Posts

Showing posts from 2018

ബാക്കി

ഒപ്പമുണ്ടെന്ന് എല്ലാ ദിവസവും ഒരുപാട് തവണ പറഞ്ഞാലും പറഞ്ഞു തീരുന്ന നിമിഷത്തിനപ്പുറം ഒറ്റയ്ക്കാണെന്ന യാഥാർഥ്യം പിന്നെയും പിന്നെയും ബാക്കിയാകും.

നമുക്കിടയിൽ...

ദിവസങ്ങളോളമായി അലട്ടുന്ന പ്രശ്നത്തെക്കുറിച്ചു സംസാരിക്കാനാണ് അന്നു നീയെന്നെ വിളിച്ചു വരുത്തിയത്. ഒരു പകൽ മുഴുവൻ നഗരത്തിന്റെ പല കോണുകളിലായി ചെലവഴിച്ചിട്ടും അതേ കുറിച്ച് മാത്രം നീ സംസാരിച്ചില്ല. എന്താ പറയാനുണ്ടായിരുന്നതെന്ന് ചോദിച്ചപ്പോഴെല്ലാം ഒരു രാത്രി കൊണ്ട് മനസു മാറിയെന്ന പോലെ അതെല്ലാം ഞാൻ തന്നെ പരിഹരിച്ചുവെന്നായിരുന്നു നിന്റെ മറുപടി. നാവു കൊണ്ട് പറയാത്തതു കൊണ്ട് മാത്രം മനസ്സിലാക്കാതിരിക്കാൻ ഞാൻ നിന്റെ വെറുമൊരു സുഹൃത്തായിരുന്നില്ല... പ്രശ്നം പരിഹരിക്കപ്പെടാത്ത കാലം വരെയും ഞാൻ ഭയപ്പെടും. അതു ചിലപ്പോൾ ദേഷ്യമോ അസൂയയോ മുൻ വിധിയോ അങ്ങനെ ഏതെങ്കിലുമൊക്കെ മേലങ്കിയണിഞ്ഞ് നമുക്കിടയിൽ കാണും.

പണ്ടു പണ്ടൊരു....

Image
സ്വയമൊരു രാജകുമാരിയുടെ ആടയാഭരണങ്ങളാണ് ഞാന്‍ തെരഞ്ഞെടുത്തത്... പണ്ടെപ്പോഴോ പറഞ്ഞ് പിന്നീട് എന്‍റേതല്ലാതായിപ്പോയ കഥയുടെ ഓര്‍മയില്‍ മട്ടുപ്പാവില്‍ നിന്ന് താഴേക്കെന്ന പോലെ മുടി അഴിച്ച് ചുരുള്‍ വിടര്‍ത്തിയിട്ടു.  വെയിലും മഴയുമില്ലാതെ മങ്ങിത്തണുത്ത ആകാശത്തു നിന്ന് സ്വപ്‌നങ്ങള്‍ പെയ്യാന്‍ തുടങ്ങി, കിട്ടാതെ പോയ പൂക്കളും പുസ്തകങ്ങളും പാവക്കുട്ടികളും കണ്‍മഷിച്ചെപ്പുകളുമായി. കാട്ടിനുള്ളിലെ ഗോപുരം പോലുള്ള കെട്ടിടത്തില്‍ അകപ്പെട്ടു പോയ രാജകുമാരിയെപ്പോലെ ചുറ്റുമുള്ള ലോകത്തു നിന്ന് ഒറ്റപ്പെട്ടു പോയിരുന്നു ഞാന്‍.  പുറത്തേക്കു തുറക്കുന്ന ഒരേ ഒരു ജാലകത്തിലൂടെയുള്ള കാഴ്ചകളായിരുന്നു രാവും പകലും ഒപ്പമുണ്ടായിരുന്നത്. അതിലെ പൂവും പുല്ലും പക്ഷികളും കാറ്റുമെല്ലാം പിന്നെ പതിയെ നിന്നിലേക്കു ബന്ധിക്കപ്പെട്ടു. തലേന്നു രാത്രിയില്‍ കണ്ട സ്വപ്‌നത്തില്‍ പറഞ്ഞു നിര്‍ത്തിയതു പോലെ കൈമാറിയ കത്തുകളിലെപ്പോലെ നീ എന്നിലേക്കെത്തുകയാണെന്ന ചിന്തയില്‍ ഞാന്‍ കൂടുതല്‍ ഉണര്‍വോടെ ആകാശത്തേക്കു നോക്കി. പ്രണയിനികള്‍ക്കു ചുറ്റും മാത്രമുള്ള ആ കാറ്റ് ഗോപുരത്തിന്റെ മുകളറ്റം വരെ ആഞ്ഞു വീശി. ഇതു വരെയുള്ള എല്ലാ നിരാശകളും ഇല്ലാതായി ഞാന്‍

