Posts

Showing posts from 2016

ഞാൻ വന്ന് കൊണ്ടു പോകാം

Image
എവിടെ വരെ കൊണ്ടു പോകും‍? വീടിന്‍റെ പടി വരെ അതു കഴിഞ്ഞാൽ‍? അതു കഴിഞ്ഞാൽ.... വരാൻ നിനക്കും കൊണ്ടു പോകാൻ എനിക്കും ഇടമില്ല.

ജൈനക്ഷേതത്തിലൂടെ...

Image
ചെറിയ ചാറ്റല്‍മഴക്കൊപ്പമാണ് അതിരാവിലെ ഫോര്‍ട്ട്കൊച്ചി കടല്‍പ്പുറത്തെത്തിയത്. മഴച്ചാറ്റലില്‍ നനഞ്ഞു തുടങ്ങിയെങ്കിലും കടല്‍ത്തീരത്ത് ആള്‍ത്തിരക്കിനു കുറവൊന്നുമില്ല. നനഞ്ഞ ബഞ്ചുകളില്‍ കുട ചൂടിയിരുന്ന് കടല്‍ക്കാഴ്ച കാണുന്നവര്‍, മഴയോ വെയിലോ കനക്കുന്നതിനു മുന്‍പ് പ്രണയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായെത്തിയവര്‍… കടല്‍ത്തീരത്തിരിക്കുമ്പോള്‍ മഴ ഇനിയും കനക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എങ്കിലും അവിടെ നിന്നും മട്ടാഞ്ചേരിയിലേക്കുള്ള യാത്ര ഇനിയൊരിക്കല്‍ കൂടി മാറ്റി വയ്ക്കാന്‍ ഞങ്ങളാരും തയാറായിരുന്നില്ലെന്നു മാത്രം. ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയ്ന്‍ സംഘിലേക്ക്… എറണാകുളത്തെ മട്ടാഞ്ചേരിയിലേക്കൊരു യാത്ര പോകാമെന്നു തീരുമാനിച്ചപ്പോള്‍ പതിവു പോലെ ആദ്യം തിരഞ്ഞത് ഗൂഗിളിലായിരുന്നു. മട്ടാഞ്ചേരിയെന്ന പേര് കേട്ടപ്പോഴേക്കും ഗൂഗിള്‍ കാണിച്ചു തന്നതെല്ലാം പേരു കേട്ട ജൂതത്തെരുവുകളും സിനഗോഗും ഡച്ച് പാലസുമെല്ലാം.. പക്ഷേ ഗൂഗിള്‍ നിര്‍ദേശങ്ങളെല്ലാം വേണ്ടെന്നു വച്ച് ജനൈക്ഷേത്രത്തിലേക്കു പോകാനുറപ്പിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍റെ വിശദമായ ബ്ലോഗില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കൊച്

പ്ര​ണ​യ​ത്തി​ന്‍റെ വി​ഷാ​ദ ഭാവം

Image
വി​​ഷാ​​ദ​​മ​​ഗ്ന​​മാ​​യ പ്ര​​ണ​​യം തു​​ളു​​മ്പി നി​​ൽ​​ക്കു​​ന്ന ശ​​ബ്ദം കൊ​​ണ്ട് ഒ​​രു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ത​​ന്നെ പ്ര​​ണ​​യ​​സ​​ങ്ക​​ൽ​​പ്പ​​മാ​​യി മാ​​റി​​യ ഗാ​​യ​​ക​​ൻ… ​പ്ര​​ണ​​യ​​ത്തി​​ന്‍റെ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ തി​​ള​​ങ്ങി നി​​ൽ​​ക്കു​​ന്നൊ​​രു ലോ​​ക​​ത്തു നി​​ന്ന് ഒ​ഴു​കി​യെ​ത്തി​യ ശ​ബ്ദ​മാ​യി​രു​ന്നു അ​ത്… പ്രി​​യ​​പ്പെ​​ട്ട ഗാ​​യ​​ക​​ൻ, മു​​കേ​​ഷ്. പ്ര​​ണ​​യ​​വും സൗ​​ഹൃ​​ദ​​വും, തീ​​രാ​​ത്ത വി​​ഷാ​​ദ​​വു​​മാ​​യി ആ ​​ശ​​ബ്ദം പി​​റ​​ന്നി​​ട്ട് തൊ​​ണ്ണൂ​​റ്റി​​മൂ​​ന്ന് സം​വ​ത്സ​ര​ങ്ങ​ൾ ക​​ട​​ന്നു പോ​​യി​​രി​​ക്കു​​ന്നു….​ കാ​​ല​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്തു​നി​ന്ന് ഇ​​പ്പോ​​ഴും തീ​​രാ​​ത്ത പ്ര​​ണ​​യ​​ത്തോ​​ടെ മു​​കേ​​ഷ് പാ​​ടു​​ന്നു…. ​ഇ​​ട​​യ്ക്കി​​ടെ എ​​നി​​ക്കു തോ​​ന്നു​​ന്നു, നീ ​​സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട​​ത് എ​​നി​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്ന്; ന​​ക്ഷ​​ത്ര​​ക്കൂ​​ട്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​ നി​​ന്നു നി​​ന്നെ മ​​ണ്ണി​​ലേ​​ക്കു വി​​ളി​​പ്പി​​ച്ച​​തും എ​​നി​​ക്കു വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്ന്…. ക​​ഭീ ക​​ഭീ മേ​​രേ ദി​​ൽ ​മേ ​ ഖ​​യാ​​ൽ ആ​​ത്താ ​ഹേ, ​കെ ​ജ​ൈസ

ആരോ എഴുതിയ കവിത

  നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും ..  പാതയില്‍ നിന്നെ തിരഞ്ഞുറങ്ങും ..  കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ...  എന്റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍  എന്തു കൊണ്ടോ പോള്ളിടുന്നിപ്പോള്‍ താഴെ നീയുണ്ടായിരുന്നപ്പോള്‍ ..  ഞാനറിഞ്ഞില്ല വേനലും വെയിലും  നിന്റെ ചങ്കു പിളര്കുന്ന മുദ്രാ  വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ . എത്ര കാലങ്ങളായ് ഞാന്‍ ഈയിട  ത്തെത്ര പൂക്കാലെമെന്നെ തൊടാതെ പോയ് ...  നിന്റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍  എന്റെ വേരില്‍ പൊടിഞ്ഞു വസന്തം ..  നീ തനിചിരിക്കാറുള്ളിടതെന്ന്‌റെ   പീതപുഷ്പങ്ങളാറിക്കിടക്കുന്നു .. കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ എന്റെ പൂവിന്‍ ഗന്ധം കുടിക്കണം ..  നെന്റെ ചോരക്കണങ്ങളാണെന്നില്‍  പീതപുഷ്പങ്ങളൊക്കെ തൊടുത്തതും...  ആയുധങ്ങളാണല്ലോ സഖാവേ  നിന്റെ ചോര ചൂടാന്‍ കാത്തിരുന്നത് ..  തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു  പൂമരങ്ങള്‍ പെയ്തു തോരുന്നു ..  പ്രേമമായിരുന്നെന്നില്‍ സഖാവേ  പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ... വരും ജന്മമുണ്ടെങ്കിലീ പൂമരം  നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും ..