സുമംഗലേച്ചി
ഒരു മലയാള മനോരമ പത്രം മേശപ്പുറത്തുള്ളതു കൊണ്‍ടു മാത്രം റീഡിങ്ങ് റീഡിങ്ങ് റൂമെന്ന് പേരു വീണ ഹോസ്റ്റലിലെ ആ കുഞ്ഞു മുറിയില്‍ വച്ചാണ് സുമംഗലേച്ചിയെ ആദ്യം കാണുന്നത്.ആകെ രണ്‍ടു മേശയും മൂന്നു നാലു കസേരകളുമുള്ള മുറിയില്‍ എന്നും ഒരേ സ്ഥലത്ത് ആരോടു മിണ്‍ടാതെ തടിച്ച പുസ്തകങ്ങളിലേക്ക് തല പൂഴ്ത്തിയിരിക്കും. ഭയങ്കര കര്‍ക്കശ സ്വഭാവക്കാരിയായിരിക്കുമെന്ന് കരുതി ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് ആ വശത്തേക്ക് നോക്കുക പോലും ചെയ്തിരുന്നത്. സര്‍ക്കാര്‍ ജോലിക്കാരിയാണ് വീട്ടിലങ്ങനെ പോകാറില്ല അതില്‍കൂടുതല്‍ ആര്‍ക്കുമൊന്നുമറിയില്ല. വായനയും വര്‍ത്തമാനവുമായി ഏറെ വൈകിയ ഒരു രാത്രിയിലാണ് സുമംഗലേച്ചി പാട്ടു പാടിയത്. അത്ര നല്ല ഗായികയൊന്നുമല്ല... കിളിയെപോലുള്ള കുഞ്ഞുശബ്ദം പക്ഷേ പാടുന്നത് ഹൃദയത്തില്‍ നിന്നാണ്.. പഴയ ഹിന്ദി മെലഡി കഭി കഭി മേരേ ദില്‍ മേം....ആ ഒരൊറ്റ പാട്ടല്ലാതെ വേറൊരു പാട്ടും ചേച്ചി പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. സുമംഗലേച്ചിയുടെ അരികില്‍ എപ്പോഴും ഒരു ബോക്സില്‍ പേനയും പെന്‍സിലും റബറും സ്കെയിലും അങ്ങനെ എല്ലാ വസ്തുക്കളുമുണ്‍ടാകും ആരോടും ഒന്നും കടം ചോദിക്കില്ല. ആരു ചോദിച്ചാലും കൊടുക്കുകയുമില്ല