ചുള്ളിക്കാടിനോടൊപ്പം അല്‍പ്പ നേരം....
സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയില്‍ ആള്‍ത്തിരക്കേറി വരുന്നേയുണ്ടായിരുന്നുള്ളൂ. കാലൊടിഞ്ഞ ബഞ്ചുകളും ഡസ്‌കുകളും കൂട്ടിയിട്ട പൊടി പിടിച്ച ഇടനാഴിയിലൂടെ പതിവു പോലെ കൈ നിറയെ കടലാസുകളും മുഖം നിറയെ ആശങ്കകളുമായി പരസ്പരം അറിയാത്ത ഒരുപാടു പേര്‍... അവര്‍ക്കിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളെന്ന പോലെ കൈയിലൊരു ബാഗുമായി ബാലചന്ദ്രന്‍ ചുള്ളിക്കാടും. രജിസ്റ്ററില്‍ ഒപ്പു വച്ച് പതിവു പോലെ ട്രഷറി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ചുമരിനോട് ചേര്‍ന്ന ജൂനിയര്‍ സൂപ്രണ്ടിന്റെ സീറ്റിലേക്ക്. ഇന്നിത് അവസാന ദിവസമാണ് . ഇരുപത്താറ് വര്‍ഷത്തെ സേവനത്തിനു ശേഷം ചുള്ളിക്കാടിന്റെ സര്‍ക്കാര്‍ ജീവിതത്തിന് പൂര്‍ണ്ണവിരാമം. മേശപ്പുറത്തെ കടലാസുകളിലേക്ക് മുഖം പൂഴ്ത്തുന്നതിനിടെ സഹപ്രവര്‍ത്തകരുടെ കസേരകളും നിറഞ്ഞു. സംസാരവും ജോലിയുമായി ഒരു സാധാരണ ഓഫീസ് ദിനം. സിവില്‍ സ്‌റ്റേഷനകത്ത് ചുള്ളിക്കാട് ജ്വാലയാളുന്ന വരികള്‍ കൊണ്ട് മനസ്സു പൊള്ളിച്ച കവിയല്ല. സഹപ്രവര്‍ത്തകരോട് വാതോരാതെ നാട്ടുകാര്യങ്ങള്‍ പറയുകയും ഓര്‍മകള്‍ പങ്കു വക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളി.ഒപ്പം ജോലി ചെയ്തവരുടെ വിശേഷങ്ങള്‍ പറയുന്നതിനിടെ സംസാരം പഴയകാല