ആരോ എഴുതിയ കവിത
നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും .. പാതയില്‍ നിന്നെ തിരഞ്ഞുറങ്ങും .. കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ... എന്റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ എന്തു കൊണ്ടോ പോള്ളിടുന്നിപ്പോള്‍ താഴെ നീയുണ്ടായിരുന്നപ്പോള്‍ .. ഞാനറിഞ്ഞില്ല വേനലും വെയിലും നിന്റെ ചങ്കു പിളര്കുന്ന മുദ്രാ വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ . എത്ര കാലങ്ങളായ് ഞാന്‍ ഈയിട ത്തെത്ര പൂക്കാലെമെന്നെ തൊടാതെ പോയ് ... നിന്റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍ എന്റെ വേരില്‍ പൊടിഞ്ഞു വസന്തം .. നീ തനിചിരിക്കാറുള്ളിടതെന്ന്‌റെ പീതപുഷ്പങ്ങളാറിക്കിടക്കുന്നു .. കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ എന്റെ പൂവിന്‍ ഗന്ധം കുടിക്കണം .. നെന്റെ ചോരക്കണങ്ങളാണെന്നില്‍ പീതപുഷ്പങ്ങളൊക്കെ തൊടുത്തതും... ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാന്‍ കാത്തിരുന്നത് .. തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു പൂമരങ്ങള്‍ പെയ്തു തോരുന്നു .. പ്രേമമായിരുന്നെന്നില്‍ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും ..