Posts

Showing posts from 2019

ടൈം മെഷീൻ

Image
പറഞ്ഞ് പറഞ്ഞെനിക്ക്  നിൻറെ ക്ലാസ്മുറികളെ  എന്റേതിനേക്കാള്‍ പരിചയമായി എല്ലാ ക്ലാസിലും, ആ മരപ്പാളികള്‍ വച്ച്  മറച്ച ട്യൂഷന്‍ ക്ലാസില്‍ പോലും ഏറ്റവും ഒടുവിലത്തെ ബെഞ്ചില്‍  ഞാനുള്ള പോലെ,  നീ എഴുതുന്നു, എഴുന്നേല്‍ക്കുന്നു  നടക്കുന്നു, ചിരിക്കുന്നു, സംസാരിക്കുന്നു....  എല്ലാം എനിക്കു കാണാം; ചിന്തിക്കുന്നതു പോലും അറിയാം. അവിടെ വെയില്‍ വീഴുന്നു,  കാറ്റു വീശുന്നു, സന്ധ്യയാകുന്നു... (അതൊരു ലേശം മഞ്ഞച്ച പഴയ കാലം പോലെ) കണ്ടിരിക്കാന്‍ രസമുള്ള  അധികം ബഹളമില്ലാത്ത  പഴയ ദിലീപ് സിനിമ പോലെ. ഇടയ്‌ക്കൊക്കെ നീ അവരെ പാളി നോക്കുന്നു ആ പെണ്‍കുട്ടികളൊക്കെ  ഉള്ളാലെ സന്തോഷിക്കുന്നു.... നോട്ടങ്ങള്‍ക്കു പോലും വല്ലാത്ത സൗന്ദര്യം... സന്ധ്യ വീഴുമ്പോള്‍  അവള്‍ പോകുന്ന ബസിനു പുറകില്‍ നീ നിനക്കു പുറകില്‍  നിന്റെ ബൈക്കിനേക്കാള്‍ വേഗത്തില്‍, നിങ്ങള്‍ ആരുമറിയാതെ കൈമാറുന്ന നോട്ടങ്ങളുടെ പോലും പങ്കു പറ്റി ഓടിയോ നടന്നോ ഞാന്‍... നമുക്കു പുറകില്‍ മഞ്ഞവെയില്‍ പരക്കുന്ന  കുന്നും മലകളും കുത്തു കയറ്റങ്ങളും. ഞാനെപ്പോഴും നിനക്ക് പുറകിലാണ്... അല്ലെങ്കില്‍ ഏതെങ്കിലും  ചെടിയിലകള്‍ കൊണ്ട് മറഞ്ഞ് നിന്ന

പ്രണയത്തിലകപ്പെടുമ്പോള്‍...

Image
ഒരുവള്‍ പ്രണയത്തിലകപ്പെടുമ്പോള്‍ ഹൃദയത്തില്‍ തേന്‍ തട്ടിത്തൂവുന്നതിനൊപ്പം മനസില്‍ മുളച്ചു പൊന്തിയേക്കാവുന്ന അക്ഷരങ്ങളുടെ നാമ്പുകള്‍ ഒളിപ്പിക്കാന്‍ തലച്ചോറില്‍ ഒരു ചില്ല് ഭരണി കൂടി  എടുത്തു വയ്ക്കും... പ്രണയത്തിലകപ്പെടുമ്പോള്‍ മുതല്‍  അക്ഷരങ്ങളെ ഭയമായിരിക്കും. അളന്നു മുറിച്ചെടുക്കുമ്പോള്‍  ഏറെ പ്രിയപ്പെട്ടവയെങ്കിലും  സ്വതന്ത്രരാക്കാന്‍ സാധിക്കാതെ  വരുന്ന അക്ഷരങ്ങള്‍...  അങ്ങനെ കൂമ്പി മുള പൊട്ടി വരുമ്പോള്‍  തന്നെ പറിച്ചെടുക്കപ്പെടുന്നവ ഒരിക്കല്‍ മാത്രം ഒന്നു തഴുകി ഉമ്മ വച്ച്  ചില്ല് പാത്രത്തിലേക്ക് പകര്‍ത്തുന്നവ, കണ്ണാടിപ്പാത്രത്തിനുള്ളില്‍   ചിലപ്പോള്‍ ഒരുമിച്ച് നിന്ന് മോഹിപ്പിച്ചും  മറ്റു ചിലപ്പോള്‍ ചിതറിക്കിടന്ന് കുഴക്കിയും ഇല്ലാത്ത കാറ്റില്‍ ആടിയുലയുന്ന അക്ഷരങ്ങള്‍... . ചില്ലുപാളിയ്ക്കപ്പുറം അക്ഷരത്തിന്റെ നാമ്പുകൾ മോഹിപ്പിക്കും... അതിലേറെ ഭയപ്പെടുത്തും.. ഒരൽപ്പം ഇടം കിട്ടിയാൽ പാഴ് വള്ളികൾ പോലെ അന്തരീക്ഷത്തിലേക്ക് ചുറ്റിപ്പടര്‍ന്ന് പൂ വിടര്‍ത്തി നമുക്കിടയിലെ അരുതായ്മകളുടെ സുഗന്ധം പരത്തുമോയെന്ന്, ചുരുളന്‍ വള്ളികള്‍ കൊണ്ട് അകലേക്ക് ചുറ്റിപ്പിടിച്ച് ഭൂതകാലത്തെ പി