ലോക് ഡൗണ്‍ കാലത്തെ ചിന്തകള്‍
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..., ഒരു ആംബിയന്‍സിന് യൂട്യൂബില്‍ പാട്ടു വച്ച് കൊണ്ട് ജോലി ചെയ്യുന്നു. പാട്ടുകള്‍ മാറി മാറി ഒടുവി ല്‍ ദേവീ നിന്‍ ചിരിയില്‍ കുളിരോ, പാലൊളിയോ... എന്നു പാടാന്‍ തുടങ്ങി. ദേവീ എന്നുള്ള വിളിക്ക് വല്ലാത്ത ആകര്‍ഷണമാണ്. പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്. ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോളെല്ലാം അതിലെ നായികയായി മാറുന്നത് എന്റെയൊരു ഹോബിയാണ്. അങ്ങനെ രസിച്ചിരിക്കുമ്പോഴാണ് കൂടെയിരുന്നവന്‍, ഈ പാട്ടൊരു രക്ഷയുമില്ല, വെറുതേ മനുഷ്യനെക്കൊണ്ട് സ്വപ്‌നം കാണിക്കുമെന്നും പറഞ്ഞ് പുറകിലോട്ട് ചാഞ്ഞിരുന്നത്. യേശുദാസ് പാടുന്നത് കേട്ട് ഇവനെന്ത് സ്വപ്‌നം കാണാന്‍ എന്നായിരുന്നു എനിക്കാദ്യം തോന്നിയത്. ആ ഇതു കേട്ട് ഞാനും സ്വപ്‌നം കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ അവനും അതേ സംശയം. "നിന്നെ ആരെങ്കിലും ഇങ്ങനെ ദേവീയെന്നു വിളിക്കുന്നതായാണോ നീ സ്വപ്‌നം കാണാറുള്ളത്...?" നടന്നതു തന്നെയെന്ന് റിഫ്ളക്‌സ് ആക്ഷന്‍ പോലെ ഒരു ഡയലോഗും. അതോടെ ആ പാട്ടിന്റെ രസമങ്ങു പോയി. അതു ശരിയാണല്ലോ ഞാനെന്ത് തേങ്ങയ്ക്കാ അങ്ങനെ സ്വപ്‌നം കാണുന്നതെന്നാണ് ആദ്യം തോന്നിയത്. പിന്നെയത്, ശ്ശേ... എന്നെ കണ്ടാല്‍ അങ്ങനൊന്നും