അന്നത്തെ പോലെ വെട്ടു വഴിയിലേക്ക് ഇരുൾ വീഴുന്നതും ഒരു പകലിന്‍റെ മുഴുവൻ കാത്തിരുപ്പും അലിയിച്ചു ചേർത്ത സുഗന്ധവുമായി പുല്ലാനി പ്പൂക്കൾ വിടർന്നു തുടങ്ങുന്നതുമറിയാതെ മണിക്കൂറുകളോളം വഴിയോരത്ത് നിന്ന് വർത്തമാനം പറയാനാവില്ല... വീട്ടിൽ നിന്‍റെ മകൻ ചിലപ്പോൾ വിശന്നു കരഞ്ഞു തുടങ്ങിയിട്ടുണ്ടാവും. പകൽ മുഴുവൻ അമ്മയെ കാണാതെ മടുത്ത് ചിലപ്പോൾ വേലിക്കരുകിൽ വന്നു കണ്ണുനീരൊലിപ്പിക്കുന്നുണ്ടാവും. ഒരുറക്കമുണർന്നെഴുന്നേൽക്കുമ്പോൾ പെട്ടെന്നൊരുമിച്ചൊരു യാത്ര പോകാനുമാവില്ല... നിന്‍റെ മകളെ പിന്നെയാര് ഊട്ടിയുറക്കും.. വെയിലത്ത് നടന്നു തളരുമ്പോൾ വഴിയരുകിലെ കടയിൽ കയറി നാരങ്ങാവെള്ളം കുടിച്ച് ആശ്വസിക്കാനും വയ്യ പഴയതു പോലെയല്ല തോന്നിയതെല്ലാം തിന്നും കുടിച്ചും അസുഖമെന്തെങ്കിലും വന്നാലോ... പഴയതു പോലെ രാത്രി പുലരുന്നതറിയാതെ നമുക്ക് തോന്നുന്നതെല്ലാം സംസാരിച്ചിരിക്കാനുമാവില്ല എന്‍റെ ഉറക്കെയുള്ള ശബ്ദം അപ്പുറത്തുറങ്ങിക്കിടക്കുന്ന നിന്‍റെ മകന്‍റെ ഉറക്കം കെടുത്തിയാലോ?
Posts
നമുക്ക് ദേശാടനക്കിളികളാകാം...
- Get link
- X
- Other Apps
നേരം പുലരുമ്പോൾ നമുക്കു രണ്ടു ദേശാടനക്കിളികളാകാം... എപ്പോഴും നിർത്താതെ മിണ്ടിക്കൊണ്ടിരിക്കുന്ന, ഉടൽ നിറയെ നീലത്തൂവലുള്ള കിളികൾ.... എന്നിട്ട് പെട്ടെന്നൊരു നിമിഷത്തിൽ ആരെയും കൂട്ടാതെ പറക്കാം, പഴയ സ്വപ്നങ്ങളുടെ ഗൂഗ്ൾ മാപ്പ് നോക്കി അറിയാത്ത വഴികളിലൂടെയെല്ലാം.... എന്നിട്ട് ഓരോ നാട്ടിലെയും പൂമരങ്ങളിൽ ഇത്തിരി നാൾ കൂടു കൂട്ടാം. വസന്തത്തിനൊപ്പം പിന്നെയും അറിയാത്ത ആകാശങ്ങളിലേക്ക് ചിറകുകൾ വീശാം. നീലച്ചിറകുകൾ വീശിത്തളരുമ്പോൾ പരസ്പരം താങ്ങായി കടലുകള്‍ താണ്ടാം... ഇടയ്ക്ക് മോഹിപ്പിക്കുന്ന ചെറു ദ്വീപുകളില്‍ വിശ്രമിക്കാനിറങ്ങാം... മരപ്പൊത്തുകളില്‍ തിങ്ങിയിരുന്ന് മഴ കാണാം... മഞ്ഞു പെയ്യുമ്പോൾ തണുത്ത് വിറച്ച് നിന്‍റെ ചിറകിനടിയിൽ പറ്റിച്ചേരാം.... പൂക്കളില്‍നിന്നു തേനുണ്ടും മധുരമുള്ള പഴങ്ങള്‍ പങ്കിട്ടെടുത്തും ഇടയ്ക്ക് കളിയായി കൊത്തു കൂടിയും ദേഷ്യപ്പെട്ട് നിന്നെ കൊത്തി നോവിച്ചും.... പിന്നെ, ഇലകൾ പൊഴിച്ചു നിൽക്കുന്ന മരച്ചില്ലകളിൽ തളിർത്തു പൂക്കാം. ആ പൂമണം തങ്ങി നിൽക്കുന്ന ചിറകുകളുമായങ്ങനെ പിന്നെയും പറക്കാം. പുലരി മുതല്‍ സന്ധ്യ വരെ സ്വന്തമാവുമ്പോള്‍, ഒരുചിറകടിയില്‍ പുലരി പൂക്കുന്നതും മ...
