പ്ര​ണ​യ​ത്തി​ന്‍റെ വി​ഷാ​ദ ഭാവം

വി​​ഷാ​​ദ​​മ​​ഗ്ന​​മാ​​യ പ്ര​​ണ​​യം തു​​ളു​​മ്പി നി​​ൽ​​ക്കു​​ന്ന ശ​​ബ്ദം കൊ​​ണ്ട് ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ത​​ന്നെ പ്ര​​ണ​​യ​​സ​​ങ്ക​​ൽ​​പ്പ​​മാ​​യി മാ​​റി​​യ ഗാ​​യ​​ക​​ൻ… ​പ്ര​​ണ​​യ​​ത്തി​​ന്‍റെ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ തി​​ള​​ങ്ങി നി​​ൽ​​ക്കു​​ന്നൊ​​രു ലോ​​ക​​ത്തു നി​​ന്ന് ഒ​ഴു​കി​യെ​ത്തി​യ ശ​ബ്ദ​മാ​യി​രു​ന്നു അ​ത്… പ്രി​​യ​​പ്പെ​​ട്ട ഗാ​​യ​​ക​​ൻ, മു​​കേ​​ഷ്. പ്ര​​ണ​​യ​​വും സൗ​​ഹൃ​​ദ​​വും, തീ​​രാ​​ത്ത വി​​ഷാ​​ദ​​വു​​മാ​​യി ആ ​​ശ​​ബ്ദം പി​​റ​​ന്നി​​ട്ട് തൊ​​ണ്ണൂ​​റ്റി​​മൂ​​ന്ന് സം​വ​ത്സ​ര​ങ്ങ​ൾ ക​​ട​​ന്നു പോ​​യി​​രി​​ക്കു​​ന്നു….​ കാ​​ല​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്തു​നി​ന്ന് ഇ​​പ്പോ​​ഴും തീ​​രാ​​ത്ത പ്ര​​ണ​​യ​​ത്തോ​​ടെ മു​​കേ​​ഷ് പാ​​ടു​​ന്നു….
​ഇ​​ട​​യ്ക്കി​​ടെ എ​​നി​​ക്കു തോ​​ന്നു​​ന്നു, നീ ​​സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട​​ത് എ​​നി​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്ന്; ന​​ക്ഷ​​ത്ര​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​ നി​​ന്നു നി​​ന്നെ മ​​ണ്ണി​​ലേ​​ക്കു വി​​ളി​​പ്പി​​ച്ച​​തും എ​​നി​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്ന്….
ക​​ഭീ ക​​ഭീ മേ​​രേ ദി​​ൽ ​മേ ​
ഖ​​യാ​​ൽ ആ​​ത്താ ​ഹേ,
​കെ ​ജ​ൈസെ ​തു​ഝ്കോ
ബ​​നാ​​യാ ഗ​​യാ ഹെ ​​മേ​​രെ ലി​​യേ…