ഭംഗിയില്ലാത്ത കാലം

ആഗ്രഹങ്ങളില്ലെങ്കിൽ ഓരോ ദിവസവും ജീവിതം കൂടുതൽ കൂടുതൽ സുന്ദരവും കാൽപ്പനികവുമാണെന്നു തോന്നും.. ചെറിയ കാറ്റ് പോലും മാസ്മരികമാണെന്നും ചാറ്റൽ മഴയിൽ മനസു കുളിരുന്നുവെന്നും തോന്നും.. പ്രതീക്ഷിക്കാനും മോഹിക്കാനും തുടങ്ങിയാൽ പിന്നെ നിരാശയുടെ നടുക്കടലിലാകും. എത്ര വലിയ കാറ്റടിച്ചാലും മതിയാകാതെ വരും.. എത്ര നേരം മഴ കോരിച്ചൊരിഞ്ഞാലും മനസിൽ കണ്ട കാൽപനികതയുടെ അടുത്തെങ്ങും എത്താതെ തോർന്നു പോകും.

ആശുപത്രി നാളുകൾ

      കൗമാരം വിടാത്ത കുട്ടികളാണ് മറ്റൊരു സങ്കടം. അതു വരെ സെൽഫിയുടെയും  പ്രണയഗാനങ്ങളുടെയും സൗഹ്യദങ്ങളുടെയും ലോകത്തു ജീവിച്ചിരുന്നവർ പെട്ടെന്ന് അച്ഛന്റെ യോ അമ്മയുടെ യോ വിരൽ തുമ്പിലേക്ക് ചുരുങ്ങും. സൂചി തറച്ചു വച്ച കൈത്തണ്ടയിൽ നിന്ന് പിടിവിടാതെ പ്രിയപ്പെട്ടവരുടെ രോഗക്കിടക്കയ്ക്ക് അരികിൽ .... കൗമാരത്തിന്റെ സ്വതവേയുള്ള ആശങ്കകൾക്കിടയിലേക്ക് വല്ലാത്ത നിർവികാരത കൂടി കലരും.  അതു വരെ ചിറകിനു കീഴിൽ കൊണ്ടു നടന്നിരുന്നവർ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതും ചീത്ത വിളിക്കുന്നതും വേദനിച്ച് കരയുന്നതും കണ്ട് ഒന്നും മിണ്ടാനാകാതെ ഒപ്പം നിൽക്കേണ്ടി വരും. ഇടക്കിടെയുള്ള മരണങ്ങളുo നിലവിളികളും നിറഞ്ഞു നിൽക്കുന്ന വാർഡിലൂടെ മൂത്ര പാത്രങ്ങളുമായി പല തവണ നടക്കേണ്ടി വരും. സൂചി വലിച്ചൂരി വീട്ടിലേക്കു പോകണമെന്നു വാശി പിടിക്കുന്നവരെ ഒപ്പമുള്ള മുതിർന്ന ബന്ധുക്കൾ ശകാരിക്കുന്നത് കേട്ട്  നിൽക്കേണ്ടി വരും. ഈ വലിയ രോഗത്തിനെ പ്രതിരോധിക്കാൻ മാത്രമുള്ള പണമോ പക്വതയോ ആരോഗ്യ മോ ഇല്ലാത്ത തീരുമാനങ്ങളെടുക്കാൻ ശേഷിയില്ലാത്ത ചിലപ്പോഴൊക്കെ മുതിർന്ന ചിലപ്പോഴൊക്കെ വെറും കുട്ടികൾ മാത്രമായവർ.

