Posts

നമുക്ക് ദേശാടനക്കിളികളാകാം...

Image
നേരം പുലരുമ്പോൾ നമുക്കു രണ്ടു ദേശാടനക്കിളികളാകാം... എപ്പോഴും നിർത്താതെ മിണ്ടിക്കൊണ്ടിരിക്കുന്ന, ഉടൽ നിറയെ നീലത്തൂവലുള്ള കിളികൾ.... എന്നിട്ട് പെട്ടെന്നൊരു നിമിഷത്തിൽ ആരെയും കൂട്ടാതെ പറക്കാം, പഴയ സ്വപ്നങ്ങളുടെ ഗൂഗ്ൾ മാപ്പ് നോക്കി അറിയാത്ത വഴികളിലൂടെയെല്ലാം.... എന്നിട്ട് ഓരോ നാട്ടിലെയും പൂമരങ്ങളിൽ ഇത്തിരി നാൾ കൂടു കൂട്ടാം. വസന്തത്തിനൊപ്പം പിന്നെയും അറിയാത്ത ആകാശങ്ങളിലേക്ക് ചിറകുകൾ വീശാം. നീലച്ചിറകുകൾ വീശിത്തളരുമ്പോൾ പരസ്പരം താങ്ങായി കടലുകള്‍ താണ്ടാം...  ഇടയ്ക്ക് മോഹിപ്പിക്കുന്ന ചെറു ദ്വീപുകളില്‍ വിശ്രമിക്കാനിറങ്ങാം... മരപ്പൊത്തുകളില്‍ തിങ്ങിയിരുന്ന് മഴ കാണാം... മഞ്ഞു പെയ്യുമ്പോൾ തണുത്ത് വിറച്ച് നിന്‍റെ ചിറകിനടിയിൽ പറ്റിച്ചേരാം.... പൂക്കളില്‍നിന്നു തേനുണ്ടും മധുരമുള്ള പഴങ്ങള്‍ പങ്കിട്ടെടുത്തും ഇടയ്ക്ക് കളിയായി കൊത്തു കൂടിയും ദേഷ്യപ്പെട്ട് നിന്നെ കൊത്തി നോവിച്ചും.... പിന്നെ, ഇലകൾ പൊഴിച്ചു നിൽക്കുന്ന മരച്ചില്ലകളിൽ തളിർത്തു പൂക്കാം. ആ പൂമണം തങ്ങി നിൽക്കുന്ന ചിറകുകളുമായങ്ങനെ പിന്നെയും പറക്കാം. പുലരി മുതല്‍ സന്ധ്യ വരെ സ്വന്തമാവുമ്പോള്‍, ഒരുചിറകടിയില്‍ പുലരി പൂക്കുന്നതും മ...

ഞാൻ വന്ന് കൊണ്ടു പോകാം

Image
എവിടെ വരെ കൊണ്ടു പോകും‍? വീടിന്‍റെ പടി വരെ അതു കഴിഞ്ഞാൽ‍? അതു കഴിഞ്ഞാൽ.... വരാൻ നിനക്കും കൊണ്ടു പോകാൻ എനിക്കും ഇടമില്ല.

ജൈനക്ഷേതത്തിലൂടെ...

Image
ചെറിയ ചാറ്റല്‍മഴക്കൊപ്പമാണ് അതിരാവിലെ ഫോര്‍ട്ട്കൊച്ചി കടല്‍പ്പുറത്തെത്തിയത്. മഴച്ചാറ്റലില്‍ നനഞ്ഞു തുടങ്ങിയെങ്കിലും കടല്‍ത്തീരത്ത് ആള്‍ത്തിരക്കിനു കുറവൊന്നുമില്ല. നനഞ്ഞ ബഞ്ചുകളില്‍ കുട ചൂടിയിരുന്ന് കടല്‍ക്കാഴ്ച കാണുന്നവര്‍, മഴയോ വെയിലോ കനക്കുന്നതിനു മുന്‍പ് പ്രണയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായെത്തിയവര്‍… കടല്‍ത്തീരത്തിരിക്കുമ്പോള്‍ മഴ ഇനിയും കനക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എങ്കിലും അവിടെ നിന്നും മട്ടാഞ്ചേരിയിലേക്കുള്ള യാത്ര ഇനിയൊരിക്കല്‍ കൂടി മാറ്റി വയ്ക്കാന്‍ ഞങ്ങളാരും തയാറായിരുന്നില്ലെന്നു മാത്രം. ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയ്ന്‍ സംഘിലേക്ക്… എറണാകുളത്തെ മട്ടാഞ്ചേരിയിലേക്കൊരു യാത്ര പോകാമെന്നു തീരുമാനിച്ചപ്പോള്‍ പതിവു പോലെ ആദ്യം തിരഞ്ഞത് ഗൂഗിളിലായിരുന്നു. മട്ടാഞ്ചേരിയെന്ന പേര് കേട്ടപ്പോഴേക്കും ഗൂഗിള്‍ കാണിച്ചു തന്നതെല്ലാം പേരു കേട്ട ജൂതത്തെരുവുകളും സിനഗോഗും ഡച്ച് പാലസുമെല്ലാം.. പക്ഷേ ഗൂഗിള്‍ നിര്‍ദേശങ്ങളെല്ലാം വേണ്ടെന്നു വച്ച് ജനൈക്ഷേത്രത്തിലേക്കു പോകാനുറപ്പിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍റെ വിശദമായ ബ്ലോഗില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കൊച്...