എ​ന്ന് മു​​കേ​​ഷ് കു​​മാ​​റി​​ന്‍റേ​​ത​​ല്ലാ​​തെ മ​​റ്റാ​​രു​​ടെ ശ​​ബ്ദ​​ത്തി​​ല്‍ കേ​​ട്ടാ​​ലാ​​ണ് മ​​ല​​യാ​​ള​​ത്തി​​ല്‍ ഇ​​ങ്ങ​​നെ ചി​​ന്തി​​ക്കാ​​നാ​​വു​​ക! ആ ​​ശ​​ബ്ദം സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട​​തു ത​​ന്നെ പാ​​ടാ​​ൻ വേ​​ണ്ടി​​യാ​​ണ്. ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍നി​​ന്ന് മ​​ണ്ണി​​ലേ​​ക്കി​​റ​​ങ്ങി വ​​ന്ന അ​​ഭൗ​​മ നാ​​ദം…​ കി​​ഷോ​​ർ കു​​മാ​​റി​​ന്‍റെ​​യും മു​​ഹ​​മ്മ​​ദ് റ​​ഫി​​യു​​ടെ​​യും സ​​മ​​കാ​​ലി​​ക​​ൻ… അ​​വ​​രോ​​ടു ചേ​​ർ​​ത്തു വ​​യ്ക്കു​​മ്പോ​​ൾ പാ​​ട്ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ എ​​ന്നും പി​ന്നി​ലാ​യി​രു​ന്നു മു​​കേ​​ഷ്. എ​​ന്നി​​ട്ടും പാ​​ടി​​ത്തീ​​ർ​​ത്ത ഓ​​രോ പാ​​ട്ടു​​ക​​ളും അ​​വ​​ർ​​ക്കൊ​​പ്പം ത​​ന്നെ മു​​കേ​​ഷി​​ന്‍റെ പേ​​രും കു​​റി​​ച്ചി​​ട്ടു, അ​ന​ശ്വ​ര​മാ​യി. സ​ൈ​ഗാ​​ളി​​ന്‍റെ പാ​​ട്ടു​​ക​​ളെ ജീ​​വ​​നെ​​പ്പോ​​ലെ സ്നേ​​ഹി​​ച്ചി​​രു​​ന്ന ഗാ​​യ​​ക​​ൻ. വെ​​ള്ളി​​ത്തി​​ര​​യി​​ൽ രാ​​ജ്കു​​മാ​​റി​​ന്‍റെ​​യും ദി​​ലീ​​പ്കു​​മാ​​റി​​ന്‍റെ​​യും പ്ര​​ണ​​യ​​ത്തി​​ന്‍റെ ശ​​ബ്ദ​​മാ​​യി മാ​​റി​​യ​​വ​​ൻ. ഹൃ​​ദ​​യം മു​​റി​​യു​​ന്ന വേ​​ദ​​ന​​യി​​ലെ​​ന്ന പോ​​ലെ മു​​കേ​​ഷ് പാ​​ടി​​ക്കൊ​​ണ്ടി​​രു​​ന്നു….​ നി​​ന്‍റെ ഹൃ​​ദ​​യം മു​​റി​​പ്പെ​ട്ടു​വെ​ങ്കി​ൽ, ആ​​രെ​​ങ്കി​​ലും നി​​ന്നെ തീ​​രാ​​ത്ത സ​​ങ്ക​​ട​​ത്തി​​ലാ​​ഴ്ത്തി​​യാ​​ൽ,​അ​​പ്പോ​​ഴൊ​​ക്കെ​​യും പ്രി​​യേ എ​ന്ന​ടു​ത്തേ​ക്കു പോ​രൂ….എന്‍റെ വാതിൽ തുറന്നു കിടക്കുന്നു…അതെന്നും തുറന്നു തന്നെ കിടക്കും നിനക്കായി.. ‌
കോ​​യി ജ​​ബ് തു​​മാ​​രാ ഹൃ​​ദ​​യ് തോ​​ഡ് ദേ, ​​ത​​ഡ​​പ്താ ഹു​​വാ​
ജ​​ബ് കോ​​യി ഛോ​ഡ് ​ദേ, ​
ത​​ബ് തും ​​മേ​​രേ പാ​​സ്
ആ​​നാ പ്രി​​യേ….
