Posts

ആരോ എഴുതിയ കവിത

  നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും ..  പാതയില്‍ നിന്നെ തിരഞ്ഞുറങ്ങും ..  കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ...  എന്റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍  എന്തു കൊണ്ടോ പോള്ളിടുന്നിപ്പോള്‍ താഴെ നീയുണ്ടായിരുന്നപ്പോള്‍ ..  ഞാനറിഞ്ഞില്ല വേനലും വെയിലും  നിന്റെ ചങ്കു പിളര്കുന്ന മുദ്രാ  വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ . എത്ര കാലങ്ങളായ് ഞാന്‍ ഈയിട  ത്തെത്ര പൂക്കാലെമെന്നെ തൊടാതെ പോയ് ...  നിന്റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍  എന്റെ വേരില്‍ പൊടിഞ്ഞു വസന്തം ..  നീ തനിചിരിക്കാറുള്ളിടതെന്ന്‌റെ   പീതപുഷ്പങ്ങളാറിക്കിടക്കുന്നു .. കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ എന്റെ പൂവിന്‍ ഗന്ധം കുടിക്കണം ..  നെന്റെ ചോരക്കണങ്ങളാണെന്നില്‍  പീതപുഷ്പങ്ങളൊക്കെ തൊടുത്തതും...  ആയുധങ്ങളാണല്ലോ സഖാവേ  നിന്റെ ചോര ചൂടാന്‍ കാത്തിരുന്നത് ..  തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു  പൂമരങ്ങള്‍ പെയ്തു തോരുന്നു ..  പ്രേമമായിരുന്നെന്നില്‍ സഖാവേ  പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ... ...

യാത്ര

Image
കൂടി വന്നാല്‍ രണ്ടു മണിക്കൂര്‍, അതിലധികം നീണ്ടു പോകാത്തൊരു യാത്ര...എത്തുമ്പോഴെത്തട്ടേ എന്നു കരുതി അലസമായി ഓടിപ്പോകുന്നൊരു ഓഡിനറി കെഎസ്ആര്‍ടിസി ബസില്‍...തുരുമ്പു പിടിച്ച ജനലഴികള്‍ക്കരികിലെ രണ്ടു പേര്‍ക്കു മാത്രം ഇരിക്കാവുന്ന സീറ്റില്‍ ഞാനും നീയും...പിന്നെ നമുക്കിടയില്‍ ഇതുവരെയും പറയാതെ മാറ്റി വച്ച നൂറു നൂറു വര്‍ത്തമാനങ്ങളും.... പുഴകള്‍ക്കു മുകളിലൂടെ പാടങ്ങളെ ചുറ്റി ആള്‍ക്കൂട്ടങ്ങളും വിജനതയും കടന്ന് നമ്മള്‍ യാത്ര ചെയ്തു കൊണ്ടിരിക്കും. അപ്രതീക്ഷിതമെങ്കിലും തികച്ചും സ്വാഭാവികമായൊരു യാത്രയെന്ന ഭാവത്തിലായിരിക്കും ഞാന്‍...എങ്കിലും നിന്റെയോരോ വാക്കുകളെയും നിശ്വാസത്തെ പോലും പുറത്തെ കാറ്റിലേക്കു നഷ്ടപ്പെടുത്താതെ സ്വന്തമാക്കിക്കൊണ്ടിരിക്കും...ഇടക്കിടെ നിര്‍വികാരത നിറഞ്ഞ വാക്കുകള്‍ കൊണ്ടും ശൂന്യമായ ചിരി കൊണ്ടും ഞാന്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും...യാത്രക്കൊടുവില്‍ അല്ലെങ്കില്‍ വേണ്ട...ആ യാത്ര അവസാനിക്കാതെ അങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കട്ടെ...

അപ്പോഴെന്തോ അങ്ങനെയെല്ലാം..

