അയ്യന്‍ തിരുകണ്‍ഠന്‍




പണ്‍ട് പണ്‍ട് എ ഡി ‍‍പന്ത്രണ്‍ടാം  നൂറ്റാണ്‍ടില്‍ മുകുന്ദപുരം തലസ്ഥാനമാക്കി തൃശൂര്‍ ജില്ലയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന ഒരു പുലയ രാജാവുണ്‍ടായിരുന്നു. അയ്യന്‍ തിരുകണ്‍ഠന്‍.കൊച്ചി രാജാവിന്‍റെ സാമന്തനായിരുന്നു അയ്യന്‍. പുലയ രാജാവിന്‍റെ കീഴില്‍ നാട് സമ്പത് സമൃദ്ധമായെന്നും ഇട്ടു മൂടാന്‍ പൊന്നും പണവും കുമിഞ്ഞുകൂടിയെന്നുമാണ് കേട്ടറിവ്. അങ്ങനെയൊരിക്കല്‍ കൊച്ചി രാജാവ് മുകുന്ദപുരത്തേക്ക് നേരിട്ടെഴുന്നള്ളി, രാജാവിനെ സന്തോഷിപ്പിക്കാനായി അയ്യന്‍ തിരുകണ്‍ഠന്‍ സ്വര്‍ണം കോണ്‍ട് പറ വച്ചു.  പക്ഷേ പറനിറക്കാന്‍ കുനിഞ്ഞ അയ്യനെ  സ്വാര്‍ഥതയും ഭീതിയും മൂത്ത കൊച്ചിരാജാവ്  തല്‍ ക്ഷണം വെട്ടിക്കൊന്നുവത്രേ ..! എല്ലാം കേട്ടറിവാണ്. കഥകളില്‍ ചില്ലറ മാറ്റങ്ങളെല്ലാമുണ്‍ടാകാം. എന്തായാലും ഈയിടെ ഇരിങ്ങാലക്കുടയില്‍ അയ്യന്‍ തിരുകണ്ഠന്‍റെ പേര് വീണ്‍ടുമുയര്‍ന്നു വന്നു. ദളിത് രാജാവിന്‍റെ പേര് നഗരത്തിലെ പ്രധാന റോഡിന് നല്‍കണമെന്നാലവശ്യപ്പെട്ടുകൊണ്‍ടുള്ള പത്രവാര്‍ത്തയിലൂടെയായിരുന്നു തുടക്കം. തുടക്കം എന്നൊന്നും പറയാനില്ല. രണ്‍ട് കോളം വാര്‍ത്തയുടെ ഒരു ദിനം നീളുന്ന ആയുസ് മാത്രമേ ഇക്കാര്യത്തിനുമുണ്‍ടായിരുന്നുള്ളു.തിരുകണ്‍ഠനെകുറിച്ച് കൂടുതല്‍ എന്തെങ്കിലും  അറിയാന്‍ ഞാന്‍ ശ്രമിച്ചുവെങ്കിലും അന്ധവിശ്വാസമാണോ എന്നു സംശയം തോന്നുന്ന ചില വിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്.അയ്യന്‍ തിരുകണ്‍ഠന്‍റെ ശേഷിപ്പുകളെന്ന പോലെ ഇരിങ്ങാലക്കുടയില്‍ ഇപ്പോഴും ചില സ്ഥലനാമങ്ങളും ക്ഷേത്രവുമെല്ലാമുണ്‍ട്.അതില്‍ പ്രധാനപ്പെട്ടതാണ് അയ്യങ്കാവ് മൈതാനം അഥവാ അയ്യങ്കാ പ്പാടം എന്നറിയപ്പെടുന്ന നഗരസഭ മൈതാനവും അവിടെ നിന്നും അല്പ്പം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന അയ്യങ്കാവ് ഭഗവതി ക്ഷേത്രവും. ആദ്യകാലങ്ങളില്‍ ഞാന്‍ കരുതിയിരുന്നത് അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തോട് ബന്ധപ്പെട്ടാണ് മൈതാനത്തിനാ ആ പേര് ലഭിച്ചെന്നായിരുന്നു. എന്നാല്‍ പിന്നീടാണ് ചരിത്രമാണോ വിശ്വാസമാണോ എന്നൊന്നും വ്യക്തമാകാത്ത രീതിയില്‍ ചില കഥകള്‍ കേട്ടത്. പണ്‍ട് കൊച്ചി രാജാവ് അയ്യന്‍ തിരുകണ്‍ഠനെ വെട്ടിക്കൊലപ്പെടുത്തിയ‍പ്പോള്‍ അയ്യന്‍റെ പരദേവതയായ ഭദ്രകാളി പൂജ മുടങ്ങി അനാഥയായി അലഞ്ഞുവത്രേ ..അങ്ങനെയിരിക്കുന്പോള്‍ അയ്യങ്കാവ് മൈതാനത്തിനു സമീപം അയ്യപ്പ സ്വാമിക്കായി ക്ഷേത്രം പണിഞ്ഞുവെന്നും പണി പൂര്‍ത്തിയായി പ്രതിഷ്ഠ നടത്തും മുന്പേ അനാഥയായ ദേവി ക്ഷേത്രത്തില്‍ കേറി ഇരിപ്പായെന്നും അങ്ങനെ ക്ഷേത്രം ദേവീക്ഷേത്രമായെന്നുമാണ് വിശ്വാസം ക്ഷേത്രത്തിലെ ഉപദേവനാണിപ്പോള്‍ അയ്യപ്പന്‍. മുന്‍കാലങ്ങളില്‍ അയ്യന്‍ തിരുകണ്‍ഠന്‍ ആയോധന കലകളും കളരിയും അഭ്യസിച്ചിരുന്ന സ്ഥലമാണത്രേ ഇന്ന് അയ്യങ്കാ പാടം എന്നറിയപ്പെടുന്നതെന്നും വിശ്വാസമുണ്‍ട്.പറ‍ഞ്ഞും കേട്ടും ഇത്രയും അറിഞ്ഞതോടെ ഞാന്‍ ഗൂഗിളില്‍ ചെറിയ അന്വേഷണം നടത്തി. അയ്യന്‍ തിരുകണ്‍ഠനെക്കുറിച്ച് ഗൂഗിളിന് യാതൊരു അറിവുമില്ല. പറഞ്ഞുകേട്ട കഥകളെ പൂര്‍ണമായും വിശ്വസിക്കാനും കഴിയുന്നില്ല. പുലയരെ രാജാവാക്കാന്‍ അക്കാലത്ത് സമൂഹം സമ്മതിച്ചിരുന്നോ അതോ പുലയ സമൂഹത്തിന്‍റെ രാജാവായിരുന്നോ ചരിത്ര രേഖകള്‍ അയ്യന്‍റെ പേര് രേഖപ്പെടുത്തിയിട്ടുണ്‍ടെന്നാണ് കേട്ടറിവ്.. എന്തായാലും ഇരിങ്ങാലക്കുടയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നത് വ്യക്തം.പുലയരാജാവിന്‍റെ പേര് റോഡിനിടണമെന്ന ആവശ്യം നഗരസഭ യോഗത്തില്‍ അജണ്‍ടയായി അവതരിപ്പക്കപ്പെട്ടു. അങ്ങനെ സംഭവിക്കുമോ??..... സംഭവിക്കുമായിരിക്കും എന്ന പ്രതീക്ഷയില്‍ ഞാനുമിരുന്നു. പക്ഷേ സംഭവം ആവശ്യമായി ഉന്നയിച്ച നഗരസഭ അംഗവുമായി വ്യക്തിപരമായി സംസാരിച്ചപ്പോഴാണ് അതിലെ പൂച്ചു പുറത്തു വന്നത്. റോഡിന് ഒരിക്കലും അയ്യന്‍രെ പേരിടില്ലെന്നുറപ്പുള്ളതു കൊണ്‍ടാണത്രെ അവര്‍ ആ ആവശ്യം നഗരസഭയില്‍ ഉന്നയിച്ചത്. അതായത് ചുളുവില്‍ പാര്‍ട്ടിക്ക് കുറച്ച് ദളിത് അനുഭാവികളെ സംഘടിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശം. രാഷ്ട്രീയത്തില്‍ ഇതൊക്കെ പതിവുള്ളതു തന്നെ . പക്ഷേ എന്തുകൊണ്‍ടാണ് റോഡിന് അയ്യന്‍റെ പേരിടില്ലെന്ന് ഉറപ്പിച്ചു പറയുന്നതെന്ന എന്‍റ് ചോദ്യത്തിന് ഇടാന്‍ പാടില്ല എന്നായിരുന്നു അവരുടെ ഉത്തരം. എനിക്കിപ്പോഴും മനസ്സിലാകാത്തതിതാണ്.എന്തുകൊണ്‍ടാണ് റോഡിന് അയ്യന്‍റെ പേരിടാന്‍ ഭരണാധികാരികള്‍ മടിക്കുന്നത്. പേരിന് ഭംഗിയില്ലാഞ്ഞിട്ടാണോ ?അതോ കഥകളില്‍ വലിയ വിശ്വാസമില്ലാത്തതുകൊണ്‍ടോ ?