ഡ​​ൽ​​ഹി​​ഡൽഹിയി​​ലെ ഒ​​രു സാ​​ധാ​​ര​​ണ കു​​ടും​​ബ​​ത്തി​​ൽ ആ​​റു മ​​ക്ക​​ളി​ലൊ​​രു​​വ​​ൻ. ​മു​​കേ​​ഷ് ച​​ന്ദ് മാ​ഥൂ​​ർ. അ​​പ്ര​​തീ​​ക്ഷി​​ത​​മെ​​ന്നു പ​​റ​​ഞ്ഞാ​​ൽ മു​​കേ​​ഷി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ അ​​തൊ​​ട്ടും കൂ​​ടു​​ത​​ലാ​​വി​​ല്ല. പ​​ഠ​​ന​​ത്തി​​നു ശേ​​ഷം മ​​റ്റെ​​ല്ലാ​​വ​​രെ​​യും പോ​​ലെ കു​​ടും​​ബം പു​​ല​​ർ​​ത്താ​​ൻ ജോ​​ലി ചെ​​യ്തി​​രു​​ന്ന ഒ​​രു സാ​​ധാ​​ര​​ണ​​ക്കാ​​ര​​ൻ. സ​​ഹോ​​ദ​​രി​​ക്കു വേ​​ണ്ടി ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ സം​​ഗീ​​ത ​ക്ലാ​​സു​​ക​​ൾ കേ​​ട്ടു പ​​ഠി​​ച്ച് ഒ​​രു ഗാ​​യ​​ക​​നാ​​കു​​മെ​​ന്ന് ഒ​​രു പ​​ക്ഷേ അ​​ന്നൊ​​ന്നും ആ​​രും ക​​രു​​തി​​യി​​രി​​ക്കി​​ല്ല. പ​​ക്ഷേ, ഒ​​ളി​​​ച്ചു വ​​യ്ക്കാ​​നാ​​വാ​​ത്ത സു​​ഗ​​ന്ധം പോ​​ലെ​​യാ​​യി​​രു​​ന്നു മു​​കേ​​ഷി​​ന്‍റെ ആ​ത്മാ​വി​ലെ സം​ഗീ​തം. സ​ൈ​ഗാ​​ളി​​ന്‍റെ മാ​​യി​​ക ഗാ​​ന​​ങ്ങ​​ൾ കാ​​ണാ​​തെ പ​​ഠി​​ച്ചു മ​​ന്ത്രി​ച്ചു ന​ട​ന്ന കാ​ലം. സ​​ഹോ​​ദ​​രി​​യു​​ടെ വി​​വാ​​ഹ​​ദി​​ന​​ത്തി​​ലാ​​യി​​രു​​ന്നു അ​​ടു ത്ത ​​ബ​​ന്ധു​​ക്ക​​ളി​​ലൊ​​രാ​​ൾ മു​​കേ​​ഷി​​ന്‍റെ ജീ​​വി​​ത​​ത്തെ ത​​ന്നെ വ​​ഴി തി​​രി​​ച്ചു വി​​ട്ട​​ത്. ജോ​​ലി അ​​വ​​സാ​​നി​​പ്പി​​ച്ച് പി​​ന്നെ സം​​ഗീ​​ത ലോ​​ക​​ത്തേ​​ക്ക്. നി​​ർ​​ദേ​ശ് എ​​ന്ന സി​​നി​​മ​​യി​​ലെ ദി​​ൽ ഹി ​​ബു​​ദാ ഹു​​വാ ​ഹോ ​തൂ… ​അ​​താ​​യി​​രു​​ന്നു മു​​കേ​​ഷി​​ന്‍റെ ആ​​ദ്യ​ സി​നി​മാ ഗാ​​നം. മു​​കേ​​ഷ് ത​​ന്നെ​​യാ​​യി​​രു​​ന്നു ആ ​​പാ​​ട്ടു​​മാ​​യി വെ​​ള്ളി​​ത്തി​​ര​​യി​​ലെ​​ത്തി​​യ​​തും. ​പ​​ക്ഷേ, അ​​തൊ​​ന്നു​​മാ​​യി​​രു​​ന്നി​​ല്ല മു​​കേ​ഷ് എ​​ന്ന ഗാ​​യ​​ക​​നെ ച​​ല​​ച്ചി​​ത്ര​​ലോ​​ക​​ത്ത് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ​ത്. അ​​തി​​നു പി​​ന്നെ​​യും കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു, ​പെ​​ഹ്‌​​ലി ന​​സ​​ർ എ​​ന്ന ചി​​ത്ര​​മെ​​ത്തും വ​​രെ​​.
