ജൈനക്ഷേതത്തിലൂടെ...
ചെറിയ ചാറ്റല്‍മഴക്കൊപ്പമാണ് അതിരാവിലെ ഫോര്‍ട്ട്കൊച്ചി കടല്‍പ്പുറത്തെത്തിയത്. മഴച്ചാറ്റലില്‍ നനഞ്ഞു തുടങ്ങിയെങ്കിലും കടല്‍ത്തീരത്ത് ആള്‍ത്തിരക്കിനു കുറവൊന്നുമില്ല. നനഞ്ഞ ബഞ്ചുകളില്‍ കുട ചൂടിയിരുന്ന് കടല്‍ക്കാഴ്ച കാണുന്നവര്‍, മഴയോ വെയിലോ കനക്കുന്നതിനു മുന്‍പ് പ്രണയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായെത്തിയവര്‍… കടല്‍ത്തീരത്തിരിക്കുമ്പോള്‍ മഴ ഇനിയും കനക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എങ്കിലും അവിടെ നിന്നും മട്ടാഞ്ചേരിയിലേക്കുള്ള യാത്ര ഇനിയൊരിക്കല്‍ കൂടി മാറ്റി വയ്ക്കാന്‍ ഞങ്ങളാരും തയാറായിരുന്നില്ലെന്നു മാത്രം.
ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയ്ന്‍ സംഘിലേക്ക്…
എറണാകുളത്തെ മട്ടാഞ്ചേരിയിലേക്കൊരു യാത്ര പോകാമെന്നു തീരുമാനിച്ചപ്പോള്‍ പതിവു പോലെ ആദ്യം തിരഞ്ഞത് ഗൂഗിളിലായിരുന്നു. മട്ടാഞ്ചേരിയെന്ന പേര് കേട്ടപ്പോഴേക്കും ഗൂഗിള്‍ കാണിച്ചു തന്നതെല്ലാം പേരു കേട്ട ജൂതത്തെരുവുകളും സിനഗോഗും ഡച്ച് പാലസുമെല്ലാം.. പക്ഷേ ഗൂഗിള്‍ നിര്‍ദേശങ്ങളെല്ലാം വേണ്ടെന്നു വച്ച് ജനൈക്ഷേത്രത്തിലേക്കു പോകാനുറപ്പിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍റെ വിശദമായ ബ്ലോഗില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കൊച്ചിന്‍ ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയിന്‍ സംഘിലേക്ക്… പഴയ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങള്‍ വായിച്ചതില്‍ ശ്വേതാംബരരെന്നും ദിഗംബരെന്നുമുള്ള രണ്ടു വിഭാഗം ജനൈരെക്കുറിച്ചുള്ളതല്ലാതെ മറ്റൊന്നും മനസില്‍ തങ്ങി നില്‍ക്കുന്നില്ല. സന്ദര്‍ശന സമയത്തെക്കുറിച്ച് ചെറിയൊരു ധാരണയുണ്ടെന്നല്ലാതെ അനുഷ്ഠാനങ്ങളെക്കുറിച്ച് യാതൊരു പിടിയുമില്ല. മട്ടാഞ്ചേരി ജനൈക്ഷേത്രത്തിലേക്കെന്നു പറഞ്ഞപ്പോള്‍ ഓട്ടൊഡ്രവൈര്‍ക്കു പോലും ചെറിയ സംശയം. ക്ഷേത്രത്തിനു മുന്‍പില്‍ നിര്‍ത്തി അടുത്തുള്ള ഡച്ച് പാലസിലേക്കുള്ള വഴി കൂടി വിശദമായി പറഞ്ഞു തന്നിട്ടാണ് അയാള്‍ മടങ്ങിയത്.
