Posts

മന്ത്രവാദിനി

Image
ഞാനൊരു മന്ത്രവാദിനിയാകാതിരുന്നത് നിന്‍റെ മാത്രം ഭാഗ്യമാണ് അല്ലായിരുന്നുവെങ്കില്‍  നിന്‍റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി  നിന്നിലേക്ക് വിടര്‍ന്നുലഞ്ഞു നില്‍ക്കുന്ന  സകല പ്രണയങ്ങളെയും ഓര്‍മകള്‍ പോലുമവശേഷിപ്പിക്കാതെ വേരടക്കം പിഴുതെടുത്ത്  വസന്തമെത്തി നോക്കാത്ത  ബോണ്‍സായ് ചെടികളാക്കി  എന്റെ വീടിന്‍റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ. നിന്‍റെ ഭാവിയിലേക്ക് പറന്നിറങ്ങി നിന്നിലേക്കെത്താനായി ഒരുങ്ങുന്ന  പൂമരത്തൈകളെയെല്ലാം  വിത്തുകളിലേക്ക് തന്നെ ആവാഹിച്ച്  വെള്ളവും മണ്ണും ജീവവായുവും  എത്താത്ത വിധം  എന്‍റെ പത്തായത്തിലെ  ഇരുട്ടറയില്‍ ഇട്ടു പൂട്ടിയേനെ. എന്‍റെ മന്ത്രവടി ചുഴറ്റി വസന്തമെന്നാല്‍  ഞാന്‍ മാത്രമാണെന്ന് നിന്നെ തെറ്റിദ്ധരിപ്പിച്ചേനെ. നിനക്കു വേണ്ടി മാത്രമായി  എന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന്, എത്രത്തോളം ഒഴുകണമെന്നറിയാത്ത  നീരുറവകളും എപ്പോഴലിയണം എന്നറിയാത്ത മഞ്ഞു പരലുകളും എന്നസ്തമിക്കണമെന്നറിയാത്ത സൂര്യചന്ദ്രന്മാരും പിറന്നേനെ. നീ വിടര്‍ത്തുന്ന പൂക്കളെല്ലാം എന്‍റെ മുടിച്ചുരുളില്‍ മാത്രം കുരുങ്ങിക്കിടന്നേനെ. എന്‍റെ മായാജാലങ്ങള്‍ക്ക്  ശക്തി പോരാതെ വന്നാല്‍ നീ യാഥാര്‍ഥ്യങ്ങളിലേക്ക്  ഉണരുമോയെന്ന്

Dancing past

Image
I fell in love with dance at the age of five. It was a moody evening. I was hanging out with my aunt in my little village and stuck at our nearby baalawadi. I think it was a holyday. Still the baalawadi was open for a dance practice. The tiny tiny benches were kept back to the only hall there. That was the very first time i watched a dancer so close. The pretty girl (I think she was in high school that time, but prettier than ever.) was dancing beautifully. Her feets adorned with anklets were reflecting on the black oxide cladded floor. I cant recall when us leave the place, wheather i talked about dance and all. But in a week i gave dakshina to the same dance master- Aravindakshan master. I can't remember his face clearly now, but I remember his movements and even the pale coloured jubba he used to wear... The Bharathnatyam classes were arranged on Sundays at the same LP School, where I studied. After one or two days I l