ദി​​ൽ ജ​​ലാ​​ത്താ ഹേ ​​തോ ജ​​ലാ​​നേ ദേ
​​ആ​ർ​​സു നാ ​​ബ​ഹാ ഫ​​രി​​യാ​​ദ് നാ ​​ക​​ർ…
മു​​കേ​​ഷ് എ​​ന്ന ഗാ​​യ​​ക​​ന് ച​​ല​​ച്ചി​​ത്ര​​ലോ​​ക​​ത്ത് ചി​ര​പ്ര​തി​ഷ്ഠ നേ​ടി​ക്കൊ​ടു​ത്ത വ​രി​ക​ൾ. സ​ൈ​ഗാ​​ളി​​നെ പ്രാ​​ണ​​നെ​​പ്പോ​​ലെ ആ​​രാ​​ധി​​ച്ചി​​രു​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​ന്‍റെ സ്വ​​ര​​മാ​​ധു​​ര്യം കേ​​ട്ടു സ്വ​​യം മ​​റ​​ന്ന് സാ​ക്ഷാ​ൽ സ​ൈ​ഗാ​​ൾ പോ​​ലും അ​​ഭി​​ന​​ന്ദി​​ച്ചു: “”​എ​​ത്ര വ്യ​​ത്യ​​സ്ത​​മാ​​യ ആ​​ലാ​​പ​​നം, ​എ​​ന്നെ​പ്പോ​​ള്ളൊ​​രാ​​ൾ​​ക്കൊ​​ന്നും ഒ​​രി​​ക്ക​​ലും അ​​ങ്ങ​​നെ പാ​​ടാ​​ൻ ക​​ഴി​​യു​​ക​​യേ​​യി​​ല്ല….”
പി​​ന്നെ പാ​​ട്ടു​​ക​​ളു​​ടെ വ​​സ​​ന്ത​​കാ​​ല​​മാ​​യി​​രു​​ന്നു. മേ​​ള, ആ​​ഗ്, വി​​ദ്യ, അ​​നോ​​ഖി അ​​ദാ, അ​​ന്താ​​സ്, ബ​​ർ​​സാ​​ത്ത് പ​​ർ​​വാ​​രി​​ഷ്… അ​​ങ്ങ​​നെ ക ൈ​​നി​​റ​​യെ ചി​​ത്ര​​ങ്ങ​​ൾ, ക​ണ്ഠം നി​റ​യെ പാ​ട്ടു​ക​ൾ. ​അ​​തി​​നി​​ടെ മി​​ക​​ച്ച ഗാ​​യ​​ക​​നു​​ള്ള ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര​​പു​​ര​​സ്കാ​​രം ഉ​ൾ​പ്പെ​ടെ ഒ​​ട്ട​​നേ​​കം അ​​വാ​​ർ​​ഡു​​ക​​ൾ. 1974ൽ ​​ര​ജ്നീ​ഗ​ന്ധ എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഗാ​​ന​​ത്തി​​നാ​​യി​​രു​​ന്നു ദേ​​ശീ​​യ​​പു​​ര​​സ്കാ​​രം എ​​ത്തി​​യ​​ത്.
