ടൈം മെഷീൻ
പറഞ്ഞ് പറഞ്ഞെനിക്ക് നിൻറെ ക്ലാസ്മുറികളെ എന്റേതിനേക്കാള്‍ പരിചയമായി എല്ലാ ക്ലാസിലും, ആ മരപ്പാളികള്‍ വച്ച് മറച്ച ട്യൂഷന്‍ ക്ലാസില്‍ പോലും ഏറ്റവും ഒടുവിലത്തെ ബെഞ്ചില്‍ ഞാനുള്ള പോലെ, നീ എഴുതുന്നു, എഴുന്നേല്‍ക്കുന്നു നടക്കുന്നു, ചിരിക്കുന്നു, സംസാരിക്കുന്നു.... എല്ലാം എനിക്കു കാണാം; ചിന്തിക്കുന്നതു പോലും അറിയാം. അവിടെ വെയില്‍ വീഴുന്നു, കാറ്റു വീശുന്നു, സന്ധ്യയാകുന്നു... (അതൊരു ലേശം മഞ്ഞച്ച പഴയ കാലം പോലെ) കണ്ടിരിക്കാന്‍ രസമുള്ള അധികം ബഹളമില്ലാത്ത പഴയ ദിലീപ് സിനിമ പോലെ. ഇടയ്‌ക്കൊക്കെ നീ അവരെ പാളി നോക്കുന്നു ആ പെണ്‍കുട്ടികളൊക്കെ ഉള്ളാലെ സന്തോഷിക്കുന്നു.... നോട്ടങ്ങള്‍ക്കു പോലും വല്ലാത്ത സൗന്ദര്യം... സന്ധ്യ വീഴുമ്പോള്‍ അവള്‍ പോകുന്ന ബസിനു പുറകില്‍ നീ നിനക്കു പുറകില്‍ നിന്റെ ബൈക്കിനേക്കാള്‍ വേഗത്തില്‍, നിങ്ങള്‍ ആരുമറിയാതെ കൈമാറുന്ന നോട്ടങ്ങളുടെ പോലും പങ്കു പറ്റി ഓടിയോ നടന്നോ ഞാന്‍... നമുക്കു പുറകില്‍ മഞ്ഞവെയില്‍ പരക്കുന്ന കുന്നും മലകളും കുത്തു കയറ്റങ്ങളും. ഞാനെപ്പോഴും നിനക്ക് പുറകിലാണ്... അല്ലെങ്കില്‍ ഏതെങ്കിലും ചെടിയിലകള്‍ കൊണ്ട് മറഞ്ഞ് നിന്ന