അപ്പോഴെന്തോ പതിവു പോലെ നിശബ്ദയായിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല....ഞാന്‍ മനസുകൊണ്ടു സംസാരിക്കുകയും ആ വാക്കുകളില്‍ ചിലത് ഉരുകിയൊഴുകിയ ഈയത്തുള്ളികളെ പോലെ എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ പറ്റിപ്പിടിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍  ഞാന്‍ ഒരു കഥയിലെ നായികയായി മാറി. എനിക്കു ചുറ്റും കാറ്റാഞ്ഞു വീശുന്ന പുല്‍മേടുകളും മഞ്ഞു പെയ്യാത്ത താഴ് വരകളും വലിയൊരു പൂക്കാലവും ഉണ്ടായി...ഒപ്പം തീരാത്ത പ്രശ്‌നങ്ങളുടെ കുരുക്കുകളും.. അതിനു ശേഷം പിന്നീടൊരിക്കലും എത്ര മേല്‍ ആഗ്രഹിച്ചിട്ടും അതു പോലൊരു നിമിഷം ഉണ്ടായില്ല. പഴയതു പോലെ ഞാന്‍ പലതും പറയാന്‍ മടിക്കുന്ന ചിലതെല്ലാം പകുതിയില്‍ നിര്‍ത്തി പിന്‍തിരിയുന്ന, കൃത്യസമയത്തിനെങ്ങുമെത്തിച്ചേരാത്ത എന്തേ ഇങ്ങനെയെന്നു ചോദിച്ചാല്‍ ഉറക്കെ വഴക്കടിക്കുന്ന കഴമ്പില്ലാത്ത പെണ്‍കുട്ടിയായി. കണ്‍ തുറന്നിരുന്ന് കാണുന്ന ഒരു കോടി സ്വപ്‌നങ്ങളില്‍ ചിലതെല്ലാം ശരിക്കും സംഭവിച്ചുവെന്നു തന്നെ കരുതി ചുറ്റുപാടും മിഴിച്ചു നോക്കി നഷ്ടബോധത്തില്‍ ഉഴറുന്ന കഴിവില്ലാത്ത പെണ്‍കുട്ടി....

എങ്ങനെയാണ്‌ പ്രണയം പൂക്കുന്നത്‌ ?

ഇപ്പോഴും മനസ്സിലാവുന്നില്ല എങ്ങനെയാണ്‌ പ്രണയം പൂക്കുന്നത്‌ ???????

ചുള്ളിക്കാടിനോടൊപ്പം അല്‍പ്പ നേരം....

Image
സിവില്‍ സ്റ്റേഷന്റെ  താഴത്തെ നിലയില്‍ ആള്‍ത്തിരക്കേറി വരുന്നേയുണ്ടായിരുന്നുള്ളൂ. കാലൊടിഞ്ഞ ബഞ്ചുകളും ഡസ്‌കുകളും കൂട്ടിയിട്ട പൊടി പിടിച്ച  ഇടനാഴിയിലൂടെ   പതിവു പോലെ കൈ നിറയെ കടലാസുകളും മുഖം നിറയെ ആശങ്കകളുമായി പരസ്പരം അറിയാത്ത  ഒരുപാടു പേര്‍... അവര്‍ക്കിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളെന്ന പോലെ കൈയിലൊരു ബാഗുമായി ബാലചന്ദ്രന്‍ ചുള്ളിക്കാടും. രജിസ്റ്ററില്‍ ഒപ്പു വച്ച് പതിവു പോലെ ട്രഷറി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ചുമരിനോട് ചേര്‍ന്ന ജൂനിയര്‍ സൂപ്രണ്ടിന്റെ സീറ്റിലേക്ക്. ഇന്നിത്  അവസാന ദിവസമാണ് . ഇരുപത്താറ് വര്‍ഷത്തെ സേവനത്തിനു ശേഷം ചുള്ളിക്കാടിന്റെ  സര്‍ക്കാര്‍ ജീവിതത്തിന് പൂര്‍ണ്ണവിരാമം. മേശപ്പുറത്തെ കടലാസുകളിലേക്ക് മുഖം പൂഴ്ത്തുന്നതിനിടെ സഹപ്രവര്‍ത്തകരുടെ കസേരകളും നിറഞ്ഞു. സംസാരവും ജോലിയുമായി ഒരു സാധാരണ ഓഫീസ് ദിനം. സിവില്‍ സ്‌റ്റേഷനകത്ത്  ചുള്ളിക്കാട് ജ്വാലയാളുന്ന വരികള്‍ കൊണ്ട്   മനസ്സു പൊള്ളിച്ച കവിയല്ല.  സഹപ്രവര്‍ത്തകരോട് വാതോരാതെ നാട്ടുകാര്യങ്ങള്‍ പറയുകയും ഓര്‍മകള്‍ പങ്കു വക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളി.ഒപ്പം ജോലി ചെയ്തവ...

അത്ര മേല്‍ സുന്ദരമീ കുമ്പള വള്ളികള്‍.............

Image
agbpsS BZyXpÅn XfnÀ¯p }n¶ Ip¼fs¨Snbnte¡p hoWp, ]ns¶ ]Xps¡   XfncneIfneqsS,   Aä¯v NpcpfpIfpÅ     t}À¯ shfp¯ }mcpIfpÅ Ip¼fhÅnIfneqsS HgpInbnd§n. ag¯pÅnbpsS   `mcw Xm§m}mhmsX Xmtg¡p Nmª sNSnbn }n¶pw }o|p ]Scp¶ Bbncw ssIIÄ sIm|v   `qansb ]pWcm³ Bªp }n¡p¶ t}À¯ XfnÀ   Ip¼fhÅnIÄ....   ¨  ¨  ¨  ¨   ...

സൗരോര്‍ജ്ജം....

Image
 ¨  ¨   ¨   ¨   ¨   ¨   ¨    ¨   ¨   ¨   ¨    ¨   ¨  ...