ജൈനക്ഷേതത്തിലൂടെ...
- Get link
- X
- Other Apps
ചെറിയ ചാറ്റല്‍മഴക്കൊപ്പമാണ് അതിരാവിലെ ഫോര്‍ട്ട്കൊച്ചി കടല്‍പ്പുറത്തെത്തിയത്. മഴച്ചാറ്റലില്‍ നനഞ്ഞു തുടങ്ങിയെങ്കിലും കടല്‍ത്തീരത്ത് ആള്‍ത്തിരക്കിനു കുറവൊന്നുമില്ല. നനഞ്ഞ ബഞ്ചുകളില്‍ കുട ചൂടിയിരുന്ന് കടല്‍ക്കാഴ്ച കാണുന്നവര്‍, മഴയോ വെയിലോ കനക്കുന്നതിനു മുന്‍പ് പ്രണയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായെത്തിയവര്‍… കടല്‍ത്തീരത്തിരിക്കുമ്പോള്‍ മഴ ഇനിയും കനക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എങ്കിലും അവിടെ നിന്നും മട്ടാഞ്ചേരിയിലേക്കുള്ള യാത്ര ഇനിയൊരിക്കല്‍ കൂടി മാറ്റി വയ്ക്കാന്‍ ഞങ്ങളാരും തയാറായിരുന്നില്ലെന്നു മാത്രം. ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയ്ന്‍ സംഘിലേക്ക്… എറണാകുളത്തെ മട്ടാഞ്ചേരിയിലേക്കൊരു യാത്ര പോകാമെന്നു തീരുമാനിച്ചപ്പോള്‍ പതിവു പോലെ ആദ്യം തിരഞ്ഞത് ഗൂഗിളിലായിരുന്നു. മട്ടാഞ്ചേരിയെന്ന പേര് കേട്ടപ്പോഴേക്കും ഗൂഗിള്‍ കാണിച്ചു തന്നതെല്ലാം പേരു കേട്ട ജൂതത്തെരുവുകളും സിനഗോഗും ഡച്ച് പാലസുമെല്ലാം.. പക്ഷേ ഗൂഗിള്‍ നിര്‍ദേശങ്ങളെല്ലാം വേണ്ടെന്നു വച്ച് ജനൈക്ഷേത്രത്തിലേക്കു പോകാനുറപ്പിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍റെ വിശദമായ ബ്ലോഗില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കൊച്...
പ്രണയത്തിന്റെ വിഷാദ ഭാവം
- Get link
- X
- Other Apps
വിഷാദമഗ്നമായ പ്രണയം തുളുമ്പി നിൽക്കുന്ന ശബ്ദം കൊണ്ട് ഒരു കാലഘട്ടത്തിന്റെ തന്നെ പ്രണയസങ്കൽപ്പമായി മാറിയ ഗായകൻ… പ്രണയത്തിന്റെ നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നൊരു ലോകത്തു നിന്ന് ഒഴുകിയെത്തിയ ശബ്ദമായിരുന്നു അത്… പ്രിയപ്പെട്ട ഗായകൻ, മുകേഷ്. പ്രണയവും സൗഹൃദവും, തീരാത്ത വിഷാദവുമായി ആ ശബ്ദം പിറന്നിട്ട് തൊണ്ണൂറ്റിമൂന്ന് സംവത്സരങ്ങൾ കടന്നു പോയിരിക്കുന്നു…. കാലങ്ങൾക്കപ്പുറത്തുനിന്ന് ഇപ്പോഴും തീരാത്ത പ്രണയത്തോടെ മുകേഷ് പാടുന്നു…. ഇടയ്ക്കിടെ എനിക്കു തോന്നുന്നു, നീ സൃഷ്ടിക്കപ്പെട്ടത് എനിക്കു വേണ്ടി മാത്രമാണെന്ന്; നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നിന്നു നിന്നെ മണ്ണിലേക്കു വിളിപ്പിച്ചതും എനിക്കു വേണ്ടി മാത്രമാണെന്ന്…. കഭീ കഭീ മേരേ ദിൽ മേ ഖയാൽ ആത്താ ഹേ, കെ ജൈസ...
