോഴും നിനക്ക് പുറ...

പ്രണയത്തിലകപ്പെടുമ്പോള്‍...

Image
ഒരുവള്‍ പ്രണയത്തിലകപ്പെടുമ്പോള്‍ ഹൃദയത്തില്‍ തേന്‍ തട്ടിത്തൂവുന്നതിനൊപ്പം മനസില്‍ മുളച്ചു പൊന്തിയേക്കാവുന്ന അക്ഷരങ്ങളുടെ നാമ്പുകള്‍ ഒളിപ്പിക്കാന്‍ തലച്ചോറില്‍ ഒരു ചില്ല് ഭരണി കൂടി  എടുത്തു വയ്ക്കും... പ്രണയത്തിലകപ്പെടുമ്പോള്‍ മുതല്‍  അക്ഷരങ്ങളെ ഭയമായിരിക്കും. അളന്നു മുറിച്ചെടുക്കുമ്പോള്‍  ഏറെ പ്രിയപ്പെട്ടവയെങ്കിലും  സ്വതന്ത്രരാക്കാന്‍ സാധിക്കാതെ  വരുന്ന അക്ഷരങ്ങള്‍...  അങ്ങനെ കൂമ്പി മുള പൊട്ടി വരുമ്പോള്‍  തന്നെ പറിച്ചെടുക്കപ്പെടുന്നവ ഒരിക്കല്‍ മാത്രം ഒന്നു തഴുകി ഉമ്മ വച്ച്  ചില്ല് പാത്രത്തിലേക്ക് പകര്‍ത്തുന്നവ, കണ്ണാടിപ്പാത്രത്തിനുള്ളില്‍   ചിലപ്പോള്‍ ഒരുമിച്ച് നിന്ന് മോഹിപ്പിച്ചും  മറ്റു ചിലപ്പോള്‍ ചിതറിക്കിടന്ന് കുഴക്കിയും ഇല്ലാത്ത കാറ്റില്‍ ആടിയുലയുന്ന അക്ഷരങ്ങള്‍... . ചില്ലുപാളിയ്ക്കപ്പുറം അക്ഷരത്തിന്റെ നാമ്പുകൾ മോഹിപ്പിക്കും... അതിലേറെ ഭയപ്പെടുത്തും.. ഒരൽപ്പം ഇടം കിട്ടിയാൽ പാഴ് വള്ളികൾ പോലെ അന്തരീക്ഷത്തിലേക്ക് ചുറ്റിപ്പടര്‍ന്ന് പൂ വിടര്‍ത്തി നമുക്കിടയിലെ അരുതായ്മകളുടെ സുഗന്ധം പരത്തുമോയെന്ന്, ചുരുളന്‍ വള...

ബാക്കി

ഒപ്പമുണ്ടെന്ന് എല്ലാ ദിവസവും ഒരുപാട് തവണ പറഞ്ഞാലും പറഞ്ഞു തീരുന്ന നിമിഷത്തിനപ്പുറം ഒറ്റയ്ക്കാണെന്ന യാഥാർഥ്യം പിന്നെയും പിന്നെയും ബാക്കിയാകും.

നമുക്കിടയിൽ...

ദിവസങ്ങളോളമായി അലട്ടുന്ന പ്രശ്നത്തെക്കുറിച്ചു സംസാരിക്കാനാണ് അന്നു നീയെന്നെ വിളിച്ചു വരുത്തിയത്. ഒരു പകൽ മുഴുവൻ നഗരത്തിന്റെ പല കോണുകളിലായി ചെലവഴിച്ചിട്ടും അതേ കുറിച്ച് മാത്രം നീ സംസാരിച്ചില്ല. എന്താ പറയാനുണ്ടായിരുന്നതെന്ന് ചോദിച്ചപ്പോഴെല്ലാം ഒരു രാത്രി കൊണ്ട് മനസു മാറിയെന്ന പോലെ അതെല്ലാം ഞാൻ തന്നെ പരിഹരിച്ചുവെന്നായിരുന്നു നിന്റെ മറുപടി. നാവു കൊണ്ട് പറയാത്തതു കൊണ്ട് മാത്രം മനസ്സിലാക്കാതിരിക്കാൻ ഞാൻ നിന്റെ വെറുമൊരു സുഹൃത്തായിരുന്നില്ല... പ്രശ്നം പരിഹരിക്കപ്പെടാത്ത കാലം വരെയും ഞാൻ ഭയപ്പെടും. അതു ചിലപ്പോൾ ദേഷ്യമോ അസൂയയോ മുൻ വിധിയോ അങ്ങനെ ഏതെങ്കിലുമൊക്കെ മേലങ്കിയണിഞ്ഞ് നമുക്കിടയിൽ കാണും.