അയ്യങ്കാ പാടം 


Comments

  1. അയ്യന്‍ തിരുകണ്‍ഠന്‍

    ReplyDelete
  2. and finally
    ഇരിങ്ങാലകുട:ചരിത്ര മഹാപുരുഷനായ മഹാരാജാവ് അയ്യന്‍ തിരുകണ്ടന്റെ നാമത്തില്‍ കെ .എസ്.ആര്‍.ടി .സി സ്ന്റാന്റു മുതല്‍ കാക്കതിരുത്തി റോഡു വരെ നീണ്ടു കിടക്കുന്ന റോഡിനു “അയ്യന്‍ തിരുകണ്ടന്‍ റോഡ്‌ “എന്ന് നാമകരണം ചെയ്തു . പെരുവല്ലി പാടത്ത് നടന്ന ചടങ്ങില്‍ കൌണ്‍സിലര്‍ സന്തോഷ്‌ ബോബന്‍ അധ്യക്ഷനായിരുന്നു, എസ് .എന്‍ .ഡി .പി. താലൂക്ക്‌ സെക്രെട്ടറി പ്രസന്നന്‍ യോഗം ഉദ്ഘാടനം ചെയ്തു . സ്വതന്ത്ര പുലയ മഹാസഭ പ്രസിഡന്റ്‌ ആദിത്യകുമാര്‍, കെ .എസ് .ആര്‍.ടി.സി. ബസ് സ്ന്റാന്റ് വികസന സമിതി കണ്‍വിനര്‍ വി. പീതാംബരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഈ റോഡിനു വേണ്ടി പ്രയത്നിച്ച വ്യക്തികളെ ചടങ്ങിനു ശേഷം ആദരിച്ചു .

    ReplyDelete

Post a Comment

Popular posts from this blog

വെളുത്ത പൂക്കൾ

മന്ത്രവാദിനി