ലോക് ഡൗണ്‍ കാലത്തെ ചിന്തകള്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..., ഒരു ആംബിയന്‍സിന് യൂട്യൂബില്‍ പാട്ടു വച്ച് കൊണ്ട് ജോലി ചെയ്യുന്നു. പാട്ടുകള്‍ മാറി മാറി ഒടുവി ല്‍ ദേവീ നിന്‍ ചിരിയില്‍ കുളിരോ, പാലൊളിയോ... എന്നു പാടാന്‍ തുടങ്ങി. ദേവീ എന്നുള്ള വിളിക്ക് വല്ലാത്ത ആകര്‍ഷണമാണ്. പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്. ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോളെല്ലാം അതിലെ നായികയായി മാറുന്നത് എന്റെയൊരു ഹോബിയാണ്. അങ്ങനെ രസിച്ചിരിക്കുമ്പോഴാണ് കൂടെയിരുന്നവന്‍, ഈ പാട്ടൊരു രക്ഷയുമില്ല, വെറുതേ മനുഷ്യനെക്കൊണ്ട് സ്വപ്‌നം കാണിക്കുമെന്നും പറഞ്ഞ് പുറകിലോട്ട് ചാഞ്ഞിരുന്നത്. യേശുദാസ് പാടുന്നത് കേട്ട് ഇവനെന്ത് സ്വപ്‌നം കാണാന്‍ എന്നായിരുന്നു എനിക്കാദ്യം തോന്നിയത്. ആ ഇതു കേട്ട് ഞാനും സ്വപ്‌നം കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ അവനും അതേ സംശയം. "നിന്നെ ആരെങ്കിലും ഇങ്ങനെ ദേവീയെന്നു വിളിക്കുന്നതായാണോ നീ സ്വപ്‌നം കാണാറുള്ളത്...?" നടന്നതു തന്നെയെന്ന് റിഫ്ളക്‌സ് ആക്ഷന്‍ പോലെ ഒരു ഡയലോഗും. അതോടെ ആ പാട്ടിന്റെ രസമങ്ങു പോയി. അതു ശരിയാണല്ലോ ഞാനെന്ത് തേങ്ങയ്ക്കാ അങ്ങനെ സ്വപ്‌നം കാണുന്നതെന്നാണ് ആദ്യം തോന്നിയത്. പിന്നെയത്, ശ്ശേ... എന്നെ കണ്ടാല്‍ അങ്ങനൊന്നും

ടൈം മെഷീൻ

Image
പറഞ്ഞ് പറഞ്ഞെനിക്ക്  നിൻറെ ക്ലാസ്മുറികളെ  എന്റേതിനേക്കാള്‍ പരിചയമായി എല്ലാ ക്ലാസിലും, ആ മരപ്പാളികള്‍ വച്ച്  മറച്ച ട്യൂഷന്‍ ക്ലാസില്‍ പോലും ഏറ്റവും ഒടുവിലത്തെ ബെഞ്ചില്‍  ഞാനുള്ള പോലെ,  നീ എഴുതുന്നു, എഴുന്നേല്‍ക്കുന്നു  നടക്കുന്നു, ചിരിക്കുന്നു, സംസാരിക്കുന്നു....  എല്ലാം എനിക്കു കാണാം; ചിന്തിക്കുന്നതു പോലും അറിയാം. അവിടെ വെയില്‍ വീഴുന്നു,  കാറ്റു വീശുന്നു, സന്ധ്യയാകുന്നു... (അതൊരു ലേശം മഞ്ഞച്ച പഴയ കാലം പോലെ) കണ്ടിരിക്കാന്‍ രസമുള്ള  അധികം ബഹളമില്ലാത്ത  പഴയ ദിലീപ് സിനിമ പോലെ. ഇടയ്‌ക്കൊക്കെ നീ അവരെ പാളി നോക്കുന്നു ആ പെണ്‍കുട്ടികളൊക്കെ  ഉള്ളാലെ സന്തോഷിക്കുന്നു.... നോട്ടങ്ങള്‍ക്കു പോലും വല്ലാത്ത സൗന്ദര്യം... സന്ധ്യ വീഴുമ്പോള്‍  അവള്‍ പോകുന്ന ബസിനു പുറകില്‍ നീ നിനക്കു പുറകില്‍  നിന്റെ ബൈക്കിനേക്കാള്‍ വേഗത്തില്‍, നിങ്ങള്‍ ആരുമറിയാതെ കൈമാറുന്ന നോട്ടങ്ങളുടെ പോലും പങ്കു പറ്റി ഓടിയോ നടന്നോ ഞാന്‍... നമുക്കു പുറകില്‍ മഞ്ഞവെയില്‍ പരക്കുന്ന  കുന്നും മലകളും കുത്തു കയറ്റങ്ങളും. ഞാനെപ്പോഴും നിനക്ക് പുറകിലാണ്... അല്ലെങ്കില്‍ ഏതെങ്കിലും  ചെടിയിലകള്‍ കൊണ്ട് മറഞ്ഞ് നിന്ന

പ്രണയത്തിലകപ്പെടുമ്പോള്‍...