സംസാരിക്കാനാരുമില്ലാത്തവർ

ചിന്തകളുടെ ചൂളം വിളി കാതും മനസും  തുളച്ചു കീറിക്കൊണ്ടിരിക്കുമ്പോള്‍. നിര്‍ത്താതെ സംസാരിക്കാന്‍ തോന്നും. പതിവില്ലാതെ മറ്റെല്ലാവരും തിരക്കിലാകുമ്പോള്‍ ഉറങ്ങാനായി പാട്ടുകള്‍ക്കു പകരം  സിനിമകളിലെ സംഭാഷണങ്ങള്‍  ചെവിയിലേക്ക് തിരുകിവയ്ക്കും. വേറൊരു ലോകത്തെന്ന പോലെ  ഫെയ്‌സ്ബുക്ക് ഫീഡുകളില്‍ അലഞ്ഞുതിരിയും. ഇടമുറിയാതെ ഫോണില്‍  സിനിമാ തമാശകള്‍ പെയ്തു കൊണ്ടിരിക്കും...

വെളുത്ത പൂക്കൾ

Image
വെളുത്ത പൂക്കൾ മാത്രം വിരിഞ്ഞിരുന്ന പൂന്തോട്ട മായിരുന്നു എന്‍റേത്... വെളുത്ത റോസാ പൂക്കളും വെള്ള നിറമുള്ള പത്തു മണിപ്പൂക്കളും പേരറിയില്ലെങ്കിലും ഇപ്പോഴും പടർന്നു ചുറ്റി അഞ്ചിതളുള്ള വെള്ളപ്പൂക്കൾ വിരിയിക്കുന്നൊരു വള്ളിച്ചെടിയും പിന്നെ ഇന്നോ നാളെയോ മൊട്ടിടുമെന്ന് മോഹിപ്പിച്ച് ഇന്നോളം പൂക്കാതിരുന്നൊരു മുല്ലയും...  അതിനു മുമ്പ് പല തവണ നട്ടിട്ടും പൊടിക്കാതിരുന്ന പത്തിരുപത്തൊന്ന്  ചുവന്ന റോസാത്തണ്ടുകളോട് പിണങ്ങിയാണ് പേരറിയാത്തൊരു ചെടിയുടെ തണ്ട് നനഞ്ഞ മണ്ണിലേക്ക് നട്ടു പിടിപ്പിച്ചത്. അധികം വൈകും മുൻപേ തന്നെ അതിന്‍റെ ഹൃദയം പോലുള്ള ഇലകൾ വാടി തളർന്ന് തല കുമ്പിട്ടു. ഞാനെത്ര വെള്ളമിറ്റിച്ചിട്ടും പിറ്റേന്ന് സൂര്യനുദിക്കും വരെ  മറ്റാരെയും വിശ്വസിക്കാനില്ലാത്ത പോലെ മണ്ണിനെ കെട്ടിപ്പിടിച്ച് പറ്റിച്ചേർന്ന് കിടന്നു. പക്ഷേ പിറ്റേ ദിവസം തളിച്ച വെള്ളം മുഴുവൻ കുടിച്ച് പതിയെ തലയുയർത്തി നോക്കി. അങ്ങനെ പോകെപ്പോകെ അതൊരിത്തിരി ഉയരത്തിൽ വളർന്ന് പച്ച ഇലകൾക്കിടയിൽ കടും ചുവപ്പുനിറമുള്ള പൂക്കൾ വിരിയിച്ചു. ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത്  ആ കുഞ്ഞു ചെടി മൊട്ടിട്ടപ്പോഴും പൂവിട്ടപ്പോഴുമായിരുന്നു ഞാനേറ്റവും സന്തോഷിച