ആരോ എഴുതിയ കവിത
- Get link
- X
- Other Apps
നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും .. പാതയില്‍ നിന്നെ തിരഞ്ഞുറങ്ങും .. കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ... എന്റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ എന്തു കൊണ്ടോ പോള്ളിടുന്നിപ്പോള്‍ താഴെ നീയുണ്ടായിരുന്നപ്പോള്‍ .. ഞാനറിഞ്ഞില്ല വേനലും വെയിലും നിന്റെ ചങ്കു പിളര്കുന്ന മുദ്രാ വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ . എത്ര കാലങ്ങളായ് ഞാന്‍ ഈയിട ത്തെത്ര പൂക്കാലെമെന്നെ തൊടാതെ പോയ് ... നിന്റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍ എന്റെ വേരില്‍ പൊടിഞ്ഞു വസന്തം .. നീ തനിചിരിക്കാറുള്ളിടതെന്ന്‌റെ പീതപുഷ്പങ്ങളാറിക്കിടക്കുന്നു .. കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ എന്റെ പൂവിന്‍ ഗന്ധം കുടിക്കണം .. നെന്റെ ചോരക്കണങ്ങളാണെന്നില്‍ പീതപുഷ്പങ്ങളൊക്കെ തൊടുത്തതും... ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാന്‍ കാത്തിരുന്നത് .. തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു പൂമരങ്ങള്‍ പെയ്തു തോരുന്നു .. പ്രേമമായിരുന്നെന്നില്‍ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ... ...
യാത്ര
- Get link
- X
- Other Apps
കൂടി വന്നാല്‍ രണ്ടു മണിക്കൂര്‍, അതിലധികം നീണ്ടു പോകാത്തൊരു യാത്ര...എത്തുമ്പോഴെത്തട്ടേ എന്നു കരുതി അലസമായി ഓടിപ്പോകുന്നൊരു ഓഡിനറി കെഎസ്ആര്‍ടിസി ബസില്‍...തുരുമ്പു പിടിച്ച ജനലഴികള്‍ക്കരികിലെ രണ്ടു പേര്‍ക്കു മാത്രം ഇരിക്കാവുന്ന സീറ്റില്‍ ഞാനും നീയും...പിന്നെ നമുക്കിടയില്‍ ഇതുവരെയും പറയാതെ മാറ്റി വച്ച നൂറു നൂറു വര്‍ത്തമാനങ്ങളും.... പുഴകള്‍ക്കു മുകളിലൂടെ പാടങ്ങളെ ചുറ്റി ആള്‍ക്കൂട്ടങ്ങളും വിജനതയും കടന്ന് നമ്മള്‍ യാത്ര ചെയ്തു കൊണ്ടിരിക്കും. അപ്രതീക്ഷിതമെങ്കിലും തികച്ചും സ്വാഭാവികമായൊരു യാത്രയെന്ന ഭാവത്തിലായിരിക്കും ഞാന്‍...എങ്കിലും നിന്റെയോരോ വാക്കുകളെയും നിശ്വാസത്തെ പോലും പുറത്തെ കാറ്റിലേക്കു നഷ്ടപ്പെടുത്താതെ സ്വന്തമാക്കിക്കൊണ്ടിരിക്കും...ഇടക്കിടെ നിര്‍വികാരത നിറഞ്ഞ വാക്കുകള്‍ കൊണ്ടും ശൂന്യമായ ചിരി കൊണ്ടും ഞാന്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും...യാത്രക്കൊടുവില്‍ അല്ലെങ്കില്‍ വേണ്ട...ആ യാത്ര അവസാനിക്കാതെ അങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കട്ടെ...