Posts

അത്ര മേല്‍ സുന്ദരമീ കുമ്പള വള്ളികള്‍.............

Image
agbpsS BZyXpÅn XfnÀ¯p }n¶ Ip¼fs¨Snbnte¡p hoWp, ]ns¶ ]Xps¡   XfncneIfneqsS,   Aä¯v NpcpfpIfpÅ     t}À¯ shfp¯ }mcpIfpÅ Ip¼fhÅnIfneqsS HgpInbnd§n. ag¯pÅnbpsS   `mcw Xm§m}mhmsX Xmtg¡p Nmª sNSnbn }n¶pw }o|p ]Scp¶ Bbncw ssIIÄ sIm|v   `qansb ]pWcm³ Bªp }n¡p¶ t}À¯ XfnÀ   Ip¼fhÅnIÄ....   ¨  ¨  ¨  ¨   ...

സൗരോര്‍ജ്ജം....

Image
 ¨  ¨   ¨   ¨   ¨   ¨   ¨    ¨   ¨   ¨   ¨    ¨   ¨  ...

അനാമികയുടെ വര്‍ ണ്ണ വസന്തം

Image
 ¨  ¨  ...

എനിക്കൊരു വീടു വേണം...

Image
ഓടു മേഞ്ഞൊരു വീടു വേണം. ഉമ്മറത്ത് കോലായും കരിയൊഴിച്ചു മിനുക്കിയ തണുപ്പുള്ള ഇറയവും വേണം..ചവിട്ടു പടിക്കരികിലായി മരത്തിന്‍റെ ചെറിയ തൂണുകളും കഴുക്കോലില്‍ നിറകതിരുകളും തൂക്കണം.‌മുറ്റത്ത് തണലേകാന്‍ കൊന്നയും, നെല്ലിയും ,തേക്കും, കായ്ക്കാത്ത മാവുകളും വേണം.പ്രഭാതങ്ങളില്‍ പത്രവും സായാഹ്നങ്ങളില്‍ നാട്ടു വര്‍ത്തമാനങ്ങളും വേണം. ചതുരക്കട്ടകള്‍ കൊത്തിയെടുത്ത മരവാതിലില്‍ അരിപ്പൊടിയുടെ കൈപ്പത്തികള്‍ വേണം, അകത്തു കിടന്നു മേലോട്ടു നോക്കിയാല്‍ ഓടുകള്‍ക്കിടയിലൂടെ മിന്നിമറയുന്ന എലികളെയും എട്ടുകാലികളെയും കാണണം. അക മുറികളില്‍ പഴയ പുസ്തകങ്ങളുടെ ഗന്ധം ശ്വസിക്കണം. കുത്തനെ അഴികളിട്ട ഇരുപാളികളുള്ള ജനലുകള്‍ക്കടുത്ത് ചെടിത്തലപ്പുകള്‍ തൊടണം. തഴപ്പായ തെറുത്തു വക്കാന്‍ കഴുക്കോലില്‍ കയറുകള്‍ ഞാത്തണം. അടുക്കളയില്‍ കാലു തേഞ്ഞൊരു മുട്ടിപ്പലക വേണം അത്താഴസമയങ്ങളില്‍ ഊണിനൊപ്പം വാദവും കൊഴുപ്പിക്കാന്‍ അകം നിറയെ ആളുകള്‍ വേണം പാതിയാംപുറത്തിനു താഴെ അരിപ്പക്കലത്തില്‍ നിന്നും ചോറു വിളമ്പാന്‍ അമ്മാമ്മ വേണം. മുറ്റത്തിനപ്പുറം ചെങ്കല്‍ നിറമുള്ള വെട്ടു വഴി വേണം . ഇരു വശവും അരിപ്പൂവും വേനല്‍പ്പച്ചയും പൂത്തു നിക്കണം. ഇടവഴികളില്‍ ഓട...