പ്ര​ണ​യ​ത്തി​ന്‍റെ വി​ഷാ​ദ ഭാവം

Image
വി​​ഷാ​​ദ​​മ​​ഗ്ന​​മാ​​യ പ്ര​​ണ​​യം തു​​ളു​​മ്പി നി​​ൽ​​ക്കു​​ന്ന ശ​​ബ്ദം കൊ​​ണ്ട് ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ത​​ന്നെ പ്ര​​ണ​​യ​​സ​​ങ്ക​​ൽ​​പ്പ​​മാ​​യി മാ​​റി​​യ ഗാ​​യ​​ക​​ൻ… ​പ്ര​​ണ​​യ​​ത്തി​​ന്‍റെ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ തി​​ള​​ങ്ങി നി​​ൽ​​ക്കു​​ന്നൊ​​രു ലോ​​ക​​ത്തു നി​​ന്ന് ഒ​ഴു​കി​യെ​ത്തി​യ ശ​ബ്ദ​മാ​യി​രു​ന്നു അ​ത്… പ്രി​​യ​​പ്പെ​​ട്ട ഗാ​​യ​​ക​​ൻ, മു​​കേ​​ഷ്. പ്ര​​ണ​​യ​​വും സൗ​​ഹൃ​​ദ​​വും, തീ​​രാ​​ത്ത വി​​ഷാ​​ദ​​വു​​മാ​​യി ആ ​​ശ​​ബ്ദം പി​​റ​​ന്നി​​ട്ട് തൊ​​ണ്ണൂ​​റ്റി​​മൂ​​ന്ന് സം​വ​ത്സ​ര​ങ്ങ​ൾ ക​​ട​​ന്നു പോ​​യി​​രി​​ക്കു​​ന്നു….​ കാ​​ല​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്തു​നി​ന്ന് ഇ​​പ്പോ​​ഴും തീ​​രാ​​ത്ത പ്ര​​ണ​​യ​​ത്തോ​​ടെ മു​​കേ​​ഷ് പാ​​ടു​​ന്നു…. ​ഇ​​ട​​യ്ക്കി​​ടെ എ​​നി​​ക്കു തോ​​ന്നു​​ന്നു, നീ ​​സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട​​ത് എ​​നി​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്ന്; ന​​ക്ഷ​​ത്ര​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​ നി​​ന്നു നി​​ന്നെ മ​​ണ്ണി​​ലേ​​ക്കു വി​​ളി​​പ്പി​​ച്ച​​തും എ​​നി​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്ന്…. ക​​ഭീ ക​​ഭീ മേ​​രേ ദി​​ൽ ​മേ ​ ഖ​​യാ​​ൽ ആ​​ത്താ ​ഹേ, ​കെ ​ജ​ൈസ...

ആരോ എഴുതിയ കവിത

  നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും ..  പാതയില്‍ നിന്നെ തിരഞ്ഞുറങ്ങും ..  കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ...  എന്റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍  എന്തു കൊണ്ടോ പോള്ളിടുന്നിപ്പോള്‍ താഴെ നീയുണ്ടായിരുന്നപ്പോള്‍ ..  ഞാനറിഞ്ഞില്ല വേനലും വെയിലും  നിന്റെ ചങ്കു പിളര്കുന്ന മുദ്രാ  വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ . എത്ര കാലങ്ങളായ് ഞാന്‍ ഈയിട  ത്തെത്ര പൂക്കാലെമെന്നെ തൊടാതെ പോയ് ...  നിന്റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍  എന്റെ വേരില്‍ പൊടിഞ്ഞു വസന്തം ..  നീ തനിചിരിക്കാറുള്ളിടതെന്ന്‌റെ   പീതപുഷ്പങ്ങളാറിക്കിടക്കുന്നു .. കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ എന്റെ പൂവിന്‍ ഗന്ധം കുടിക്കണം ..  നെന്റെ ചോരക്കണങ്ങളാണെന്നില്‍  പീതപുഷ്പങ്ങളൊക്കെ തൊടുത്തതും...  ആയുധങ്ങളാണല്ലോ സഖാവേ  നിന്റെ ചോര ചൂടാന്‍ കാത്തിരുന്നത് ..  തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു  പൂമരങ്ങള്‍ പെയ്തു തോരുന്നു ..  പ്രേമമായിരുന്നെന്നില്‍ സഖാവേ  പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ... ...

