പണ്ടു പണ്ടൊരു....
സ്വയമൊരു രാജകുമാരിയുടെ ആടയാഭരണങ്ങളാണ് ഞാന്‍ തെരഞ്ഞെടുത്തത്... പണ്ടെപ്പോഴോ പറഞ്ഞ് പിന്നീട് എന്‍റേതല്ലാതായിപ്പോയ കഥയുടെ ഓര്‍മയില്‍ മട്ടുപ്പാവില്‍ നിന്ന് താഴേക്കെന്ന പോലെ മുടി അഴിച്ച് ചുരുള്‍ വിടര്‍ത്തിയിട്ടു.
വെയിലും മഴയുമില്ലാതെ മങ്ങിത്തണുത്ത ആകാശത്തു നിന്ന് സ്വപ്‌നങ്ങള്‍ പെയ്യാന്‍ തുടങ്ങി, കിട്ടാതെ പോയ പൂക്കളും പുസ്തകങ്ങളും പാവക്കുട്ടികളും കണ്‍മഷിച്ചെപ്പുകളുമായി. കാട്ടിനുള്ളിലെ ഗോപുരം പോലുള്ള കെട്ടിടത്തില്‍ അകപ്പെട്ടു പോയ രാജകുമാരിയെപ്പോലെ ചുറ്റുമുള്ള ലോകത്തു നിന്ന് ഒറ്റപ്പെട്ടു പോയിരുന്നു ഞാന്‍.
പുറത്തേക്കു തുറക്കുന്ന ഒരേ ഒരു ജാലകത്തിലൂടെയുള്ള കാഴ്ചകളായിരുന്നു രാവും പകലും ഒപ്പമുണ്ടായിരുന്നത്. അതിലെ പൂവും പുല്ലും പക്ഷികളും കാറ്റുമെല്ലാം പിന്നെ പതിയെ നിന്നിലേക്കു ബന്ധിക്കപ്പെട്ടു. തലേന്നു രാത്രിയില്‍ കണ്ട സ്വപ്‌നത്തില്‍ പറഞ്ഞു നിര്‍ത്തിയതു പോലെ കൈമാറിയ കത്തുകളിലെപ്പോലെ നീ എന്നിലേക്കെത്തുകയാണെന്ന ചിന്തയില്‍ ഞാന്‍ കൂടുതല്‍ ഉണര്‍വോടെ ആകാശത്തേക്കു നോക്കി. പ്രണയിനികള്‍ക്കു ചുറ്റും മാത്രമുള്ള ആ കാറ്റ് ഗോപുരത്തിന്റെ മുകളറ്റം വരെ ആഞ്ഞു വീശി. ഇതു വരെയുള്ള എല്ലാ നിരാശകളും ഇല്ലാതായി ഞാന്‍ സൂര്യനെപ്പോലെ തെളിഞ്ഞു വന്നു..
കാടിനപ്പുറത്തവന്‍ പൊരിവെയിലില്‍ തിരക്കിട്ട് സമ്മാനങ്ങള്‍ തെരഞ്ഞെടുത്തു പൊതിഞ്ഞു വച്ചു... എന്‍റെ ഗോപുരത്തിലേക്ക് ഒരിക്കലും എത്തിച്ചേരാനിടയില്ലാത്ത, മറ്റൊരുവളുടെ പേരു കൊത്തിയ സമ്മാനങ്ങള്‍.

Comments
Post a Comment