Image
ഒരുവള്‍ പ്രണയത്തിലകപ്പെടുമ്പോള്‍ ഹൃദയത്തില്‍ തേന്‍ തട്ടിത്തൂവുന്നതിനൊപ്പം മനസില്‍ മുളച്ചു പൊന്തിയേക്കാവുന്ന അക്ഷരങ്ങളുടെ നാമ്പുകള്‍ ഒളിപ്പിക്കാന്‍ തലച്ചോറില്‍ ഒരു ചില്ല് ഭരണി കൂടി  എടുത്തു വയ്ക്കും... പ്രണയത്തിലകപ്പെടുമ്പോള്‍ മുതല്‍  അക്ഷരങ്ങളെ ഭയമായിരിക്കും. അളന്നു മുറിച്ചെടുക്കുമ്പോള്‍  ഏറെ പ്രിയപ്പെട്ടവയെങ്കിലും  സ്വതന്ത്രരാക്കാന്‍ സാധിക്കാതെ  വരുന്ന അക്ഷരങ്ങള്‍...  അങ്ങനെ കൂമ്പി മുള പൊട്ടി വരുമ്പോള്‍  തന്നെ പറിച്ചെടുക്കപ്പെടുന്നവ ഒരിക്കല്‍ മാത്രം ഒന്നു തഴുകി ഉമ്മ വച്ച്  ചില്ല് പാത്രത്തിലേക്ക് പകര്‍ത്തുന്നവ, കണ്ണാടിപ്പാത്രത്തിനുള്ളില്‍   ചിലപ്പോള്‍ ഒരുമിച്ച് നിന്ന് മോഹിപ്പിച്ചും  മറ്റു ചിലപ്പോള്‍ ചിതറിക്കിടന്ന് കുഴക്കിയും ഇല്ലാത്ത കാറ്റില്‍ ആടിയുലയുന്ന അക്ഷരങ്ങള്‍... . ചില്ലുപാളിയ്ക്കപ്പുറം അക്ഷരത്തിന്റെ നാമ്പുകൾ മോഹിപ്പിക്കും... അതിലേറെ ഭയപ്പെടുത്തും.. ഒരൽപ്പം ഇടം കിട്ടിയാൽ പാഴ് വള്ളികൾ പോലെ അന്തരീക്ഷത്തിലേക്ക് ചുറ്റിപ്പടര്‍ന്ന് പൂ വിടര്‍ത്തി നമുക്കിടയിലെ അരുതായ്മകളുടെ സുഗന്ധം പരത്തുമോയെന്ന്, ചുരുളന്‍ വള്ളികള്‍ കൊണ്ട് അകലേക്ക് ചുറ്റിപ്പിടിച്ച് ഭൂതകാലത്തെ പി

ബാക്കി

ഒപ്പമുണ്ടെന്ന് എല്ലാ ദിവസവും ഒരുപാട് തവണ പറഞ്ഞാലും പറഞ്ഞു തീരുന്ന നിമിഷത്തിനപ്പുറം ഒറ്റയ്ക്കാണെന്ന യാഥാർഥ്യം പിന്നെയും പിന്നെയും ബാക്കിയാകും.

നമുക്കിടയിൽ...

ദിവസങ്ങളോളമായി അലട്ടുന്ന പ്രശ്നത്തെക്കുറിച്ചു സംസാരിക്കാനാണ് അന്നു നീയെന്നെ വിളിച്ചു വരുത്തിയത്. ഒരു പകൽ മുഴുവൻ നഗരത്തിന്റെ പല കോണുകളിലായി ചെലവഴിച്ചിട്ടും അതേ കുറിച്ച് മാത്രം നീ സംസാരിച്ചില്ല. എന്താ പറയാനുണ്ടായിരുന്നതെന്ന് ചോദിച്ചപ്പോഴെല്ലാം ഒരു രാത്രി കൊണ്ട് മനസു മാറിയെന്ന പോലെ അതെല്ലാം ഞാൻ തന്നെ പരിഹരിച്ചുവെന്നായിരുന്നു നിന്റെ മറുപടി. നാവു കൊണ്ട് പറയാത്തതു കൊണ്ട് മാത്രം മനസ്സിലാക്കാതിരിക്കാൻ ഞാൻ നിന്റെ വെറുമൊരു സുഹൃത്തായിരുന്നില്ല... പ്രശ്നം പരിഹരിക്കപ്പെടാത്ത കാലം വരെയും ഞാൻ ഭയപ്പെടും. അതു ചിലപ്പോൾ ദേഷ്യമോ അസൂയയോ മുൻ വിധിയോ അങ്ങനെ ഏതെങ്കിലുമൊക്കെ മേലങ്കിയണിഞ്ഞ് നമുക്കിടയിൽ കാണും.