ക​​ഹി ബാ​​ർ യൂ ​ഭീ ദേ​​ഖാ ഹേ, ​​
യെ ജോ ​​മ​ൻ കി ​​സീ​​മാ രേ​​ഖാ ഹേ
​​മ​​ൻ തോ​​ഡാ​​നേ ല​​ഗാ​​ത്താ ഹേ, ​​
അ​​ൻ​​ജാ​​നേ പ്യാ​​സ് കെ ​​ബീ​​ച്ചേ…
അ​​ക്കാ​​ല​​ത്തെ സൂ​​പ്പ​​ർ​​സ്റ്റാ​​ർ രാ​​ജ്കു​​മാ​​റി​​ന്‍റെ സ്ഥി​​രം ശ​​ബ്ദ​​മാ​​യി​​രു​​ന്നു മു​​കേ​​ഷി​​ന്‍റേ​​ത്. നീ​​ൽ ക​​മ​​ൽ എ​​ന്ന ചി​​ത്ര​​ത്തി​​ൽ പാ​​ടി​​ക്കൊ​​ണ്ടാ​​ണ് മു​​കേ​​ഷ് – രാ​​ജ്ക​​പൂ​​ർ ജോ​​ഡി തു​​ട​​ങ്ങു​​ന്ന​​തെ​​ങ്കി​​ലും, ഇ​​രു​​വ​​രു​​ടെ​​യും ആ​​ദ്യ​​ത്തെ ഹി​​റ്റ് 1948ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ആ​​ഗ് ആ​​യി​​രു​​ന്നു. പി​ന്നെ മു​​കേ​​ഷ് – രാ​​ജ് ക​​പൂ​​ർ ജോ​​ഡി​​യു​​ടെ​യും വ​​സ​​ന്ത​​കാ​​ല​​മാ​​യി​​രു​​ന്നു. മേ​​രാ നാം ​​ജോ​​ക്ക​​ർ, അ​​നാ​​ഡി തു​​ട​​ങ്ങി​​യ മ്യൂ​​സി​​ക്ക​​ൽ ഹി​​റ്റു​​ക​ളി​ലൂ​ടെ പി​ന്നെ​യും നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ൾ.
ഇ​​തൊ​​ക്കെ​​യു​ണ്ടെ​ങ്കി​ലും, മു​​കേ​​ഷി​​നെ​ക്കു​​റി​​ച്ചു പ​​റ​​യു​​മ്പോ​​ൾ ആ​​ദ്യം മ​​ന​​സി​​ലെ​​ത്തു​ക പ്ര​​ണ​​യ വി​​ഷാ​​ദ​ത്തി​ന്‍റെ മ​ധു​രം ചാ​ലി​ച്ച ആ ​മ​നോ​ഹ​ര ഗാ​നം ത​ന്നെ… ക​​ഭീ ക​​ഭീ മേ​​രെ ദി​​ൽ മേ… ​​ല​​ത മ​​ങ്കേ​​ഷ്ക​റു​ടെ മ​​നോ​ജ്ഞ ശ​ബ്ദ​ത്തി​ൽ ഇ​​ഴ ചേ​​ർ​ന്ന് മു​​കേ​​ഷി​​ന്‍റെ നാ​ദം ര​​ചി​​ച്ച ഇ​​തി​​ഹാ​​സ ഗാ​നം.
തു ​​അ​​ബ് സെ ​പെ​​ഹ​​ലെ സി​​ത്താ​​രോം
മേ ​​ബ​​സ് ര​​ഹീ ധി ​​ക​​ഹീ,
തു​ഝേ സ​​മീ​​ൻ പെ ​​ബു​​ലാ​​യാ ഗ​​യാ ​
ഹെ ​മേ​​രെ ലി​​യേ…
താ​​രാ​​പ​​ഥ​​ത്തി​​ൽ​നി​​ന്നു ഭൂ​​മി​​യി​​ലേ​ക്കി​റ​ങ്ങി​വ​ന്ന കാ​മു​കി​യെ​ക്കു​റി​ച്ച് മു​​കേ​​ഷ് സ്വ​​യ​​മ​​ലി​​ഞ്ഞു പാ​​ടി​​യ ഗാ​​നം. നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റ​ത്തും പ്ര​ണ​യി​ക്കു​ന്ന മ​ന​സു​ക​ളി​ലും പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട ഹൃ​ദ​യ​ങ്ങ​ളി​ലും ത​ളി​രി​ട്ടു നി​ൽ​ക്കു​ന്ന പാ​ട്ട്. 