യാത്ര

Image
കൂടി വന്നാല്‍ രണ്ടു മണിക്കൂര്‍, അതിലധികം നീണ്ടു പോകാത്തൊരു യാത്ര...എത്തുമ്പോഴെത്തട്ടേ എന്നു കരുതി അലസമായി ഓടിപ്പോകുന്നൊരു ഓഡിനറി കെഎസ്ആര്‍ടിസി ബസില്‍...തുരുമ്പു പിടിച്ച ജനലഴികള്‍ക്കരികിലെ രണ്ടു പേര്‍ക്കു മാത്രം ഇരിക്കാവുന്ന സീറ്റില്‍ ഞാനും നീയും...പിന്നെ നമുക്കിടയില്‍ ഇതുവരെയും പറയാതെ മാറ്റി വച്ച നൂറു നൂറു വര്‍ത്തമാനങ്ങളും.... പുഴകള്‍ക്കു മുകളിലൂടെ പാടങ്ങളെ ചുറ്റി ആള്‍ക്കൂട്ടങ്ങളും വിജനതയും കടന്ന് നമ്മള്‍ യാത്ര ചെയ്തു കൊണ്ടിരിക്കും. അപ്രതീക്ഷിതമെങ്കിലും തികച്ചും സ്വാഭാവികമായൊരു യാത്രയെന്ന ഭാവത്തിലായിരിക്കും ഞാന്‍...എങ്കിലും നിന്റെയോരോ വാക്കുകളെയും നിശ്വാസത്തെ പോലും പുറത്തെ കാറ്റിലേക്കു നഷ്ടപ്പെടുത്താതെ സ്വന്തമാക്കിക്കൊണ്ടിരിക്കും...ഇടക്കിടെ നിര്‍വികാരത നിറഞ്ഞ വാക്കുകള്‍ കൊണ്ടും ശൂന്യമായ ചിരി കൊണ്ടും ഞാന്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും...യാത്രക്കൊടുവില്‍ അല്ലെങ്കില്‍ വേണ്ട...ആ യാത്ര അവസാനിക്കാതെ അങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കട്ടെ...

അപ്പോഴെന്തോ അങ്ങനെയെല്ലാം..

അപ്പോഴെന്തോ പതിവു പോലെ നിശബ്ദയായിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല....ഞാന്‍ മനസുകൊണ്ടു സംസാരിക്കുകയും ആ വാക്കുകളില്‍ ചിലത് ഉരുകിയൊഴുകിയ ഈയത്തുള്ളികളെ പോലെ എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ പറ്റിപ്പിടിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍  ഞാന്‍ ഒരു കഥയിലെ നായികയായി മാറി. എനിക്കു ചുറ്റും കാറ്റാഞ്ഞു വീശുന്ന പുല്‍മേടുകളും മഞ്ഞു പെയ്യാത്ത താഴ് വരകളും വലിയൊരു പൂക്കാലവും ഉണ്ടായി...ഒപ്പം തീരാത്ത പ്രശ്‌നങ്ങളുടെ കുരുക്കുകളും.. അതിനു ശേഷം പിന്നീടൊരിക്കലും എത്ര മേല്‍ ആഗ്രഹിച്ചിട്ടും അതു പോലൊരു നിമിഷം ഉണ്ടായില്ല. പഴയതു പോലെ ഞാന്‍ പലതും പറയാന്‍ മടിക്കുന്ന ചിലതെല്ലാം പകുതിയില്‍ നിര്‍ത്തി പിന്‍തിരിയുന്ന, കൃത്യസമയത്തിനെങ്ങുമെത്തിച്ചേരാത്ത എന്തേ ഇങ്ങനെയെന്നു ചോദിച്ചാല്‍ ഉറക്കെ വഴക്കടിക്കുന്ന കഴമ്പില്ലാത്ത പെണ്‍കുട്ടിയായി. കണ്‍ തുറന്നിരുന്ന് കാണുന്ന ഒരു കോടി സ്വപ്‌നങ്ങളില്‍ ചിലതെല്ലാം ശരിക്കും സംഭവിച്ചുവെന്നു തന്നെ കരുതി ചുറ്റുപാടും മിഴിച്ചു നോക്കി നഷ്ടബോധത്തില്‍ ഉഴറുന്ന കഴിവില്ലാത്ത പെണ്‍കുട്ടി....