കാത്തിരിപ്പിനൊടുവില്‍ ക്ഷേത്രസന്നിധിയിലേക്ക്
വലിയ രണ്ടു താമരപ്പൂക്കള്‍ കൊത്തി വച്ചിരിക്കുന്ന പടി വാതിലിലൂടെ അകത്തേക്കു കടന്നപ്പോഴേക്കും ക്ഷേത്രം ഓഫിസില്‍ നിന്നെത്തിയ ഒരാള്‍ ഞങ്ങളെ തടഞ്ഞു. സന്ദര്‍ശകര്‍ക്കുള്ള സമയമായിട്ടില്ല. വിശ്വാസികള്‍ അപ്പോഴും അകത്തേക്കു പോയിക്കൊണ്ടിരുന്നു. രാവിലെ 11 മുതല്‍ 12.30 വരെയാണ് സന്ദര്‍ശകരെ കയറ്റി വിടുന്നത്. ഓഫിസ് മുറിക്കു മുന്‍പില്‍ ക്ഷേത്രത്തിനകത്തു പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള വിവരണങ്ങള്‍. ഇടക്കു സ്ലീവ്ലെസ് ടോപ്പുകള്‍ ധരിച്ചെത്തിയ സ്ത്രീകള്‍ക്ക് ഓഫിസ് മുറിയില്‍ സൂക്ഷിച്ചുവച്ച പച്ച നിറമുള്ള ഷോളുകള്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു ഒരാള്‍. മാന്യമായ വസ്ത്രധാരണം ക്ഷേത്രത്തില്‍ ഒഴിവാക്കാനാവാത്തതാണെന്ന് വിശദീകരണവും തന്നു. സന്ദര്‍ശനസമയമാകും വരെ പുറത്ത് ക്ഷേത്രം വക ഓഫിസ് മുറിയില്‍ കാത്തിരുന്ന സമയത്ത് ഗൂഗ്ളില്‍ നോക്കി കണ്ടെടുത്ത പരിമിതമായ അറിവുമായായിരുന്ന കയറിയത്..
പൂമാലകളും തോരണങ്ങളും നിറഞ്ഞ അകമുറികള്‍
കുറേയധികം സ്ഥലത്ത് പലയിടങ്ങളിലായി ഒന്നിലധികം പ്രതിഷ്ഠകളുള്ള വലിയ ക്ഷേത്രം. കയറിച്ചെല്ലുന്നിടത്തു തന്നെ പ്രാര്‍ഥനാ മുറിയാണ്. ഒരു വലിയ ഹാളില്‍ ഭക്തര്‍ ഒരുമിച്ചിരുന്ന് പ്രാര്‍ഥനാഗീതങ്ങള്‍ പാടുന്നു. ഇടനാഴികളിലെയടക്കമുള്ള മച്ചുകള്‍ക്കു കീഴെ പല നിറങ്ങളിലുള്ള മണികള്‍ കൊരുത്ത മാലകള്‍ നെടുകെയും കുറുകെയും കെട്ടി വര്‍ണാഭമാക്കിയ ക്ഷേത്രസമുച്ചയം. ഇളം നിറമുള്ള മാര്‍ബിള്‍ പതിച്ച ഭിത്തികള്‍ക്കു ചുറ്റുമായി പല നിറങ്ങളിലുള്ള പൂമാലകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അകത്തേക്കു കയറിയപ്പോള്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങളൊന്നു പകച്ചു നിന്നു. അടുത്തൊരു തട്ടില്‍ ചാലിച്ച മഞ്ഞ നിറമുള്ള ചന്ദനവും തീര്‍ഥവും. ഹനൈ്ദവവിശ്വാസത്തിലെന്ന പോലെ തീര്‍ഥമെടുത്ത് തലയില്‍ കുടഞ്ഞ് അല്‍പ്പം വായിലുമാക്കി അകത്തേക്കു കടന്നു. പിന്നീട് ഗൂഗ്ളില്‍ കാര്യമായി അന്വേഷിച്ചപ്പോഴാണ് അതിന്‍റെ യാഥാര്‍ഥ്യം തെളിഞ്ഞത്. ജനൈര്‍ തീര്‍ഥം തലയില്‍ കുടയാറില്ല കുടിക്കാറേയുള്ളൂ. വിശ്വാസികളെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള ആദ്യപടിയാണത്രേ ഈ തീര്‍ഥം. എന്തായാലും ആ സമയത്ത് ഞങ്ങള്‍ക്കതൊന്നും പിടി കിട്ടിയില്ല.