1976ൽ ​​ഒ​​രു​​പാ​​ട് പു​ര​സ്കാ​ര​ങ്ങ​ൾ ഈ ​പാ​ട്ടി​ലൂ​ടെ മു​കേ​ഷി​നെ​യും ല​ത​യെ​യും പാ​ട്ടെ​ഴു​തി​യ സാ​ഹി​ർ ലു​ധി​യാ​ൻ​വി​യെ​യും ഈ​ണ​മി​ട്ട ഖ​യ്യാ​മി​നെ​യു​മൊ​ക്കെ തേ​ടി​യെ​ത്തി. ക​ഭീ ക​ഭീ എ​ന്നു ത​ന്നെ പേ​രു​ള്ള സി​നി​മ​യി​ൽ അ​​മി​​താ​​ഭ് ബ​​ച്ച​​നും രാ​​ഖി​ ഗു​ൽ​സാ​റും അ​ന​ശ്വ​ര​മാ​ക്കി​യ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ മു​​കേ​​ഷി​​ന്‍റെ പേ​​രു കൂ​ടി​യാ​ണ് പ്ര​ണ​യ​ത്തി​ന്‍റെ വി​ഷാ​ദ ഗാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ന​ശ്വ​ര​മാ​ക്കി​യ​ത്.
1300 പാ​ട്ടു​ക​ൾ മു​കേ​ഷ് പാ​ടി. ​മേ​​രാ നാം ​​ജോ​​ക്ക​​റി​​ലെ ജീ​​നാ യ​​യ​ഹാം മ​​ർ​​നാ യ​​ഹാം, മി​​ല​​നി​​ലെ സാ​​വ​​ൻ കാ ​​മ​​ഹീ​​നാ, പെ​​ഹ്ചാ​​നി​​ലെ സ​​ബ്സെ ബ​​ഡാ നാ​​ദാ​​ൻ… അ​​ങ്ങ​​നെ എ​ന്നെ​ന്നും മോ​​ഹി​​പ്പി​​ക്കു​​ന്ന എ​​ത്ര​​യോ ഗാ​​ന​​ങ്ങ​​ൾ. 1976​ൽ ​മ​​ക​​ൻ നി​​തി​​നു​​മൊ​​ത്ത് അ​​മെ​​രി​​ക്ക​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ഒ​​രു സം​​ഗീ​​ത പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു മു​​കേ​​ഷി​​ന്‍റെ ശ​​ബ്ദം അ​​മൃ​​ത വ​​ർ​​ഷി​ണി​യാ​യ അ​​വ​​സാ​​ന​ സ​​ദ​​സ്. സം​​ഗീ​​ത​​ത്തി​​ന്‍റെ ലോ​​ക​​ത്തു നി​​ന്നു മു​​കേ​​ഷ് പ​​ടി​​യി​​റ​​ങ്ങി​​പ്പോ​​യി. പ​​ക്ഷേ, പ്ര​​ണ​​യ​​ത്തി​​ന്‍റെ തീ​​രാ​​ത്ത നി​റ​യൗ​​വ​​നം പോ​​ലെ ആ ​​ശ​​ബ്ദം ഇ​​ന്നും മു​​ഴ​​ങ്ങി​ക്കൊ​ണ്ടി​രി​ക്കുന്നു….

Comments

  1. ങ്ങള് പുലി തന്നെ കേട്ടാ...

    ReplyDelete
  2. പ​​ക്ഷേ, പ്ര​​ണ​​യ​​ത്തി​​ന്‍റെ തീ​​രാ​​ത്ത നി​റ​യൗ​​വ​​നം പോ​​ലെ ആ ​​ശ​​ബ്ദം ഇ​​ന്നും മു​​ഴ​​ങ്ങി​ക്കൊ​ണ്ടി​രി​ക്കുന്നു….

    ReplyDelete

Post a Comment

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി