.മഴയില്‍ വന്നു പോയവര്‍...
അക്കാദമിയുടെ നേരിയ ഇരുട്ട് പടര്‍ന്ന ഇടനാഴിയില്‍ നിന്ന് പുറത്തു തോരാതെ പെയ്യുന്ന മഴയെ വക വയ്ക്കാതെ ലോകം മുഴുവന്‍ കീഴ്മേല്‍ മറിക്കുന്ന ചര്‍ച്ചകളുമായി മുന്നേറിയ ദിനങ്ങള്‍ .പത്രപ്രവര്‍ത്തനത്തിന്റെ നേരും നെറിയും ചൂടും നിറഞ്ഞു നില്‍ക്കുന്ന കേരള പ്രസ് അക്കാദമിയെന്ന വിശേഷങ്ങളുടെ താഴ്വരയിലേക്ക് ഞങ്ങള്‍ കടന്നു വന്നതും ഒരു തുലാ വര്‍ഷത്തിന്റെ ചുവടു പിടിച്ചായിരുന്നു. അധികമൊന്നും പരിചയമില്ലാത്ത മേഖല , ജീവിതത്തില്‍ ആദ്യമായി പരസ്പരം കാണുന്ന കുട്ടികള്‍... ഒരോണം ഒരു വിഷു ഒരു ക്രിസ്മസ് അങ്ങനെയെല്ലാം ഒരിക്കല്‍ മാത്രം ഒരുമിച്ച് ആഘോഷിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍.ഒരാണ്ടത്തെ സൌഹൃദക്കാലത്ത് മഴ മാത്രം പല പ്രാവശ്യം വന്നു പോയി .തുലാവര്‍ഷമായും, ഇടവപ്പാതിയായും കര്‍ക്കടക പേമാരിയായും ..... ഓരോ തുള്ളികളിലും ഓരോ കഥ പറയുന്ന മഴ പോലെ തന്നെയായിരുന്നു അക്കാദമിയിലെ ക്ലാസ്സുകളും. ഓരോ ദിവസവും ഓരോ വിശേഷങ്ങള്‍ ഓരോരുത്തരും ഓരോ സംഭവങ്ങള്‍ .... രണ്ടടി നടന്നാല്‍ എത്തുന്ന ഹോസ്റ്റലില്‍ നിന്നും എന്നുമെന്നും നേരം വയ്കിയെത്തി നനഞ്ഞ അക്കാദമി ക്കുന്നിന്റെ ചരുവിലൂടെ ഇന്ന് വീഴും അല്ലെങ്കില്‍ നാളെയെങ്കിലും വീഴു