ഓട്ടുമണികളും ധൂപവും ആരതിയും
മന്ദിരത്തിനകത്തു കയറിയപ്പോഴും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. പ്രതിഷ്ഠകളുടെ പേരുകളടക്കം എല്ലാം ഗുജറാത്തിയിലാണ്. എത്ര ശ്രമിച്ചിട്ടും പലതും വായിക്കാന്‍ പോലും കഴിയാതെ പരാജയപ്പെടുകയായിരുന്നു. നില്‍പ്പും ഭാവവും കണ്ടിട്ടായിരിക്കാം ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരാള്‍ പ്രദക്ഷിണം ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിഷ്ഠകളെക്കുറിച്ചുമെല്ലാം പറഞ്ഞുതന്നു. ഗുജറാത്തില്‍ നിന്നെത്തിയ രാഹുല്‍. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഗുജറാത്തില്‍ നിന്നും ഇങ്ങോട്ടെക്കെത്തിയതാണ്. ഇപ്പോള്‍ മലയാളമെല്ലാം പഠിച്ചു. കേട്ടാലും മനസിലാകും കുറച്ചൊക്കെ പറയാനുമറിയാം. പതിനഞ്ചാമത് തീര്‍ഥങ്കരനായ ധര്‍മനാഥ് ജെയ്നാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതു കൂടാതെ ഇരുപത്തിനാല് തീര്‍ഥങ്കരന്മാരുടെ പ്രതിഷ്ഠകള്‍ കൂടിയുണ്ട്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന വലിയ മാര്‍ബിള്‍ ഫലകങ്ങള്‍ പതിപ്പിച്ച മന്ദിരങ്ങള്‍. മച്ചിലും ഭിത്തിയിലുമെല്ലാം കൊത്തു പണികളുടെ ഗാംഭീര്യം. ഓരോ പ്രതിഷ്ഠകള്‍ക്കു മുന്‍പിലും വലിയ ഓട്ടുമണികള്‍ തൂക്കിയിട്ടിട്ടുണ്ട്. പിന്നെ മുന്‍വശത്തെ തട്ടില്‍ ധൂപവും ആരതിയും പിന്നെ അരികില്‍ തന്നെ ദര്‍പ്പണവും പങ്കയും. വിശ്വാസികള്‍ ഓരോരുത്തരായെത്തിയ ആരതിയും ധൂപവുമുഴിഞ്ഞ് പ്രതിഷ്ഠക്കു അഭിമുഖമായി വച്ച ദര്‍പ്പണത്തിലേക്കു പങ്ക തിരിച്ച് കടന്നു പോയി.
ക്ഷേത്രമുറ്റത്തേക്കെത്തുന്ന
അമ്പലപ്രാവുകള്‍
നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിന്‍റെ ശതാബ്ദി ആഘോഷിക്കുകയും ചെയ്തു. വിശ്വാസികള്‍ തന്നെയായിരുന്നു ക്ഷേത്രത്തില്‍ കൂടുതലും..പ്രാര്‍ഥനാഗാനങ്ങളുടെ ശബ്ദം മാത്രം പ്രതിധ്വനിക്കുന്ന ശാന്തമായ അന്തരീക്ഷം. ക്ഷേത്രത്തിന്‍റെ മച്ചില്‍ കൂടു കൂട്ടിയിരിക്കുന്ന എണ്ണിയാല്‍ തീരാത്തത്ര അമ്പലപ്രാവുകള്‍. പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഇവിടത്തെ നിത്യേനയുള്ള ഒരാചാരമാണ്. അതിനു വേണ്ടി പ്രത്യേകം നിര്‍മിച്ച മതൈാനത്തിലേക്ക് ഇടക്കിടെ പ്രാവുകള്‍ കൂട്ടത്തോടെ പറന്നു വന്ന. ഉച്ചക്ക് 12.15 മുതലാണ് പ്രാവുകള്‍ക്കു ഭക്ഷണം കൊടുക്കുന്നത്. പ്രപഞ്ചത്തിലെ ഒരു ജീവാണുവിനെയും അറിയാതെ പോലും ഇല്ലാതാക്കരുതെന്ന് വിശ്വസിക്കുന്നവരാണ് ജനൈമതവിശ്വാസികള്‍..പറ്റാവുന്നത്ര അവയെ സഹായിക്കണമെന്നു കരുതുന്നവര്‍. ക്ഷേത്രസമുച്ചയത്തിനു ചുറ്റുമുള്ള സസ്യജാലങ്ങളും പ്രാവിന്‍കൂട്ടവുമെല്ലാം അതിന്‍റെ ഭാഗം മാത്രം. പ്രാവുകള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനു വേണ്ടി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇടനാഴികളില്‍ ധാരാളം പേര്‍ കാത്തിരിക്കുന്നുമുണ്ട്. ഗുജറാത്തില്‍ നിന്നുമെത്തിയവരാണ് കൊച്ചിയിലെ ജനൈവിശ്വാസികളില്‍ ഏറെയും. ക്ഷേത്രത്തോടു ചേര്‍ന്നു തന്നെയാണ് അവരുടെ താമസവും. പ്രാവുകള്‍ക്കരികില്‍ അല്‍പനേരം..പിന്നെ തിരികെ മടങ്ങാനുള്ള സമയമായി. ഉച്ചയ്ക്ക് 12.30 വരെ മാത്രമേ സന്ദര്‍ശകര്‍0ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. ക്ഷേത്രകവാടം പിന്നിടുമ്പോഴും പിന്നില്‍ ജനൈരുടെ ഗുജറാത്തിയിലുള്ള പ്രാര്‍ത്ഥനാ ഗീതം ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു.

Comments
Post a Comment