അപ്പോഴെന്തോ അങ്ങനെയെല്ലാം..

അപ്പോഴെന്തോ പതിവു പോലെ നിശബ്ദയായിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല....ഞാന്‍ മനസുകൊണ്ടു സംസാരിക്കുകയും ആ വാക്കുകളില്‍ ചിലത് ഉരുകിയൊഴുകിയ ഈയത്തുള്ളികളെ പോലെ എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ പറ്റിപ്പിടിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍  ഞാന്‍ ഒരു കഥയിലെ നായികയായി മാറി. എനിക്കു ചുറ്റും കാറ്റാഞ്ഞു വീശുന്ന പുല്‍മേടുകളും മഞ്ഞു പെയ്യാത്ത താഴ് വരകളും വലിയൊരു പൂക്കാലവും ഉണ്ടായി...ഒപ്പം തീരാത്ത പ്രശ്‌നങ്ങളുടെ കുരുക്കുകളും..
അതിനു ശേഷം പിന്നീടൊരിക്കലും എത്ര മേല്‍ ആഗ്രഹിച്ചിട്ടും അതു പോലൊരു നിമിഷം ഉണ്ടായില്ല. പഴയതു പോലെ ഞാന്‍ പലതും പറയാന്‍ മടിക്കുന്ന ചിലതെല്ലാം പകുതിയില്‍ നിര്‍ത്തി പിന്‍തിരിയുന്ന, കൃത്യസമയത്തിനെങ്ങുമെത്തിച്ചേരാത്ത എന്തേ ഇങ്ങനെയെന്നു ചോദിച്ചാല്‍ ഉറക്കെ വഴക്കടിക്കുന്ന കഴമ്പില്ലാത്ത പെണ്‍കുട്ടിയായി. കണ്‍ തുറന്നിരുന്ന് കാണുന്ന ഒരു കോടി സ്വപ്‌നങ്ങളില്‍ ചിലതെല്ലാം ശരിക്കും സംഭവിച്ചുവെന്നു തന്നെ കരുതി ചുറ്റുപാടും മിഴിച്ചു നോക്കി നഷ്ടബോധത്തില്‍ ഉഴറുന്ന കഴിവില്ലാത്ത പെണ്‍കുട്ടി....

Comments

  1. dear..........oohhhhhhhh.....vayyaa.................sooooo cute..............

    ReplyDelete

Post a Comment

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി