സംസാരിക്കാനാരുമില്ലാത്തവർ
ചിന്തകളുടെ ചൂളം വിളി കാതും മനസും തുളച്ചു കീറിക്കൊണ്ടിരിക്കുമ്പോള്‍. നിര്‍ത്താതെ സംസാരിക്കാന്‍ തോന്നും. പതിവില്ലാതെ മറ്റെല്ലാവരും തിരക്കിലാകുമ്പോള്‍ ഉറങ്ങാനായി പാട്ടുകള്‍ക്കു പകരം സിനിമകളിലെ സംഭാഷണങ്ങള്‍ ചെവിയിലേക്ക് തിരുകിവയ്ക്കും. വേറൊരു ലോകത്തെന്ന പോലെ ഫെയ്‌സ്ബുക്ക് ഫീഡുകളില്‍ അലഞ്ഞുതിരിയും. ഇടമുറിയാതെ ഫോണില്‍ സിനിമാ തമാശകള്‍ പെയ്തു കൊണ്ടിരിക്കും...