എന്‍റെ മേല്‍വിലാസം
മേല്‍വിലാസമെന്ന സിനിമ കാണുന്പോഴെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്‍ട്... സിനിമയുടെ ഏതു ഭാഗം തൊട്ടു കണ്‍ടാലും പാര്തിപന്റെ മുഖം കാണുന്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തൂവും. ആദ്യം കണ്‍പ്പോഴേ വല്ലാതെ സ്വാധീനിച്ചതു കൊണ്‍ടായിരിക്കാം വാലും തലയുമില്ലാതെ ചിത്രം കണ്‍ടാലും കരയുന്നത്. ഇന്ത്യന്‍ സേനയില്‍ ദളിതന്‍ അനുഭവിക്കുന്ന തരംതാഴ്ത്തലുകളും പീഡനങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. എല്ലായിടത്തും ദളിതന്‍ അപമാനിക്കപ്പെട്ടിട്ടേയുള്ളൂ. പക്ഷേ ഇന്ത്യയില്‍ ദളിതന്‍ യാതൊരു തരത്തിലുള്ള തരംതിരിവും അനുഭവിക്കുന്നില്ലെന്ന മട്ടിലാണ് സമൂഹം പെരുമാറുക. അതേ ദളിതന്‍ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടുന്നില്ലെന്നു തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ഞാനെത്ര കണ്ണടച്ചു വിശ്വസിച്ചാലും ആ സത്യത്തെ മൂടി വെക്കാനാവില്ല. സമൂഹത്തിന് ദളിതരോടുള്ള മനോഭാവം പണ്ടു പണ്ട് എങ്ങനെയായിരുന്നുവോ ഇപ്പോഴും അങ്ങനെ തന്നെ. ഇപ്പോള്‍ അതു കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണെന്നാണ് എന്‍റെ പക്ഷം .ആത്മീയതയായാലും ഭക്തിയായാലും അന്ധവിശ്വാസമായാലും ഇപ്പോഴുള്ളവര്‍ക്ക് എല്ലാംഒരു പടി കൂടുതലാണല്ലോ. തൊട്ടു കൂടായ്മയും ഇരുന്നിടത്ത് പുണ്യാഹം തെളിക്കലുമെ