പണ്ടു പണ്ടൊരു....

Image
സ്വയമൊരു രാജകുമാരിയുടെ ആടയാഭരണങ്ങളാണ് ഞാന്‍ തെരഞ്ഞെടുത്തത്... പണ്ടെപ്പോഴോ പറഞ്ഞ് പിന്നീട് എന്‍റേതല്ലാതായിപ്പോയ കഥയുടെ ഓര്‍മയില്‍ മട്ടുപ്പാവില്‍ നിന്ന് താഴേക്കെന്ന പോലെ മുടി അഴിച്ച് ചുരുള്‍ വിടര്‍ത്തിയിട്ടു.  വെയിലും മഴയുമില്ലാതെ മങ്ങിത്തണുത്ത ആകാശത്തു നിന്ന് സ്വപ്‌നങ്ങള്‍ പെയ്യാന്‍ തുടങ്ങി, കിട്ടാതെ പോയ പൂക്കളും പുസ്തകങ്ങളും പാവക്കുട്ടികളും കണ്‍മഷിച്ചെപ്പുകളുമായി. കാട്ടിനുള്ളിലെ ഗോപുരം പോലുള്ള കെട്ടിടത്തില്‍ അകപ്പെട്ടു പോയ രാജകുമാരിയെപ്പോലെ ചുറ്റുമുള്ള ലോകത്തു നിന്ന് ഒറ്റപ്പെട്ടു പോയിരുന്നു ഞാന്‍.  പുറത്തേക്കു തുറക്കുന്ന ഒരേ ഒരു ജാലകത്തിലൂടെയുള്ള കാഴ്ചകളായിരുന്നു രാവും പകലും ഒപ്പമുണ്ടായിരുന്നത്. അതിലെ പൂവും പുല്ലും പക്ഷികളും കാറ്റുമെല്ലാം പിന്നെ പതിയെ നിന്നിലേക്കു ബന്ധിക്കപ്പെട്ടു. തലേന്നു രാത്രിയില്‍ കണ്ട സ്വപ്‌നത്തില്‍ പറഞ്ഞു നിര്‍ത്തിയതു പോലെ കൈമാറിയ കത്തുകളിലെപ്പോലെ നീ എന്നിലേക്കെത്തുകയാണെന്ന ചിന്തയില്‍ ഞാന്‍ കൂടുതല്‍ ഉണര്‍വോടെ ആകാശത്തേക്കു നോക്കി. പ്രണയിനികള്‍ക്കു ചുറ്റും മാത്രമുള്ള ആ കാറ്റ് ഗോപുരത്തിന്റെ മുകളറ്റം വരെ ആഞ്ഞു വീശി. ഇതു വരെയുള്ള എല്ലാ നിരാശകളും ഇല്ലാതാ...

ഭംഗിയില്ലാത്ത കാലം

ആഗ്രഹങ്ങളില്ലെങ്കിൽ ഓരോ ദിവസവും ജീവിതം കൂടുതൽ കൂടുതൽ സുന്ദരവും കാൽപ്പനികവുമാണെന്നു തോന്നും.. ചെറിയ കാറ്റ് പോലും മാസ്മരികമാണെന്നും ചാറ്റൽ മഴയിൽ മനസു കുളിരുന്നുവെന്നും തോന്നും.. പ്രതീക്ഷിക്കാനും മോഹിക്കാനും തുടങ്ങിയാൽ പിന്നെ നിരാശയുടെ നടുക്കടലിലാകും. എത്ര വലിയ കാറ്റടിച്ചാലും മതിയാകാതെ വരും.. എത്ര നേരം മഴ കോരിച്ചൊരിഞ്ഞാലും മനസിൽ കണ്ട കാൽപനികതയുടെ അടുത്തെങ്ങും എത്താതെ തോർന്നു പോകും.