അയ്യന്‍ തിരുകണ്‍ഠന്‍

Image
പണ്‍ട് പണ്‍ട് എ ഡി ‍‍പന്ത്രണ്‍ടാം  നൂറ്റാണ്‍ടില്‍ മുകുന്ദപുരം തലസ്ഥാനമാക്കി തൃശൂര്‍ ജില്ലയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന ഒരു പുലയ രാജാവുണ്‍ടായിരുന്നു. അയ്യന്‍ തിരുകണ്‍ഠന്‍.കൊച്ചി രാജാവിന്‍റെ സാമന്തനായിരുന്നു അയ്യന്‍. പുലയ രാജാവിന്‍റെ കീഴില്‍ നാട് സമ്പത് സമൃദ്ധമായെന്നും ഇട്ടു മൂടാന്‍ പൊന്നും പണവും കുമിഞ്ഞുകൂടിയെന്നുമാണ് കേട്ടറിവ്. അങ്ങനെയൊരിക്കല്‍ കൊച്ചി രാജാവ് മുകുന്ദപുരത്തേക്ക് നേരിട്ടെഴുന്നള്ളി, രാജാവിനെ സന്തോഷിപ്പിക്കാനായി അയ്യന്‍ തിരുകണ്‍ഠന്‍ സ്വര്‍ണം കോണ്‍ട് പറ വച്ചു.  പക്ഷേ പറനിറക്കാന്‍ കുനിഞ്ഞ അയ്യനെ  സ്വാര്‍ഥതയും ഭീതിയും മൂത്ത കൊച്ചിരാജാവ്  തല്‍ ക്ഷണം വെട്ടിക്കൊന്നുവത്രേ ..! എല്ലാം കേട്ടറിവാണ്. കഥകളില്‍ ചില്ലറ മാറ്റങ്ങളെല്ലാമുണ്‍ടാകാം. എന്തായാലും ഈയിടെ ഇരിങ്ങാലക്കുടയില്‍ അയ്യന്‍ തിരുകണ്ഠന്‍റെ പേര് വീണ്‍ടുമുയര്‍ന്നു വന്നു. ദളിത് രാജാവിന്‍റെ പേര് നഗരത്തിലെ പ്രധാന റോഡിന് നല്‍കണമെന്നാലവശ്യപ്പെട്ടുകൊണ്‍ടുള്ള പത്രവാര്‍ത്തയിലൂടെയായിരുന്നു തുടക്കം. തുടക്കം എന്നൊന്നും പറയാനില്ല. രണ്‍ട് കോളം വാര്‍ത്തയുടെ ഒരു ദിനം നീളുന്ന ആയുസ് മാത്രമേ ഇക്കാര്യത്തിനുമുണ്‍ടായ...

വിവാഹാശംസകളോടെ പ്രിയ കൂട്ടുകാരിക്ക്

എപ്പോഴും ഒരുമിച്ചായിരുന്നു...ഒരുമിച്ച് ഒരേ മുറിയില്‍ ഒരേ ക്ലാസില്‍ ഒരേ ഊണ്‍മേശയില്‍ ...ഇപ്പോഴെങ്ങനെയാണ് നിനക്കും എനിക്കുമിടക്ക് അന്യതയുടെ മതിലുയരുന്നത്. സ്ഥലകാല ബോധമില്ലാതെ ഏതു നേരവും ഡയല്‍  ചെയ്യാമായിരുന്ന നിന്‍റെ നമ്പര്‍ എങ്ങനെയാണ് എന്നെ സമയത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്.പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുന്പോള്‍ എങ്ങനെയാണ് ഞാന്‍ ഒറ്റക്കായിപ്പോകുന്നത്..പ്രിയ കൂട്ടുകാരി നിന്‍റെ  നിറുകയില്‍ സിന്ദൂരം പടരു‌ന്പോള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത   ഓര്‍മകള്‍ക്കു മുന്പില്‍ ഞാന്‍   മാത്രം  ഒറ്റക്ക്.... എട്ടു മണി വരെയുള്ള ഉറക്കവും അവസാന നിമിഷത്തിലെ പരക്കം പാച്ചിലും വൈകിയെത്തുന്ന ക്ലാസുകളുമായി കഴിഞ്ഞിരുന്ന ഞാനും പുലര്‍കാലത്തെ കുളിയും പ്രാര്‍ത്ഥനയും അടുക്കും ചിട്ടയുമായുള്ള ജീവിതവുമായെത്തിയ നീയും എങ്ങിനെയാണ് സമരസപ്പെട്ടത്. ഒരു രീതിയിലും ചേര്‍ന്നു പോകാത്ത ജീവിത ശൈലിയും വിശ്വാസങ്ങളുമായിരുന്നുവെങ്കിലും കണ്‍ടുമുട്ടിയതിനു ശേഷം ‌അഞ്ചു പൂക്കാലം പിന്നിടുന്പോഴും നീയെനിക്കിപ്പോഴും പ്രിയപ്പെട്ടവളായി തന്നെ.. മുറിച്ചു മാറ്റാനാവാത്തത്ര ഹൃദയത്തോട് ചേര്‍ന്ന്... ഓര്‍മക...

ഇടവഴി

ഇലപ്പടര്‍പ്പും ഇത്തിരി ഇരുട്ടുമുള്ള  ഇടവഴികളുണ്‍ടായിരുന്നു പക്ഷേ എടുത്തോമനിക്കാന്‍  ഓര്‍മയിലെങ്ങും ഒരു കുഞ്ഞ് മഞ്ചാടി പോലും ഇല്ലാതായിപ്പോയി.