Posts

Showing posts from January, 2013

അയ്യന്‍ തിരുകണ്‍ഠന്‍

Image
പണ്‍ട് പണ്‍ട് എ ഡി ‍‍പന്ത്രണ്‍ടാം  നൂറ്റാണ്‍ടില്‍ മുകുന്ദപുരം തലസ്ഥാനമാക്കി തൃശൂര്‍ ജില്ലയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന ഒരു പുലയ രാജാവുണ്‍ടായിരുന്നു. അയ്യന്‍ തിരുകണ്‍ഠന്‍.കൊച്ചി രാജാവിന്‍റെ സാമന്തനായിരുന്നു അയ്യന്‍. പുലയ രാജാവിന്‍റെ കീഴില്‍ നാട് സമ്പത് സമൃദ്ധമായെന്നും ഇട്ടു മൂടാന്‍ പൊന്നും പണവും കുമിഞ്ഞുകൂടിയെന്നുമാണ് കേട്ടറിവ്. അങ്ങനെയൊരിക്കല്‍ കൊച്ചി രാജാവ് മുകുന്ദപുരത്തേക്ക് നേരിട്ടെഴുന്നള്ളി, രാജാവിനെ സന്തോഷിപ്പിക്കാനായി അയ്യന്‍ തിരുകണ്‍ഠന്‍ സ്വര്‍ണം കോണ്‍ട് പറ വച്ചു.  പക്ഷേ പറനിറക്കാന്‍ കുനിഞ്ഞ അയ്യനെ  സ്വാര്‍ഥതയും ഭീതിയും മൂത്ത കൊച്ചിരാജാവ്  തല്‍ ക്ഷണം വെട്ടിക്കൊന്നുവത്രേ ..! എല്ലാം കേട്ടറിവാണ്. കഥകളില്‍ ചില്ലറ മാറ്റങ്ങളെല്ലാമുണ്‍ടാകാം. എന്തായാലും ഈയിടെ ഇരിങ്ങാലക്കുടയില്‍ അയ്യന്‍ തിരുകണ്ഠന്‍റെ പേര് വീണ്‍ടുമുയര്‍ന്നു വന്നു. ദളിത് രാജാവിന്‍റെ പേര് നഗരത്തിലെ പ്രധാന റോഡിന് നല്‍കണമെന്നാലവശ്യപ്പെട്ടുകൊണ്‍ടുള്ള പത്രവാര്‍ത്തയിലൂടെയായിരുന്നു തുടക്കം. തുടക്കം എന്നൊന്നും പറയാനില്ല. രണ്‍ട് കോളം വാര്‍ത്തയുടെ ഒരു ദിനം നീളുന്ന ആയുസ് മാത്രമേ ഇക്കാര്യത്തിനുമുണ്‍ടായിരുന്നുള്ളു.തിരുകണ്‍ഠനെകുറിച്